Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടൈം ലൈനിൽ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ; തല മോർഫ് ചെയ്ത നീല ചിത്രങ്ങളും; സഹികെട്ട് ഹിന്ദി സീരിയൽ നടി കവിതാ കൗഷിക്ക് ഫേസ്‌ബുക്ക് ഉപേക്ഷിച്ചു

ടൈം ലൈനിൽ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ; തല മോർഫ് ചെയ്ത നീല ചിത്രങ്ങളും; സഹികെട്ട് ഹിന്ദി സീരിയൽ നടി കവിതാ കൗഷിക്ക് ഫേസ്‌ബുക്ക് ഉപേക്ഷിച്ചു

മറുനാടൻ ഡെസ്‌ക്‌

പ്രമുഖ ഹിന്ദി ടെലിവിഷൻ നടിയായ കവിതാ കൗഷിക്ക് ഫേസ്‌ബുക്ക് ഉപയോഗം അവസാനിപ്പിച്ചു. വെറുതെ മനുഷ്യന്റെ സമയം കളയുന്ന 'രാക്ഷസൻ' ആണ് ഫേസ്‌ബുക്ക് എന്ന കുറിപ്പ് പോസ്റ്റ് ചെയ്തു കൊണ്ടാണ് താൻ ഫേസ്‌ബുക്കിനോട് വിടപറയുകയാണെന്ന് അവർ പ്രഖ്യാപിച്ചത്.

തന്നോട് സംസാരിക്കാൻ ആഗ്രഹമുള്ള സുഹൃത്തുക്കൾക്ക് തന്റെ വീട്ടിലേക്ക് ഏതു നേരത്തും വരാമെന്നും അവിടെയിരുന്ന് സോഷ്യലൈസ് ചെയ്ത് സംസാരിക്കാമെന്നും കവിത പറഞ്ഞു. തന്റെ മോർഫ് ചെയ്ത നഗ്‌നചിത്രം ശ്രദ്ധയിൽ പെട്ടതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണം. ഫേസ്‌ബുക്കിൽ കാണുന്ന വീഡിയോകളും തന്നെ അലോസരപ്പെടുത്തുന്നതായി കവിത പറയുന്നു.

ഹിന്ദി ടെലിവിഷൻ ചാനലുകളിൽ വളരെ പ്രശസ്തമായ എഫ്.ഐ.ആർ എന്ന സീരിയലിലെ നടിയാണ് കവിതാ കൗഷിക്ക്. ഫേസ്‌ബുക്കിൽ ഇപ്പോൾ കാണുന്ന വീഡിയോകൾ തന്റെ ആസ്വാദനക്ഷമതയ്ക്കും സമയത്തിനും വലിയ ആഘാതമാണ് ഏൽപ്പിക്കുന്നതെന്ന് അവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP