Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞിനെ നെഞ്ചോട് ചേർത്ത് തറയിൽ കിടന്നുറങ്ങുന്ന ടോവിനോ; കഠിനമായ കാലാവസ്ഥയിൽ പത്ത് ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്കയാത്രക്കായി ലെഹ് എയർപോർട്ടിലെത്തിയ താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ; കൈലാസ് മേനോൻ പകർത്തിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

കുഞ്ഞിനെ നെഞ്ചോട് ചേർത്ത് തറയിൽ കിടന്നുറങ്ങുന്ന ടോവിനോ; കഠിനമായ കാലാവസ്ഥയിൽ പത്ത് ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്കയാത്രക്കായി ലെഹ് എയർപോർട്ടിലെത്തിയ താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ; കൈലാസ് മേനോൻ പകർത്തിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

ടൊവിനോ തോമസും സംയുക്ത മേനോനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06'. നവാഗതനായ സ്വപനേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങൾ ടോവിനോയും സംയുക്തയുമൊക്കെ ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വക്കാറുണ്ട്. എന്നാൽ ഇന്നലെ സംഗീത സംവിധായകൻ കൈലാസ് മേനോൻ പങ്ക് വച്ചൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരമാകുന്നത്.

വിമാനത്താവളത്തിൽ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് നിലത്തുറങ്ങുന്ന ടൊവീനോയുടെ ചിത്രങ്ങൾ ആണ് സാമൂഹമാധ്യമങ്ങളിൽ വൈറലായതേ.ലേ വിമാനത്താവളത്തിൻ നിന്നുള്ള ചിത്രങ്ങളാണ് ഇവ.'എടക്കാട് ബറ്റാലിയൻ 06' എന്ന ചിത്രത്തിന്റെ ക്രൂവിനൊപ്പമുള്ള ചിത്രങ്ങളാണ് ഇത്.

.കഠിനമായ കാലാവസ്ഥയിൽ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ് എയർപോർട്ടിൽ എത്തിയ 'എടക്കാട് ബറ്റാലിയൻ 06' ക്രൂ' എന്ന കുറിപ്പോടെയാണ് കൈലാസ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നായിക സംയുക്ത മേനോൻ അടക്കമുള്ളവരെ ചിത്രങ്ങളിൽ കാണാം

തീവണ്ടിക്കു ശേഷം ടൊവീനോയും സംയുക്ത മേനോനും ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബെറ്റാലിയൻ 06. നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ് ചിത്രത്തന്റെ സംവിധാനം. രഞ്ജി പണിക്കർ, അലൻസിയർ, പി. ബാലചന്ദ്രൻ, ഹരീഷ് കണാരൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP