Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭർത്താവിനെതിരെ സമരം ചെയ്തതോടെ ഫോണിൽ കൂടി ഭീഷണിയും അശ്ലീലവും; ഗാനരചയിതാവ് താമരൈ വീണ്ടും പരാതിയുമായി രംഗത്ത്

ഭർത്താവിനെതിരെ സമരം ചെയ്തതോടെ ഫോണിൽ കൂടി ഭീഷണിയും അശ്ലീലവും; ഗാനരചയിതാവ് താമരൈ വീണ്ടും പരാതിയുമായി രംഗത്ത്

മിഴകത്തിന് പ്രണയം തുളുമ്പുന്ന ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള ഗാനരചയിതാവ് താമരൈ ഭർത്താവുമായി പിരിഞ്ഞു കഴിയാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. വിട്ടുപോയ ത്യാഗു തന്റെ ചെലവിലാണ് ഇത്രയും കാലം കഴിഞ്ഞിരുന്നതെന്നും തനിക്കും മക്കൾക്കും ജീവനാംശം നൽകി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട താമരൈ ഏതാനും മാസം മുമ്പ് നടത്തിയ സമരം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഈ സമരത്തോടെ താമര വീണ്ടും വെട്ടിലായി എന്ന് വേണം പറയാൻ.

ഭർത്താവിനെതിരെ സമരം നടത്തിയതോടെ ഫോണിൽ അശ്ലീലവും ഭീഷണിയും ഉയർന്നു വെന്നാരോപിച്ച് താമരൈ വീണ്ടും പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ. ഇന്റർനെറ്റിലൂടെയും ചിലർ ശല്യം ചെയ്യുന്നതായി താമരൈ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.

കുറച്ചു മാസങ്ങളായി ചിലർ ഫോണിൽ വിളിച്ച് അശ്ലീലം പറയുന്നു. ഇന്റർനെറ്റിലൂടെയും നിരന്തരം ശല്യം ചെയ്യുന്നു. ഭർത്താവ് ത്യാഗുവിനെതിരെ സമരം ചെയ്തതിന് ശേഷമാണ് തനിക്കെതിരെ ഭീഷണി തുടങ്ങിയത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയോട് എന്തും ആകാമെന്ന ധാരണയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും താമരൈ പറഞ്ഞു.

പലരും നിശബ്ദമായി ഇത്തരം ശല്യം സഹിക്കുന്നു. അവർക്ക് വേണ്ടി കൂടിയാണ് തന്റെ പരാതി. തന്റെ പരാതിയിൽ നടപടി ഉണ്ടായാൽ പിന്നീടുള്ളവർക്കും പ്രതികരിക്കാൻ ധൈര്യമുണ്ടാകുമെന്ന് താമരൈ പറഞ്ഞു. തനിക്കും മകനും സംരക്ഷണം നൽകണമെന്നും താമരൈ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വർഷം മാർച്ചിലാണ് ഭർത്താവിനെതിരെ സമരം ചെയ്ത് താമരൈ മാദ്ധ്യമശ്രദ്ധ നേടിയത്. കഴിഞ്ഞ നവംബറിൽ വീട്ടിൽ നിന്നറങ്ങിപ്പോയ ഭർത്താവ് തോഴൻ ത്യാഗു എന്ന കോമ്രേഡ് ത്യാഗു തിരികെ വരണമെന്ന് ആവശ്യപ്പെട്ട് ത്യാഗുവിന്റെ പാർട്ടി ഓഫീസിനു മുന്നിലായിരുന്നു സമരം. എഴുപതുകളിലെ നക്‌സൽ പോരാട്ടങ്ങളുടെ ഭാഗമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലായിരുന്ന ത്യാഗു ജയിലിൽ നിന്ന് ഒരു തമിഴ് വാരികയിൽ എഴുതിയ ആത്മകഥ വായിച്ച് കത്തുകളിലൂടെയാണ് താമരൈയും ത്യാഗുവും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. വസീഗര എൻ നെഞ്ചിനിലെ ഉൾപ്പെടെ നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ് താമരൈ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP