Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലസ് വണ്ണിലെ മലയാളം ക്ലാസിൽ അക്ഷരമാല എഴുതാൻ പറഞ്ഞപ്പോൾ നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താൻ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടർന്നു; മുട്ടി മുട്ടി ഒരു പരുവമായപ്പോൾ അവൾ വാതിലങ്ങ് തുറന്നു; ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ്; ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉർവ്വശി ചേച്ചിയുടെ കഥാപാത്രമാകാൻ അവൾ നോക്കീട്ടില്ല; പ്രണയകാല ഓർമ്മകളുമായി ടോവീനോ

പ്ലസ് വണ്ണിലെ മലയാളം ക്ലാസിൽ അക്ഷരമാല എഴുതാൻ പറഞ്ഞപ്പോൾ നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താൻ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടർന്നു; മുട്ടി മുട്ടി ഒരു പരുവമായപ്പോൾ അവൾ വാതിലങ്ങ് തുറന്നു; ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ്; ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉർവ്വശി ചേച്ചിയുടെ കഥാപാത്രമാകാൻ അവൾ നോക്കീട്ടില്ല; പ്രണയകാല ഓർമ്മകളുമായി ടോവീനോ

ത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് യുവ നടൻ ടൊവിനോ തോമസ് ലിഡിയയെ തന്റെ ജീവിത സഖിയാക്കുന്നത്. പ്ലസ് വണ്ണിൽ തുടങ്ങിയ ആ പ്രണയകഥ ഇപ്പോൾ ആരാധകരുമയി പങ്ക് വച്ചിരിക്കുകയാണ് ടോവിനോ.ഇന്സ്റ്റഗ്രാമിൽ നടൻ പങ്കുവെച്ച കുറിപ്പ് ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. 2004ൽ മൊട്ടിട്ട തന്റെ പ്രണയത്തെക്കുറിച്ചും പ്രണയിനിയെക്കുറിച്ചുമാണ് താരം വാചാലനായിരിക്കുന്നത്

പ്ലസ് വണ്ണിലെ മലയാളം ക്ലാസിൽ അക്ഷരമാല എഴുതാൻ പറഞ്ഞപ്പോൾ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് ടൊവിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.ഏറെ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവ് ആയ മറുപടി ലഭിച്ചതെന്നും ഒടുവിൽ ലിഡിയയെ തന്നെ വിവാഹം ചെയ്തെന്നും ടൊവിനോ കുറിക്കുന്നു.ഷമിൽ എന്ന വ്യക്തി വരച്ച ചിത്രത്തിനൊപ്പമാണ് ടൊവിനോ തന്റെ പ്രണയ കഥ പങ്കുവെച്ചത്.

ടൊവിനോയുടെ പോസ്റ്റിന്റെ പൂർണരൂപം.

2004 ലാണ് കഥയുടെ തുടക്കം പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചർ വന്ന് അക്ഷരമാല കാണാതെ എഴുതാൻ പറയുന്നു .... പ്ലിങ് 'ക ഖ ഗ ഘ ങ ' വരെ ഒകെ പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റഴ്സ് മിസ്സിങ് . തൊട്ട് മുന്നിലിരിക്കുന്ന പെൺകൊച്ച് ശsപേട പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക ലിഡിയ . അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താൻ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടർന്നു..... മുട്ടി മുട്ടി ഒരു പരുവമായപ്പോൾ അവൾ ആ വാതിലങ്ങ് തുറന്നു... കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും . കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകൾ . സകല കാമുകന്മാരെ പോ ലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്പാക്കി കൊടുത്താലേ സമാധാനമാകൂ.... പ്രണയം വീട്ടിലെറിഞ്ഞു 2014 ഒക്ടോബർ 25 നു ഞാനവളെ മിന്നു കെട്ടി ... എന്നാലും ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉർവ്വശി ചേച്ചിയുടെ കഥാപാത്രമാകാൻ അവൾ നോക്കീട്ടില്ല ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നു.... ഞങ്ങൾക്ക് ഒരു മകളുണ്ടായി ഇസ എന്നാണ് പേരിട്ടിരിക്കുന്നത് living_with_art #ipadpro

സിനിമാ തിരക്കുകളുടെ ഇടവേളകളിൽ ബ്രേക്ക് എടുത്ത് കുടുംബത്തിനും ഭാര്യയ്ക്കും മകൾക്കുമൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താൻ മടിക്കാത്ത താരങ്ങളിലൊരാണ് ടൊവിനോ തോമസ്. മകൾക്കൊപ്പവും കുടുംബത്തിനൊപ്പവുമൊക്കെയുള്ള രസകരമായ വിശേഷങ്ങളും വീഡിയോകളുമൊക്കെ തന്റെ ആരാധകർക്കായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാനും ടൊവിനോ മടിക്കാറില്ല. 2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP