Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആ രണ്ട് പേർ കഴിഞ്ഞാൽ സൂപ്പർ സ്റ്റാർ പദവിയുണ്ടെങ്കിൽ അത് പൃഥ്വിരാജിന് അവകാശപ്പെട്ടതാണ്' ; പ്രിയ താരത്തെ പറ്റി എഫ് എം റേഡിയോ പ്രോഗ്രാമിൽ അഭിപ്രായം വെളിപ്പെടുത്തി ടോവിനോ തോമസ് ; താൻ സൂപ്പർ താര പദവി ആഗ്രഹിക്കുന്നയാളല്ലെന്നും ചെയ്യുന്ന സിനിമകളിൽ തൃപ്തനാണെന്നും ടോവിനോ

'ആ രണ്ട് പേർ കഴിഞ്ഞാൽ സൂപ്പർ സ്റ്റാർ പദവിയുണ്ടെങ്കിൽ അത് പൃഥ്വിരാജിന് അവകാശപ്പെട്ടതാണ്' ; പ്രിയ താരത്തെ പറ്റി എഫ് എം റേഡിയോ പ്രോഗ്രാമിൽ അഭിപ്രായം വെളിപ്പെടുത്തി ടോവിനോ തോമസ് ; താൻ സൂപ്പർ താര പദവി ആഗ്രഹിക്കുന്നയാളല്ലെന്നും ചെയ്യുന്ന സിനിമകളിൽ തൃപ്തനാണെന്നും ടോവിനോ

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമയുടെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലുമാണ് സൂപ്പർ താരം എന്ന് വാക്ക് കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ നിറയുന്നത്. എന്നാൽ ഇവർ കഴിഞ്ഞാൽ സൂപ്പർ താര പദവി ആർക്കെന്ന് ഇതുവരെ ആരും അധികം പറഞ്ഞ് കേട്ടില്ല. പ്രധാനമായും ഒട്ടേറെ യുവ നടന്മാർ സിനിമയിലേക്ക് എത്തിയതിന് പിന്നാലെ. എന്നാൽ ഇക്കാര്യത്തിൽ മലയാളത്തിന്റെ പ്രിയ താരം പറഞ്ഞ വാക്കുകളാണ് ഏവരും ചർച്ചയാക്കിയിരിക്കുന്നത്.

മഹാനടന്മാരായ മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാൽ ഒരു സൂപ്പർതാര പദവിയുണ്ടെങ്കിൽ അത് പൃഥ്വിരാജിന് അവകാശപ്പെട്ടതാണെന്നാണ് ടോവിനോ തോമസ് അഭിപ്രായം തുറന്ന് പറഞ്ഞത്. ക്ലബ് എഫ്.എം റേഡിയോ ഇന്റർവ്യൂയിലാണ് ടോവിനോ തന്റെ പ്രിയ താരത്തെ കുറിച്ച് പറഞ്ഞത്. തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾക്കിടയിൽ സംവിധായകൻ വിനയൻ ടോവിനോ അടുത്ത സൂപ്പർസ്റ്റാർ ആകുമെന്ന് പറഞ്ഞ കാര്യം അവതാരിക ശാലിനി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് ടോവിനോയുടെ അഭിപ്രായം.

സൂപ്പർസ്റ്റാർ പദവി ആഗ്രഹിക്കുന്ന ഒരാളല്ല താനെന്നും ചെയ്യുന്ന സിനിമകളിൽ തൃപ്തനാണെന്നുമായിരുന്നു ടോവിനോ പറഞ്ഞത്. അങ്ങനെയെങ്കിൽ മമ്മൂട്ടിയും മോഹൻലാലും അല്ലാതെ മലയാളത്തിലെ ഒരു സൂപ്പർസ്റ്റാറിന്റെ പേര് പറയാൻ പറഞ്ഞാൽ ടോവിനോ ആരുടെ പേര് പറയുമെന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് പൃഥ്വിയുടെ പേര് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP