Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിയർ തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി ടൊവിനോ തോമസ്; എഡിറ്റ് ചെയ്ത വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും തകർക്കാൻ ശ്രമം; സോഷ്യൽ മീഡിയയിലെ പ്രചരണത്തിനു പിന്നിൽ പ്രവർത്തിക്കുന്നവരെ പിന്നീട് വെളിപ്പെടുത്തുമെന്നും നടൻ

കരിയർ തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി ടൊവിനോ തോമസ്; എഡിറ്റ് ചെയ്ത വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും തകർക്കാൻ ശ്രമം; സോഷ്യൽ മീഡിയയിലെ പ്രചരണത്തിനു പിന്നിൽ പ്രവർത്തിക്കുന്നവരെ പിന്നീട് വെളിപ്പെടുത്തുമെന്നും നടൻ

കൊച്ചി: തന്റെ കരിയർ തകർക്കാർ ചിലർ ആസൂത്രിത നീക്കങ്ങൾ നടത്തുന്നതായി ടൊവിനോ തോമസിന്റെ ആരോപണം. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം ആരോപിച്ചത്. കരിയർ തകർക്കാൻ ചിലർ ആസൂത്രിതമായ നടത്തുന്നുണ്ട് എന്നും, ജനങ്ങൾക്കിടയിലെ തന്റെ സ്വീകാര്യത നഷ്ടപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ടൊവിനോ പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെയാണ് ആസൂത്രിത നീക്കം നടത്തുന്നത്. ഇതിന് പിന്നിലുള്ളവരെ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല എന്നാണ് ടൊവിനോ പറയുന്നത്. സമകാലിക വിഷയങ്ങളിൽ ഇനി ഫേസ്‌ബുക്കിലൂടെ പ്രതികരിക്കില്ല എന്നും ടൊവിനോ പറഞ്ഞു. ഞാൻ പറയുന്ന കാര്യങ്ങൾ ശരിയായ അർത്ഥത്തിൽ എടുക്കാൻ കഴിയാത്ത ജനതയ്ക്ക് മുന്നിൽ എന്ത് പറഞ്ഞിട്ടും കാര്യമില്ല.

എഡിറ്റ് ചെയ്ത വീഡിയോകളിലൂടെയും ട്രോളുകളിലൂടെയുമാണ് പലരും തകർക്കാൻ ശ്രമിക്കുന്നത്. ഒരു ദിവസം ഒരു ട്രോൾ പേജിൽ എന്നെ കുറിച്ച് എട്ട് ട്രോളുകൾ വരെ വന്നു. എന്റെ ഒരു വീഡിയോ എഡിറ്റ് ചെയ്ത് ടൊവിനോ മോശമായി പെരുമാറി എന്ന തലക്കെട്ട് കൊടുത്ത് വാർത്തയാക്കി.

രാത്രി ചാറ്റ് ചെയ്യാനും ഫേക്ക് ഐഡിയിൽ നിന്ന് ചൊറിയാനും മാത്രമാണ് ചിലർ ഫേസ്‌ബുക്ക് ഉപയോഗിക്കുന്നത്. അവിടെ എങ്ങിനയാണ് പോസിറ്റീവായ കാര്യങ്ങൾ ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല - ടൊവിനോ തോമസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP