Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രഭുദേവയുടെ നായികയാവാനുള്ള ഓഫറുമായെത്തിയ നിർമ്മാതാവിനെ പുറത്താക്കി നയൻസ്; ഭാസ്‌കർ ദി റാസ്‌ക്കൽ റീമേക്ക് ചെയ്താലും ഹീറോയിൻ നയൻസ് തന്നെ; ഉദയനിധി അടുത്ത സുഹൃത്ത്; നയൻതാരയുടെ പുതിയ വിശേഷങ്ങൾ ഇങ്ങനെ

പ്രഭുദേവയുടെ നായികയാവാനുള്ള ഓഫറുമായെത്തിയ നിർമ്മാതാവിനെ പുറത്താക്കി നയൻസ്; ഭാസ്‌കർ ദി റാസ്‌ക്കൽ റീമേക്ക് ചെയ്താലും ഹീറോയിൻ നയൻസ് തന്നെ; ഉദയനിധി അടുത്ത സുഹൃത്ത്; നയൻതാരയുടെ പുതിയ വിശേഷങ്ങൾ ഇങ്ങനെ

യാനാ മറിയം കുര്യൻ' എന്ന് പേരായ നയൻതാര സിനിമാ മേഖലയിൽ എത്തി ഏതാണ്ട് പത്താണ്ടുകൾ ആയിരിക്കുന്നു. മനസ്സിന ക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലെത്തുകയാണ്.

തമിഴിലും തെലുങ്കിലും ഒന്നിനു പിറകെ ഒന്നായി നല്ല സിനിമകൾ മാത്രം വരികയും, തിരിച്ചുവരവിൽ നയൻ തെന്നിന്ത്യ കീഴടക്കി കൊണ്ടിരിക്കുകയും ചെയ്യുമ്പോഴും നയൻസിനെ ചുറ്റിപ്പറ്റി പ്രണയവും, പരാജയവും ഗോസിപ്പും വിടാതെ പിന്തുടരുകയുമാണ്. ഇപ്പോഴിതാ നയൻസിനെ ചുറ്റിപ്പറ്റി പരക്കുന്ന വാർത്തകളിൽ പ്രധാനമാണ് പ്രഭുദേവയെ നായകനാക്കി സിനിമ നിർമ്മിക്കാമെന്ന വാഗ്ദാനവുമായെത്തിയ നിർമ്മാതാവിനെ നടി ഓടിച്ച കഥ.

പുതിയൊരു ചിത്രത്തിന്റെ തിരക്കഥയുമായി എത്തിയ നിർമ്മാതാവിനാണ് നയൻസിന്റെ രോഷം കാണേണ്ടി വന്നത്. ചിത്രത്തിൽ പ്രഭുദേവയെ നായകനാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും നായികയായി നയൻസ് അഭിനയിക്കണം എന്നും ആയിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ പ്രഭുദേവയുടെ നായികയായി അഭിനയിക്കുന്ന കാര്യം ജീവിതത്തിലൊരിക്കലും തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് താരം പറഞ്ഞത്.

ഈ ഓഫറുമായെത്തിയ നിർമ്മാതാവിനോട് നയൻതാര ദേഷ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കുപിതയായ നയൻസ് നിർമ്മാതാവിനോട് തന്റെ മുന്നിൽ നിന്നും ഇറങ്ങിപ്പോകാനും ഇനി മേലിൽ പ്രഭുദേവയുടെ ചിത്രത്തിന്റെ പേരും പറഞ്ഞ് തിരിച്ച് വരരുതെന്നും പറഞ്ഞത്രേ.

മുൻപ് കാമുകീ കാമുകന്മാരായിരുന്ന പ്രഭുദേവയും നയൻതാരയും വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വില്ലു എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരിചയപ്പെട്ടത്. ഇരുവരുടെയും പ്രണയം വിവാഹത്തോളം എത്തിയെങ്കിലും അവസാന നിമിഷം രണ്ട് പേരും തമ്മിൽ പിരിയുകയായിരുന്നു. ഇതേ തുടർന്ന് മാനസികമായി തളർന്ന താരം കുറേ നാളുകൾ സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു.

പിന്നീട് സിനിമയിലേക്ക് പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തിയ നയൻതാര ഇപ്പോൾ തന്റെ ആദ്യകാല കാമുകനായ ചിന്പുവിനൊപ്പം ' ഇതു നമ്മ ആള്' എന്ന ചിത്രത്തിലാണ് അഭിനയിക്കുകയാണ്. ചിന്പുവുമായി വീണ്ടും പ്രണയത്തിലാണെന്ന വാർത്ത നയൻതാര നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.. ചിന്പുവിനൊപ്പം അഭിനയിക്കാൻ തയ്യാറായെങ്കിലും പ്രഭുദേവയോടൊപ്പം അഭിനയിക്കാനോ അതെപ്പറ്റി ഓർക്കാൻ പോലുമോ താരത്തിന് താൽപര്യമില്ല.

അതുപോലെ തന്നെ ഭാസ്‌കർ ദ റാസ്‌കലിൽ നടി അഭിനയിക്കാമെന്ന് സമ്മതിച്ചതും കണ്ടീഷൻ വ്യവസ്ഥയോടെയാണെന്നാണ് പാപ്പരാസികൾ പറയുന്നത്.ചിത്രം മറ്റേത് ഭാഷയിലേക്ക് റീമേക്ക് ചെയ്താലും അതിലെ ഹീറോയിൻ താൻ മാത്രമായിരിക്കണമെന്ന് കണ്ടീഷൻ സിദ്ദിഖ് അംഗീകരിച്ചതോടെയാണ് അഭിനയിക്കാം എന്ന് നയൻതാര സമ്മതിച്ചതെന്നാണ് കേൾക്കുന്നത്.നയൻതാരയ്ക്ക് മലയാള സിനിമയിൽ അഭിനയിക്കാൻ അത്ര വലിയ താത്പര്യമൊന്നുമില്ലെന്നാണ് കോളിവുഡ് പാപ്പരസികൾ പറയുന്നത്. കാരണം മറ്റൊന്നുമല്ല, മറ്റ് ഇന്റസ്ട്രികളെ അപേക്ഷച്ച് മലയാളത്തിൽ പ്രതിഫലം വളരെ കുറവാണെന്നാണ് കാരണം.

ഒരു ചിത്രത്തിൽ അഭിനയിക്കാൻ രണ്ട് കോടി മുതൽ മൂന്ന് കോടിവരെയാണ് നയൻതാരയുടെ പ്രതിഫലം. നാനും റൗഡി താൻ എന്ന തമിഴ് ചിത്രത്തിന് വേണ്ടി കൈപറ്റുന്നത് മൂന്ന് കോടി രൂപയാണത്രെ. അതേ സമയം മലയാളത്തിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്നത് നാൽപത് ലക്ഷം രൂപ മാത്രമാണ്. എന്നിരിക്കിലും സിദ്ദിഖിന്റെ ചിത്രത്തിൽ അഭിനയിക്കാൻ നയൻതാര സമ്മതിച്ചു. പക്ഷെ അഭിനയിക്കാം എന്ന് കരാറിലൊപ്പിടും മുമ്പ് നടി കണ്ടീഷൻ വച്ചേ്രത.

സിദ്ദിഖ് ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങി കഴിഞ്ഞാൽ തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുന്നത് പതിവാണ്. നയൻതാര നായികയായെത്തിയ സിദ്ദിഖിന്റെ ബോഡി ഗാഡ് തന്നെ തമിഴിലേക്കും ബോളിവുഡിലേക്കും റീമേക്ക് ചെയ്തപ്പോൾ നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതൊക്കെ മുൻകൂട്ടി കണ്ടാണ് നയൻ ഇങ്ങനെയൊരു നിബദ്ധന വച്ചതെന്നാണ് അറിയുന്നത്.

ഇതിനിടെ നയൻതാരയുടെ ഗോസിപ്പു കോളത്തിലെ സ്ഥിരം പേരായ ഉദയനിധി നയൻതാര തന്റെ അടുത്ത സുഹൃത്താണെന്ന് വ്യക്തമാക്കിയതും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഉധയനിധിക്ക് നയൻതാരയെ ഇഷ്ടമാണെന്നും നയൻ അതിന് എതിർപ്പ് പറഞ്ഞതു കാരണം സ്റ്റാലിൻ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നുമൊക്കെ നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. എന്തായാലും നയൻതാരയുമായുള്ള ബന്ധത്തിന്റെ സത്യാവസ്ഥ ഒടുവിൽ ഉദയ്‌നിധി വെളിപ്പെടുത്തിയിരിക്കുകയാണ്.

എന്റെ അടുത്ത സുഹൃത്താണ് നയൻതാര. ബോസ് എങ്കിര ബാസ്‌കരൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ഞങ്ങൾ പരിചയമാകുന്നത്. ഇത് കതിരവേലിൻ കാതൽ എന്ന ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി ഞാൻ ആദ്യം നയൻതാരയെ സമീപിച്ചപ്പോൾ അവർ എതിർപ്പു പറഞ്ഞിരുന്നു. അഭിനയം നിർത്തുകയാണെന്ന് പറഞ്ഞു.

പക്ഷെ പിന്നീട് കേട്ടു ആര്യ നായകനാകുന്ന രാജറാണി എന്ന ചിത്രത്തിലൂടെ നയൻ വീണ്ടും തിരിച്ചു വരുന്നുണ്ട് എന്ന്. അങ്ങനെയാണ് വീണ്ടും ഇത് കതിരവേലിൻ കാതലിയുടെ കഥയുമായി നയൻതാരയെ തന്നെ സമീപിച്ചത്. അവർക്കിഷ്ടപ്പെടുകയും അഭിനയിക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. നല്ല അഭിനേത്രിയാണ് നയൻതാരയെന്നും തമിഴ് ഭാഷ നല്ലപോലെ വഴങ്ങുന്ന താരത്തിന് നല്ല സ്‌ക്രീൻ പ്രസൻസ് ഉണ്ടെന്നും ഉദയനിധി പറയുന്നു

ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിൽ നയൻസിന് കൈനിറയെ ചിത്രങ്ങളുണ്ട്. ഉദയനിധി, സൂര്യ,ചിമ്പു വിജയ് സേതുപതി, ജയം രവി തുടങ്ങിയർ നായകന്മാരാകുന്ന ചിത്രങ്ങളിലെല്ലാം നായിക നയൻതാരയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP