Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യപ്രതിഫലം വെറും 500 രൂപ; മറൈൻ ഡ്രൈവിലെ ബെഞ്ചി‍ൽ ഉറക്കം; തെരുവിലെ ഭക്ഷണത്തോട് പ്രിയം; ആസ്ത്മാ രോഗി; 72 കടന്ന ബിഗ് ബിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ചില കഥകൾ

ആദ്യപ്രതിഫലം വെറും 500 രൂപ; മറൈൻ ഡ്രൈവിലെ ബെഞ്ചി‍ൽ ഉറക്കം; തെരുവിലെ ഭക്ഷണത്തോട് പ്രിയം; ആസ്ത്മാ രോഗി; 72 കടന്ന ബിഗ് ബിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ചില കഥകൾ

സി‍ൽഖാന്മാരും യുവനായകന്മാരും അരങ്ങുവാഴുന്ന ബോളിവുഡിലെ എക്കാലത്തെയും ക്ഷുഭിതനായ ചെറുപ്പക്കാരൻ ബിഗ്‌ബി എന്നറിയപ്പെടുന്ന അമിതാഭ് ബച്ചനാണ്. ഈ ക്ഷുഭിതനായ ചെറുപ്പക്കാരന് ഇപ്പോള് 72 വയസ്സായിരിക്കുന്നു. ഇന്നും ബോളിവുഡിൽ അനിവാര്യമായ സ്ഥാനമുള്ള അമിതാഭ് ബച്ചന്റെ ജീവിതത്തിലെ അറിയപ്പെടാത്ത ചില രഹസ്യങ്ങളാണിവിടെ പ്രതിപാദിക്കുന്നത്.

  1. ചെറുപ്പത്തിൽ ഒരു എഞ്ചിനീയറായിത്തീരാനായിരുന്നുവത്രെ അമിതാഭിന് ആഗ്രഹം. എന്നാൽ വളർന്നുവന്നപ്പോൾ എയർഫോഴ്സിൽ ചേരാനായിരുന്നു ആഗ്രഹം. അവസാനം എത്തിപ്പെട്ടതോ ചലച്ചിത്രമേഖലയിലും. അതിലൂടെ ഇന്ത്യൻ സിനിമയ്ക്ക് ഒരു നടന ഇതിഹാസത്തെ ലഭിക്കുകയും ചെയ്തു.
  2. നിരവധി സവിശേഷമായ കഴിവുകൾക്കുടമയാണ് ബച്ചൻ. രണ്ടു കൈകൊണ്ടും അനായാസം ഒരു പോലെ എഴുതാൻ സാധിക്കുന്ന അപൂർവ്വം വ്യക്തികളിലൊരാണിദ്ദേഹം...!!
  3. അമിതാഭിന് ഇങ്ക്വിലാബ് എന്ന് പേരിടാനായിരുന്നുവത്രെ അദ്ദേഹത്തിന്റെ പിതാവിനിഷ്ടം. അമിതാഭ് എന്ന പേരിനർത്ഥം ഒരിക്കലും അണയാത്ത ദീപമെന്നാണ്.
  4. ഓൺസ്ക്രീനിൽ ബച്ചന്റെ ഇഷ്ടപ്പെട്ട പേര് വിജയ് എന്നാണ്. 20 ഓളം ചിത്രങ്ങളിൽ വിജയ് എന്ന കഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
  5. വാച്ചുകൾ, പേനകൾ എന്നിവ ശേഖരിക്കാൻ അമിതാഭിന് അതീവ താല്പര്യമുണ്ട്.
  6. അമിതാഭിന്റെ യഥാർത്ഥ സർനെയിം ശ്രീവാസ്തവ എന്നാണ്. ബച്ചൻ എന്നത് അദ്ദേഹത്തിന്റെ പിതാവും കവിയുമായ ഹരിവംശറായ് ബച്ചന്റെ തൂലികാ നാമമാണ്. അമിതാഭ് ഈ പേരിഷ്ടപ്പെടുകയും ഇത് തന്റെ പേരിനൊപ്പം ചേർക്കുകയുമായിരുന്നു.
  7. ഇന്ന് കോടിക്കണക്കിന് രൂപ ആസ്തിയുള്ള ബച്ചന്റെ ആദ്യശമ്പളം 500 രൂപയായിരുന്നു. ഇതിൽ നിന്ന് 300 രൂപ വാടക കൊടുക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. കൊല്ക്കത്തയിൽ ജോലി ചെയ്യുമ്പോൾ എട്ട് പേർക്കൊപ്പം ഒരുമുറിയിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്.
  8. 1973ൽ സൻജീർ എന്ന ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് ബച്ചനും ജയയും വിദേശത്തേക്ക് ഒരു ടൂർ പോകാൻ പദ്ധതിയിട്ടു. എന്നാൽ അവരോടാദ്യം വിവാഹം കഴിക്കാനും പിന്നീട് ടൂറ് പോകാനുമാണ് അമിതാഭിന്റെ പിതാവ് നിർദ്ദേശിച്ചത്. തുടർന്ന് അവർ വിവാഹിതരാവുകയായിരുന്നു.
  9. പതിനൊന്ന് കാറുകളാണ് ബിഗ് ബിക്ക് സ്വന്തമായുള്ളത്. ഇതിൽ ഒരു ലെക്സസും രണ്ട് ബിഎംഡബ്യൂവും മൂന്ന് മെർസിഡസും ഉൾപ്പെടുന്നു. ഇതിൽ ലെക്സസാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരം. ഇതിന്റെ ഓരോ ടയറിനും രണ്ടരലക്ഷം രൂപ വിലയുണ്ട്. ഫോർമുല 1 റേസിനുപയോഗിക്കുന്ന റേഡിയൽ ടയറുകളാണീ ബുള്ളറ്റ് പ്രൂഫ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്.
  10. അതുല്യമായ ശബ്ദത്തിനുടമയായ അമിതാഭിന്റെ ജോലിക്കുള്ള അപേക്ഷ ആൾ ഇന്ത്യാ റേഡിയോ നിരസിച്ചിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ടെസ്റ്റുകൾ പരാജയപ്പെട്ടതിലാണ് അപേക്ഷ നിരസിച്ചത്.
  11. കോളജിൽ പഠിക്കുമ്പോഴായിരുന്നു ബച്ചന്റെ ആദ്യം പ്രണയം. ഇതു കണ്ടുപിടിച്ച ആരോ അത് അദ്ദേഹത്തിന്റെ അമ്മയോട് പറഞ്ഞുകൊടുക്കുയും ചെയ്തു.
  12. പഠിക്കുന്ന കാലത്ത് ചായ, കാപ്പി, മദ്യം തുടങ്ങിയവ കുടിക്കുകയോ പുകവലിക്കുകയോ ചെയ്യാതിരുന്ന ബച്ചൻ ബിരുദത്തിന് ശേഷം കൊല്ക്കത്തയിലെത്തിയ ശേഷമാണ് മദ്യപാനം തുടങ്ങിയത്.
  13. സ്ക്രീനിലെ ആംഗ്രി യംഗ് മാൻ യഥാർത്ഥ ജീവിതത്തിൽ ദേഷ്യം പിടിക്കാറില്ലത്രെ.
  14. ബച്ചനും മകൻ അഭിഷേക് ബച്ചനും ഏറ്റവും ഇഷ്ടം തട്ടുകടയിലെ ആഹാരമാണ്. മഴക്കാലത്ത് അവർ തെരുവുകളിൽ പോയി റെലിഷ് ഭട്ട കഴിക്കാറുണ്ട്. കൂടാതെ എഗ് ബുർജി, പരന്ത എന്നിവയും അദ്ദേഹത്തിനിഷ്ടമാണ്. വെണ്ടയ്ക്കയാണ് ബച്ചന്റെ ഇഷ്ടപ്പെട്ട വിഭവം.
  15. ഇതുവരെയായി 12 ബച്ചൻ സിനിമകൾ എട്ടുനിലയിൽ പൊട്ടിയിട്ടുണ്ട്.
  16. യഥാർത്ഥ ജീവിതത്തിലെ മകന്റെ മകനായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഏക ഇന്ത്യൻ അഭിനേതാവാണ് ബച്ചൻ. തന്റെ മകനായ അഭിഷേകിന്റെ മകനായി പാ എന്ന ചിത്രത്തിൽ ബച്ചൻ അഭിനയിച്ചിരുന്നു.
  17. 1995ലെ മിസ് വേൾഡ് മത്സരത്തിലെ ജഡ്ജസുമാരിൽ ഒരാൾ ബച്ചനായിരുന്നു.
  18. ബോളിവുഡിനെ ദീർഘശ്വാസം കൊണ്ട്പോലും വിറപ്പിക്കുന്ന ബച്ചൻ ആസ്ത്മാ രോഗിയാണെന്ന് എത്രപേർക്കറിയാം..?
  19. 1975ൽ ഷോലെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ജയാബച്ചൻ അവരുടെ ആദ്യം കുഞ്ഞായ ശ്വേതയെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. എന്നാൽ ഷോലെ പ്രദർശനത്തിനെത്തുമ്പോൾ ജയ രണ്ടാമത്തെ കുഞ്ഞായ അഭിഷേകിനെ ഗർഭത്തിൽ ചുമക്കുകയായിരുന്നു...!
  20. തന്റെ സംഭവബഹുലമായ ജീവിതത്തിനിടയിൽ ബച്ചൻ മുംബൈയിലെ മറൈൻ ഡ്രൈവിലുള്ള ബെഞ്ചിൽ നിരവധി രാത്രികൾ കിടന്നുറങ്ങിയിരുന്നു. അതിലൂടെ കടന്നുപോകുമ്പോൾ ഇപ്പോഴും അദ്ദേഹം അത് ഓർക്കാറുണ്ട്.
  21. സിനിമയിൽ നിന്ന് ബച്ചന് ലഭിച്ച ആദ്യപ്രതിഫലം വെറും 1000 രൂപയായിരുന്നു.
  22. പൂനയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇന്സ്റ്റിറ്റ്യൂട്ടിൽ വച്ചാണ് ബച്ചൻ ജയയെ ആദ്യമായി കണ്ടുമുട്ടിയത്.
  23. ഹോളിവുഡിലെ ഏത് നടനേക്കാളും വലിയ ആളാണ് ബച്ചനെന്നാണ് ഹോളിവുഡ് നടൻ ബ്രൂസ് വില്ലിസ് ഒരിക്കൽ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP