Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു സിനിമയ്ക്കായി പത്തുവർഷം കഠിനാധ്വാനം; ഒടുവിൽ പ്രേക്ഷക പ്രശംസയും: സംവിധായകൻ ജോയ് മാത്യുവിന് തമിഴ് സൂപ്പർ താരം സൂര്യയുടെ സല്യൂട്ട്

ഒരു സിനിമയ്ക്കായി പത്തുവർഷം കഠിനാധ്വാനം; ഒടുവിൽ പ്രേക്ഷക പ്രശംസയും: സംവിധായകൻ ജോയ് മാത്യുവിന് തമിഴ് സൂപ്പർ താരം സൂര്യയുടെ സല്യൂട്ട്

'പത്ത് വർഷം കൊണ്ട് കഥ എഴുതി ഒരു തിരക്കഥ തയാറാക്കുക. വലിയ കാര്യമാണ്. പത്ത് വർഷമെടുത്ത് തയാറാക്കിയ സിനിമ വിജയിപ്പിച്ച് കാണിച്ച ചങ്കൂറ്റം. അതു വളരെ വലുതാണ്- പറയുന്നത് മറ്റാരുമല്ല. തമിഴ് സൂപ്പർ താരം സൂര്യയാണ്.

മലയാളി സംവിധായകനും നടനുമായ ജോയ് മാത്യുവിനാണു സൂര്യയുടെ പ്രശംസ. ജോയ് മാത്യു തിരക്കഥയെഴുതി സംവിധാനം ചെയ്ത ഷട്ടർ സിനിമയുടെ തമിഴ് റീമേക്കിന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് ജോയ് മാത്യുവിനു സൂപ്പർതാരത്തിന്റെ അഭിനന്ദനം.

'ജോയ് മാത്യു സാറിന് ഒരു വലിയ സല്യൂട്ട്'- എന്നു പറയാനും സൂര്യ മറന്നില്ല. ബിഗ്ബഡ്ജറ്റ് ചിത്രങ്ങളുടെ എഡിറ്ററായ ആന്റണിയാണ് ഷട്ടറിന്റെ തമിഴ് റീമേക്ക് സംവിധാനം ചെയ്യുന്നത്. ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷട്ടറിന്റെ തമിഴ് റീമേക്കായ നൈറ്റ് ഷോ.

ലാൽ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിൽ സത്യരാജാണ് കൈകാര്യം ചെയ്യുന്നത്. സജിത മഠത്തിലിന്റെ വേഷം യുവനടി അനുമോൾ കൈകാര്യം ചെയ്യും. സംവിധായകൻ എ എൽ വിജയാണ് ഈ സിനിമ തമിഴിൽ നിർമ്മിക്കുന്നത്. മറാത്തി ഭാഷയിൽ ഷട്ടർ വി.കെ.പ്രകാശാണ് സംവിധാനം ചെയ്യുന്നത്. സച്ചിൻ കെദേഖർ, സൊണാലി കുൽക്കർണി, പ്രകാശ് ബാരെ എന്നിവർ പ്രധാന വേഷങ്ങളിലെത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP