Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്തനാർബുദം നീക്കിയതിന്റെ പാടു വ്യക്തമാക്കി അർധനഗ്‌ന ചിത്രം പങ്കുവച്ചത് തുടക്കം മാത്രം; സമൂഹ മാധ്യമങ്ങളിലെ കളിയാക്കലുകളെ ചിരിച്ച് തള്ളി ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയുടെ ഭാര്യ താഹിറ കശ്യപ്; നർമ്മ ബോധം കൊണ്ട് മാത്രമാണ് വിഷമകരമായ സാഹചര്യങ്ങളെ മറികടക്കുന്നതെന്ന് താഹിറ; കാൻസറിനോടുള്ള പോരാട്ടത്തിനിടയിലും പ്രചോദനകരമായ പോസ്റ്റുകളുമായി പെൺകരുത്ത്

സ്തനാർബുദം നീക്കിയതിന്റെ പാടു വ്യക്തമാക്കി അർധനഗ്‌ന ചിത്രം പങ്കുവച്ചത് തുടക്കം മാത്രം; സമൂഹ മാധ്യമങ്ങളിലെ കളിയാക്കലുകളെ ചിരിച്ച് തള്ളി ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയുടെ ഭാര്യ താഹിറ കശ്യപ്; നർമ്മ ബോധം കൊണ്ട് മാത്രമാണ് വിഷമകരമായ സാഹചര്യങ്ങളെ മറികടക്കുന്നതെന്ന് താഹിറ; കാൻസറിനോടുള്ള പോരാട്ടത്തിനിടയിലും പ്രചോദനകരമായ പോസ്റ്റുകളുമായി പെൺകരുത്ത്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കാൻസറിനോട് പൊരുതി ജീവിതം തിരിച്ചുപിടിച്ചിരിക്കുകയാണ് ചലച്ചിത്ര നിർമ്മാതാവും ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാനയുടെ ഭാര്യയുമായ താഹിറ കശ്യപ്. തന്റെ ഭാര്യക്ക് കാൻസർ ആണെന്ന വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. അന്ന് മുതൽ തന്റെ ചികിത്സ സംബന്ധിച്ച എല്ലാ വിവരങ്ങളും താഹിറ കശ്യപ് ആരാധകരെ അറിയിക്കുന്നുണ്ട്. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ വാർത്തയാണ് തന്നെ കളിയാക്കിയവർക്കായിട്ടുള്ള താഹിറയുടെ പോസ്റ്റ്. 'സമൂഹ മാധ്യമങ്ങളിൽ പരിഹസിക്കുന്നവർക്ക് ഇഷ്ടം പോലെ സമയമുണ്ട്. അവർ കളിയാക്കലുകൾ തുടരട്ടെ. മോശമായ എന്തെങ്കിലും പറയുന്നതു കേട്ടാൽ സങ്കടപ്പെടുന്ന കാലമൊക്കെ ഞാൻ പിന്നിട്ടു.

അവയൊക്കെ നേരിടാൻ എനിക്കറിയാം. കമന്റുകളെല്ലാം രസകരം തന്നെ. ഞാനവ ആസ്വദിക്കുന്നു' താഹിറ കുറിച്ചു. കാൻസർ രോഗബാധിതർക്കിടയിൽ താഹിറ കശ്യപ് ഖുറാന എന്നത് അതിജീവനത്തിന്റെ പ്രചോദന വാക്കാണ്. ആയിരക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ പകർന്ന് താഹിറ തന്നെ നോക്കിയും തന്നെ കളിയാക്കുന്നവരെ നോക്കിയും ചിരിക്കുകയാണിപ്പോൾ. 2018-ലാണ് താഹിറയ്ക്ക് സ്താനാർബുദം സ്ഥിതീകരിക്കുന്നത്. കീമോകൾക്കുശേഷം മുടിനഷ്ടമായി ചെറിയ മുടിയുമായി പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ട താഹിറ നേരിട്ടത് പരിഹാസ വാക്കുകളായിരുന്നു.

ആയുഷ്മാന്റെ പുതിയ ചിത്രം ആർട്ടിക്കിൾ 15 ന്റെ ആദ്യ പ്രദർശനത്തോടനുബന്ധിച്ച് രണ്ടു പേരും ഒരുമിച്ചു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതു കണ്ടപ്പോഴാണ് 'ആയുഷ്മാൻ ഖുറാനയുടെ ഭാര്യയായ താഹിറയെ കണ്ടാൽ ഇപ്പോൾ അദ്ദേഹത്തിന്റെ സഹോദരിയാണെന്നേ തോന്നും'എന്ന വേദനിപ്പിക്കുന്ന കമന്റ് താഹിറയ്ക്ക് കേൾക്കേണ്ടിവന്നത്. പക്ഷേ, വിമർശിച്ചും പരിഹസിച്ചുമുള്ള കമന്റുകളും തനിക്കിഷ്ടമാണെന്നും അവയൊന്നും തന്നെ തളർത്താൻ കഴിയില്ലെന്നുമുള്ള നിലപാടിലാണ് അവർ. രോഗത്തെ അതിജീവിച്ചതുപോലെ കളിയാക്കലുകളെയും താൻ നേരിടുമെന്നും തനിക്കതിനുള്ള കരുത്തും പിന്തുണയുമുണ്ടെന്നും താഹിറ തന്റെ പോസ്റ്റുകളിലൂടെ വ്യക്തമാക്കുന്നു. ലോക കാൻസർ ദിനത്തിൽ സ്തനാർബുദം നീക്കിയതിന്റെ പാടു വ്യക്തമാക്കുന്ന അർധനഗ്‌ന ചിത്രം പങ്കുവച്ചതും സമുഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.

ആയുഷ്മാനുമായി പിരിഞ്ഞാലോ എന്നു പലവട്ടം ആലോചിച്ച കാലമുണ്ടായിരുന്നു. എന്നാൽ എനിക്ക് കാൻസർ ആണെന്നറിഞ്ഞപ്പോൾ മുതൽ എനിക്ക് താങ്ങായ് എന്റെയൊപ്പം അദ്ദേഹം ഉണ്ടായിരുന്നു. മറുപടി പറഞ്ഞും കമന്റ് എഴുതിയും എന്തിനാണ് ഇവരെയൊക്കെ പ്രോത്സാഹിപ്പിക്കുന്നത്?' ആയുഷ്മാൻ എന്നോടു ചോദിക്കുന്നു. എപ്പോഴും തന്നെ സംരക്ഷിക്കുന്ന നിലപാടാണ് അദ്ദേഹം കൈക്കൊള്ളുന്നതെന്നും താഹിറ പറയുന്നു. ഭാര്യയ്ക്ക് നേരിടേണ്ടിവന്ന കളിയാക്കലുകളെക്കുറിച്ച് ആയുഷ്മാന്റെ നിലപാട് എന്താണെന്ന ചോദ്യത്തിലും താഹിറയ്ക്ക് മറുപടിയുണ്ട്. പല കമന്റുകൾക്കും ഞാൻ മറുപടി പറയേണ്ടതുപോലുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ചെറിയ മുടിയെക്കുറിച്ചു പറയുകയാണെങ്കിൽ അത് എനിക്ക് ഏറെയിഷ്ടമാണ്. ഇതിനോടകം ആറുതവണ ഞാൻ മുടി മുറിച്ചു. നീളമുള്ള മുടി വേണ്ടെന്നുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അതോടൊപ്പം ഈ പ്രശ്നത്തിൽ ജനങ്ങളുടെ കാഴ്ചപ്പാടിന്റെ പ്രശ്നമുണ്ട്, അതായത് സൗന്ദര്യ സങ്കൽപങ്ങൾ. ഒരു യുവതി എങ്ങനെയായിരിക്കണം എന്ന വിചാരം. നീളമുള്ള മുടിയുണ്ടെങ്കിലേ സുന്ദരിയാകൂ എന്നാണ് പലരുടെയും വിചാരം. കാലങ്ങളായുള്ള സങ്കൽപം. അതൊക്കെ മാറേണ്ടിയിരിക്കുന്നു. നീളമുള്ള മുടിയില്ലെങ്കിലും സൗന്ദര്യം നഷ്ടമാകില്ല. എനിക്കെങ്കിലും അതു തെളിയിക്കണം- താഹിറ പറയിന്നു.

നർമബോധം കൊണ്ടാണ് വിഷമകരമായ പല സാഹചര്യങ്ങളെയും ഞാൻ നേരിടുന്നത്. എനിക്കു രോഗമായിരുന്നു. എന്റെ മുടിയെല്ലാം പോയി. എന്നൊക്കെ വിലപിക്കുന്നതിൽ ഒരു അർഥവുമില്ല. അവർക്ക് ബുദ്ധിയുണ്ടെങ്കിൽ അവർ കാര്യങ്ങൾ മനസ്സിലാക്കും. അല്ലെങ്കിൽ വേണ്ട. എന്നെ കളിയാക്കാൻ വന്നവരെ ഞാൻ ധീരമായി നേരിടുകയാണുണ്ടായത്. അവസാനം ചിരിച്ചത് ഞാൻ തന്നെ ചോദിക്കുന്നവർ ചോദിക്കട്ടെ ചെറുചിരിയോടെ മറുപടിനൽകാൻ താൻ തയാറാണ്. -താഹിറ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP