Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ പ്രസവത്തിൽ ആൺകുട്ടിയും പെൺകുട്ടിയും; രണ്ടാം തവണ രണ്ടു ആൺകുട്ടികൾ; വിവാഹം കഴിഞ്ഞു രണ്ടര വർഷമായപ്പോഴേക്കും നാല് കുട്ടികളുടെ അച്ഛനായ ആവേശത്തിൽ മതിമറന്ന് അജു വർഗീസ്

ആദ്യ പ്രസവത്തിൽ ആൺകുട്ടിയും പെൺകുട്ടിയും; രണ്ടാം തവണ രണ്ടു ആൺകുട്ടികൾ; വിവാഹം കഴിഞ്ഞു രണ്ടര വർഷമായപ്പോഴേക്കും നാല് കുട്ടികളുടെ അച്ഛനായ ആവേശത്തിൽ മതിമറന്ന് അജു വർഗീസ്

ജു വർഗീസ് രണ്ടാമതും അച്ഛനായ വാർത്ത കഴിഞ്ഞ ദിവസമാണ് വാർത്തകളിൽ നിറഞ്ഞത്. വളരെ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് സുഹൃത്തുക്കൾ അജുവിന് ആശംസകളറിയിച്ചത്. രണ്ടാമതും ഇരട്ടക്കുട്ടികളാണ് അജു-അഗസ്റ്റീന ദമ്പതികൾക്ക് ജനിച്ചിരിക്കുന്നത്.

2014 ഫെബ്രുവരിയിലാണ് അജുവും ഫാഷൻ ഡിസൈനറായ അഗസ്റ്റീനയും വിവാഹിതരാകുന്നത്. ഒക്ടോബറിൽ ഇവർക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു. ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയുമായിരുന്നു. ഇവാനും ജുവാനും എന്നായിരുന്നു അവർക്ക് പേരിട്ടത്. ഇത്തവണ രണ്ട് ആൺകുട്ടികളാണ്. ജേക്, ലൂക് എന്നാണ് കുട്ടികളുടെ പേര്.

വീട്ടിൽ പുതിയ അത്ഥികൾ എത്തിയതോടെ ഇവാനും ജുവാനയ്ക്കും കളിക്കൂട്ടുകാരായി. ഇരട്ടകുട്ടികളാണെന്ന് പറയുമ്പോൾ എല്ലാവരും ചോദിക്കാറുണ്ട്. രണ്ടുപേരെയും നോക്കാൻ ബുദ്ധിമുട്ടല്ലേ എന്ന്. പക്ഷേ അങ്ങനെ ഒരു ബുദ്ധിമുട്ട് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അജു അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

ഇരട്ടകുട്ടിളാണെന്ന് കേട്ടപ്പോൾ വളരെ എക്‌സൈറ്റഡായിരുന്നു. ഇരട്ടക്കുട്ടികൾ എല്ലാവർക്കും ലഭിക്കുന്ന ഭാഗ്യമല്ലല്ലോ. അതുക്കൊണ്ട് തന്നെ ഒരുപാട് സന്തോഷം തോന്നിയെന്നും അജു വർഗീസ് മുമ്പ് സൂചിപ്പിച്ചിരുന്നു.വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വർഗരാജ്യത്തിൽ ഇവാനും ജൂവാനയും അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം ഓഫർ വന്നുവെങ്കിലും വേണ്ടെന്ന് വച്ചതായി അജു വ്യക്തമാക്കിയിരുന്നു.

അജു വർഗീസിന്റെ ആദ്യ ഇരട്ടക്കുട്ടികളുടെ വിശേഷം തന്നെ കേട്ടു തീർന്നിട്ടില്ല ഇതുവരെ. അതിനിടയിലേക്കാണ് വീണ്ടും ഇരട്ടക്കുട്ടികൾ അജുവിന്റെയും അഗസ്റ്റീനയുടെയും ജീവിതത്തിലേക്കെത്തിയത്. സുഹൃത്തുക്കളും ആരാധകരും നല്ല വാക്കുകളും കളിവാക്കുകളും കൊണ്ട് അജുവിന്റെ ഭാഗ്യത്തെ ആഘോഷിക്കുകയാണ്.

കുഞ്ചാക്കോ ബോബൻ , നിവിൻ പോളി, നീരജ് മാധവ്, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവർ സന്തോഷത്തിൽ പങ്കു ചേർന്നു കൊണ്ട് എത്തിയിരുന്നു. അക്കൂട്ടത്തിൽ കുഞ്ചാക്കോ ബോബൻ പങ്കുവച്ച ചിത്രവും എഴുത്തും ഏറെ രസകരമാണെന്ന് പറയാതെ വയ്യ. പ്രേക്ഷകരുടെ മനസ് വായിച്ചതു പോലെയായിരുന്നു ചാക്കോച്ചന്റെ എഴുത്ത്.

ഈ ഉൽസവ സീസണിലെ യഥാർഥ സൂപ്പർ സ്റ്റാർ എന്നാണ് അജുവിനെ ചാക്കോച്ചൻ വിശേഷിപ്പിച്ചത്. അജുവിന്റെയും അഗസ്റ്റീനയുടെയും ആദ്യത്തെ ഇരട്ടക്കുട്ടികൾക്കൊപ്പം നിൽക്കുന്ന ചിത്രവും ഇവർ പങ്കുവച്ചു. ഇനിയിപ്പൊ ഇതൊരു ജില്ലയായിട്ടു പ്രഖ്യാപിക്കാം ല്ലേ...ഞാൻ കളിപ്പ്പാട്ടം മേടിച്ച് മുടിയും. എന്നായിരുന്നു തമാശയായി നീരജ് ഫേസ്‌ബുക്കിൽ കുറിച്ചത്.

മലയാള സിനിമയിൽ ഇപ്പോൾ സജീവ സാന്നിദ്ധ്യമായ അജുവിന് കൈനിറയെ ചിത്രങ്ങളാണ്. ഓണത്തിനോടനുബന്ധിച്ച് തുടർച്ചയായി നാലു ചിത്രങ്ങളാണ് അജുവിന്റേതായി റിലീസ് ചെയ്തത്. പ്രേതം, ഒപ്പം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി കഥ. നാലും ഹിറ്റ് ചിത്രങ്ങളുമായിരുന്നു. അതിനു പിന്നാലെയാണ് ജീവിതത്തിലും വലിയൊരു സന്തോഷം അജുവിനെ തേടിയെത്തിയത്.

ആരാധകരും ഏറെ സന്തോഷത്തോടെയായിരുന്നു വാർത്ത സ്വീകരിച്ചത്. രണ്ടാമതും ഇരട്ടക്കുട്ടികൾ ജനിച്ചപ്പോൾ രസകരമായ ട്രോളുകളും സജീവമായിരുന്നു. ഇപ്പോൾ താരം തന്നെ ട്രോളുകൾ ഫേസ്‌ബുക്കിൽ ഷെയൽ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP