Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിമാനത്താവളത്തിൽ വച്ച് ഒരു ചേച്ചി ഒപ്പം നിന്ന ദുൽഖറിനെ ശ്രദ്ധിക്കാതെ എന്റെയടുത്ത് ഓടിയെത്തി; എന്നെ കെട്ടിപ്പിടിച്ചിട്ട് ഒരു പേരു വിളിച്ചു. 'ഉണ്ണി മുകുന്ദാ...!ദുൽഖറിനൊപ്പം നില്ക്കുമ്പോൾ ചമ്മിയ നിമിഷം പങ്ക് വച്ച് ടോവിനോ തോമസ്

വിമാനത്താവളത്തിൽ വച്ച് ഒരു ചേച്ചി ഒപ്പം നിന്ന ദുൽഖറിനെ ശ്രദ്ധിക്കാതെ എന്റെയടുത്ത് ഓടിയെത്തി; എന്നെ കെട്ടിപ്പിടിച്ചിട്ട് ഒരു പേരു വിളിച്ചു. 'ഉണ്ണി മുകുന്ദാ...!ദുൽഖറിനൊപ്പം നില്ക്കുമ്പോൾ ചമ്മിയ നിമിഷം പങ്ക് വച്ച് ടോവിനോ തോമസ്

ആരാധകരിൽ നിന്ന് ആളുമറി അഭിസംബോധന ചെയ്തത് മൂലം പല നടന്മാരും ചമ്മിയ കഥകൾ പലരും വെളിപ്പെടുത്തിയിട്ടുണ്ട്. സമാനമായ ഒരു അനുഭവം പങ്കുവച്ചു കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് നടൻ ടൊവിനോ തോമസാണ്. സംഭവത്തെക്കുറിച്ച് ടൊവിനോ പറയുന്നതിങ്ങനെ.മഴവിൽ മനോരമ പരിപാടിയായ 'നെവർ ഹാവ് ഐ എവർ' എന്ന പരിപാടിയിലാണ് ടൊവീനോയുടെ ഈ വെളിപ്പെടുത്തൽ.

മായാനദി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനോടനുബന്ധിച്ച് ചെന്നൈയ്ക്ക് പോകാൻ നിൽക്കുമ്പോഴാണ് ഈ സംഭവം. വിമാനത്താവളത്തിൽ നിൽക്കുമ്പോഴാണ് അതെ ഫ്ലൈറ്റിൽ ദുൽഖർ സൽമാനും ചെന്നൈയ്ക്ക് പോകാൻ എത്തിയത്, വിമാനത്താവളത്തിൽ ഞങ്ങൾ ഒരുമിച്ച് സംസാരിച്ചുനിൽക്കുമ്പോഴാണ് ദുരെ നിന്നും ഒരു ചേച്ചി ഞങ്ങളെ തിരിച്ചറിഞ്ഞത്.

കൂടിനിന്നവരെ ഒക്കെ തള്ളിമാറ്റി ചേച്ചി ഓടി വരികയാണ്. അപ്പോൾ എനിക്ക് തോന്നി ഇത് ദുൽഖറിനെ കണ്ടിട്ടുള്ള വരവാണ്. കുറച്ച് അസൂയയും തോന്നി. ഞാൻ അധികം ശ്രദ്ധക്കൊടുക്കാതെ നിന്നപ്പോൾ ചേച്ചി ദുൽഖറിനെ ശ്രദ്ധിക്കാതെ എന്റെ നേർക്ക് ഒരു വരവ്.

ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി. ചേച്ചി ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് ഒരു പേരു വിളിച്ചു. 'ഉണ്ണി മുകുന്ദാ...! ഞാൻ നിങ്ങളുടെ ആരാധികയാണെ'ന്ന്. ജീവിതത്തിൽ അങ്ങനെ ചമ്മിയ നിമിഷം വേറെ ഇല്ല. ഞാൻ തിരുത്താനും പോയില്ല. ചേച്ചി എനിക്ക് കയ്യൊക്കെ തന്ന് ചിരിച്ച് സന്തോഷത്തോടെ ഉണ്ണി മുകുന്ദനെ കണ്ട സന്തോഷത്തിൽ നടന്നുപോയി. ഇതൊക്കെ കണ്ട് നിന്ന് ദുൽഖറിന്റെ മുഖത്ത് വന്ന ആ ചിരി അത് വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല. എന്നാലും എന്റെ ഉണ്ണി മുകുന്ദാ..'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP