Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റൊമാന്റിക് ഹീറോയായി ശ്രീശാന്ത്; ടീം ഫൈവ് ട്രെയിലർ പുറത്തിറങ്ങി; വീഡിയോ കാണാം..

റൊമാന്റിക് ഹീറോയായി ശ്രീശാന്ത്; ടീം ഫൈവ് ട്രെയിലർ പുറത്തിറങ്ങി; വീഡിയോ കാണാം..

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായെത്തുന്ന ചിത്രം ടീം ഫൈവിന്റെ ട്രെയിലർ പുറത്തിറങ്ങി. തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണിയാണ് നായിക. സുരേഷ് ഗോവിന്ദ് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം സൈലബസ് ആൻഡ് റെഡ് കാർപ്പെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് ആണ് നിർമ്മിക്കുന്നത്.

അഞ്ച് ബൈക്ക് അഭ്യാസികളുടെ കഥ പറയുന്ന സിനിമ ഒരു ആക്ഷൻ ത്രില്ലറാണ്. അഖിൽ എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. ബാബു ആന്റണി, അഷ്‌കർ അലി, രാജീവ് രംഗൻ, പേളി മാണി, മഞ്ജു തുടങ്ങിയവരും പ്രമുഖ കഥാപാത്രങ്ങളായെത്തുന്നു.

ഹരിനാരായണൻ ബി കെയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഗോപീ സുന്ദറാണ്. സജിത്ത് പുരുഷോത്തമനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP