Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങളെപ്പോലുള്ള ആളുകൾ ഉള്ളതുകൊണ്ടാണ് ഒരാൾ മറ്റൊരാളെ സഹായിക്കുന്നത് വലിയൊരു സംഭവമായി കൊട്ടിഘോഷിക്കേണ്ടി വരുന്നത്; മറ്റുള്ളവരെ കുറ്റം പറയുന്നത് നിർത്ത് സ്വയം എന്ത് ചെയ്യാൻ പറ്റിയെന്നാലോചിക്കൂ; സിനിമ താരങ്ങൾ സഹായം നൽകുന്നില്ലെന്ന വിമർശനവുമായെത്തിയവർക്ക് മറുപടിയുമായി ടൊവിനോ തോമസ്

നിങ്ങളെപ്പോലുള്ള ആളുകൾ ഉള്ളതുകൊണ്ടാണ് ഒരാൾ മറ്റൊരാളെ സഹായിക്കുന്നത് വലിയൊരു സംഭവമായി കൊട്ടിഘോഷിക്കേണ്ടി വരുന്നത്; മറ്റുള്ളവരെ കുറ്റം പറയുന്നത് നിർത്ത് സ്വയം എന്ത് ചെയ്യാൻ പറ്റിയെന്നാലോചിക്കൂ; സിനിമ താരങ്ങൾ സഹായം നൽകുന്നില്ലെന്ന വിമർശനവുമായെത്തിയവർക്ക് മറുപടിയുമായി ടൊവിനോ തോമസ്

ദുരിതക്കയത്തിലാക്കിയ മഴക്കെടുതിയിൽ മലയാളത്തിലെ സിനിമ താരങ്ങൾ സഹായം നൽകുന്നില്ലെന്ന വിമർശനത്തിന് മറുപടിയുമായി നടൻ ടൊവിനോ തോമസ് രംഗത്ത്. പ്രളയബാധിതരെ സഹായിക്കുന്ന കൂട്ടായ്മയായ അൻപോട് കൊച്ചിയെ മപ്രക്ഷകർക്ക് പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചപ്പോഴാണ് പരിഹാസവുമായി ഒരാൾ രംഗത്തെത്തിയത്.

തമിഴ് സിനിമാതാരങ്ങൾ ഉദാരമായി സംഭാവന ചെയ്തപ്പോൾ മലയാളത്തിലെ സിനിമാതാരങ്ങൾ എന്തു നൽകി എന്നായിരുന്നു ചോദ്യം. വിമർശിക്കുന്നവർ എന്താണ് ചെയ്തതെന്ന മറുചോദ്യവുമായി ടൊവിനോ രംഗത്തെത്തുകയും ചെയ്തു. നിങ്ങളെപ്പോലെ ആളുകൾ ഉള്ളതു കൊണ്ടാണ് മറ്റൊരാളെ സഹായിക്കുന്നത് വലിയൊരു സംഭവമായി കൊട്ടി ആഘോഷിക്കേണ്ടി വരുന്നത്. ഇതെല്ലാം മനുഷ്യരെല്ലാം ചെയ്യുന്ന കാര്യമാണ്. സിനിമയിൽ വരുന്നതിനും മുൻപും ശേഷവും എന്നെ കൊണ്ട് പറ്റുന്നതു പോലെ ഞാൻ ചെയ്യാറുണ്ട്. ഇനിയും ചെയ്യും. മറ്റുള്ളവരെ കുറ്റം പറയുന്നത് നിർത്തി സ്വയം എന്തൊക്കെ ചെയ്യാൻ പറ്റും സ്വയം എന്ത് ചെയ്തു, എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്താൽ ഈ ലോകം ഇതിനേക്കാൾ മനോഹരമായ സ്ഥലം ആയിരുന്നേനെ ഫേസ്‌ബുക്ക് കമന്റിന് ടൊവിനോ മറുപടി നൽകി. 

ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ടൊവിനോ തോമസും ടൊവിനോ നായകനായ മറഡോണയുടെ അണിയറ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് മറഡോണയുടെ ഒരു ദിവസത്തെ കലക്ഷൻ നൽകാനും തീരുമാനിച്ചിരുന്നു. ഒരു ദിവസത്തെ കലക്ഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മാറ്റി വയ്ക്കുമെന്നും ടൊവിനോ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP