Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അധോലോക ഭീഷണി; ഷാരൂഖ് ഖാന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി

അധോലോക ഭീഷണി; ഷാരൂഖ് ഖാന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി

മുംബൈ: അധോലോക ഭീഷണിയെ തുടർന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാന് പൊലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. ഷാരുഖിന്റെ മുംബയിലെ വീടിനും സുരക്ഷ വർദ്ധിപ്പിച്ചു. ഷാരൂഖിന്റെ സുഹൃത്തും നിർമ്മാതാവുമായ കരിം മൊറാനിയുടെ വീടിനു നേരെ അജ്ഞാതരായ അക്രമികൾ മൂന്ന് റൗണ്ട് വെടിയുതിർത്തിരുന്നു. ഇതെതുടർന്നാണ് താരത്തിനും സുരക്ഷ കർശനമാക്കിയത്.

മൊറാനിയുടെ വീടിനു മുന്നിൽ വെടിവയ്പ് നടത്തിയത് അധോലോക നായകൻ രവി പൂജാരിയുടെ സംഘാംഗങ്ങളാണെന്നാണ് വിവരം. ഇവരുടെ അടുത്ത ലക്ഷ്യം ഷാരൂഖാണെന്ന നിഗമനത്തിലാണ് താരത്തിന് സുരക്ഷ ഏർപ്പെടുത്തിയത്. അലി മൊറാനിക്ക് രവി പൂജാരിയുടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.

അതേസമയം ഷാരൂഖ് ഖാന് അധോലോക ഭീഷണിയുണ്ടെന്നത് സംബന്ധിച്ച് പൊലീസിൽ തന്നെ രണ്ട് അഭിപ്രായങ്ങളാണുള്ളത്. ഷാരൂഖിന് ഭീഷണി ഉള്ളതായി തങ്ങൾക്ക് വിവരം ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് സോണൽ ഡെപ്യൂട്ടി കമ്മിഷണർ സത്യനാരായൺ ചൗധരി പറഞ്ഞു. ഭീഷണിയുണ്ടെന്ന് കാട്ടി ആരും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP