Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താൻ വിവാഹം കഴിക്കാത്തതിന് പിന്നിലെ കാരണം അജയ് ദേവ്ഗൺ; സംരക്ഷകനായിരുന്ന അജയ് പേടിച്ച് പ്രണയിക്കാൻ ആരും വന്നില്ല; വിവാഹിതയാകത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് നടി തബു

താൻ വിവാഹം കഴിക്കാത്തതിന് പിന്നിലെ കാരണം അജയ് ദേവ്ഗൺ; സംരക്ഷകനായിരുന്ന അജയ് പേടിച്ച് പ്രണയിക്കാൻ ആരും വന്നില്ല; വിവാഹിതയാകത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് നടി തബു

ലയാളികൾ ഉൾപ്പെടെയുള്ള സിനിമാ ആരാധകർക്ക് പ്രിയനടിയാണ് തബു. മലയാളത്തിൽ മോഹൻലാലിനൊപ്പം കാലാപാനിയിൽ മികച്ച അഭിനയം കാഴ്‌ച്ച വച്ച നടി കവർ സ്റ്റോറി, രാക്കിളിപ്പാട്ട് എന്നീ ചിത്രങ്ങളിലൂടെ മലയാളി മനസിലും കയറിപ്പറ്റി. സിനിമയിലെത്തിയിട്ട് കാൽ നൂറ്റാണ്ടു പിന്നിട്ട നടി 45 ാം വയസിലും വിവാഹിതയായിട്ടില്ല. ഇതുവരെ തന്റെ ഒറ്റയ്ക്കുള്ള ജീവിതത്തിന് പിന്നിലെ കാരണം വ്യക്തമാക്കാത്ത നടി അടുത്തിടെ ഒരു ചാനൽ ഷോയ്ക്കിടയിലെ ഒരഭിമുഖത്തിൽ ഒറ്റപ്പെടലിനുള്ള കാരണം വ്യക്തമാക്കി. നടൻ അജയ് ദേവ്ഗണാണത്രേ തന്റെ ഈ ഒറ്റപ്പെടലിന് കാരണമെന്നാണ് തബു ഒറ്റവാക്കിൽ പറഞ്ഞത്.

അജയ് ദേവ്ഗണും ഒപ്പം ഉണ്ടായിരുന്ന ഷോയിലായിരുന്നു നടിയുടെ തുറന്ന് പറച്ചിൽ. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയായിരുന്നു നടി പങ്ക് വച്ചത്.തബുവിന്റെ ബന്ധു സമീറിന്റെ അയൽവാസിയായിരുന്നു അജയെന്നും അതുകൊണ്ടു തന്നെ ചെറുപ്പം മുതൽ ഇരുവരുമായും തബു വലിയ കൂട്ടായെന്നും നടി പറയുന്നു. കുട്ടിക്കാലം മുതൽ തന്നെ ബോഡി ബിൽഡറായ അജയും സമീറും തബുവിന്റെ സംരക്ഷകരെപ്പോലെയാണ് നടന്നത്. ഇവരെ പേടിച്ച് ഒരാൾ പോലും പ്രണയാഭ്യർത്ഥനയുമായി തബുവിന്റെയടുത്ത് വന്നിട്ടില്ലത്രേ. അതുകാരണമാണ് ഇന്നും താൻ ഒറ്റയ്ക്ക് കഴിയുന്നതെന്നാണ് തബു പറഞ്ഞത്.

ഇതുകേട്ട് പൊട്ടിച്ചിരിച്ച അജയ് തബുവിനു വേണ്ടി ഒരു ചെക്കനെത്തപ്പി നടന്ന കഥയും പങ്കു വച്ചു. ആരോടും പ്രണയം തോന്നാത്തതിന് തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നായിരുന്നു അജയിന്റെ മറുപടി. വർഷങ്ങൾക്കു ശേഷം പ്യാർ കാ പഞ്ച് നാമ എന്ന ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ് ബോളിവുഡിന്റെ ഈ ഭാഗ്യജോഡികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP