Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കമൽ ഹാസന്റെയും ഗൗതമിയുടെയും ഫോട്ടോ പതിച്ച വോട്ടർ പട്ടിക തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തുവിട്ടു; രാജ്യത്തിനു പുറത്ത് ഷൂട്ടിങ്ങിലായതിനാൽ വോട്ടു ചെയ്യാൻ എത്തില്ലെന്നു കമൽ

കമൽ ഹാസന്റെയും ഗൗതമിയുടെയും ഫോട്ടോ പതിച്ച വോട്ടർ പട്ടിക തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തുവിട്ടു; രാജ്യത്തിനു പുറത്ത് ഷൂട്ടിങ്ങിലായതിനാൽ വോട്ടു ചെയ്യാൻ എത്തില്ലെന്നു കമൽ

ചെന്നൈ: കമൽ ഹാസന്റെയും ഗൗതമിയുടെയും ഫോട്ടോ പതിച്ച വോട്ടർ പട്ടിക തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തുവിട്ടു. എന്നാൽ രാജ്യത്തിനു പുറത്ത് ഷൂട്ടിങ്ങിലായതിനാൽ വോട്ടു ചെയ്യാൻ എത്തില്ലെന്നു കമൽ മറുപടിയും നൽകി.

ചലച്ചിത്ര താരങ്ങളെ ഉപയോഗിച്ചുള്ള പ്രചരണത്തിലൂടെ സമ്മതിദാനാവകാശത്തിന് പ്രസക്തിയും വോട്ട് പാഴാക്കരുതെന്ന സന്ദേശവും നൽകാൻ എല്ലാ സംസ്ഥാനങ്ങളിലും ഇലക്ഷൻ കമ്മീഷൻ മുൻകയ്യെടുക്കുന്നുണ്ട്. തമിഴ് സൂപ്പർതാരം കമൽഹാസന്റെ വലിയ ഒരു പരാതി പരിഹരിക്കാനും അതുവഴി ഒരു പ്രചരണത്തിനുമാണു തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമ്മീഷൻ മുതിർന്നത്.

എന്നാൽ, ഇതവർക്കു തിരിച്ചടിയാകുകയും ചെയ്തു. കഴിഞ്ഞ തവണ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനാൽ വോട്ടവകാശം വിനിയോഗിക്കാനായില്ലെന്ന് കമൽ പരാതിപ്പെട്ടിരുന്നു. കമലിന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാതിയും പ്രതികരണവും പരിഗണിച്ച് കമലിന്റെയും ഗൗതമിയുടെയും ഫോട്ടോ പതിച്ച വോട്ടർ പട്ടികയും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കുറി നേരത്തെ ട്വീറ്റ് ചെയ്തു. പൊതുജനങ്ങളോട് വോട്ട് ചെയ്യാനുള്ള ആഹ്വാനമായും ഇത് ഉപയോഗിക്കപ്പെട്ടു.

എന്നാൽ തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കുന്ന മെയ്‌ പതിനാറിന് കമൽഹാസൻ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന സബാഷ് നായിഡുവിന്റെ ചിത്രീകരണത്തിന് ലോസ് ഏഞ്ചൽസിലായതിനാണ് ഇത്തവണ വോട്ട് ചെയ്യാനാകില്ലെന്ന് കമൽ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലോഞ്ചിനിടെ അറിയിച്ചു. കമൽ ഇക്കുറി വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ട്വീറ്റ് പിൻവലിച്ചു തടിതപ്പി.

  • മെയ് ദിനം പ്രമാണിച്ചു നാളെ (01.05.2016) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP