Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേജർ രവിയുടെ അറുപതാം പിറന്നാളാഘോഷത്തിൽ ആശംസകൾ നേരാൻ ഉണ്ണി മുകുന്ദനെത്തി; പിറന്നാൾ ദിനത്തിലെത്തിയ സർപ്രൈസ് അതിഥിയെ കണ്ട് ഞെട്ടിയെന്ന് സംവിധായകൻ; പിണക്കം മറന്ന് താരങ്ങൾ കെട്ടിപ്പിടിക്കുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയയും

മേജർ രവിയുടെ അറുപതാം പിറന്നാളാഘോഷത്തിൽ ആശംസകൾ നേരാൻ ഉണ്ണി മുകുന്ദനെത്തി; പിറന്നാൾ ദിനത്തിലെത്തിയ സർപ്രൈസ് അതിഥിയെ കണ്ട് ഞെട്ടിയെന്ന് സംവിധായകൻ; പിണക്കം മറന്ന് താരങ്ങൾ കെട്ടിപ്പിടിക്കുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയയും

സംവിധായകനും നടനുമായ മേജർ രവിയുടെ അറുപതാം പിറന്നാൾ ആഘോഷമായിരുന്നു ഇന്നലെ. കൊച്ചിയിലെ ലുലു മാരിയറ്റ് ഹോട്ടലിൽ വച്ചായിരുന്നു മേജർ രവിയുടെ ഷഷ്ഠിപൂർത്തി ആഘോഷങ്ങൾ നടന്നത്. സിനിമാ ലോകത്തെ നിരവധി പേർ ആശംസ കളറിയിക്കാനും ആഘോഷത്തിൽ പങ്ക് ചേരുവാനും എത്തിയിരുന്നു. എന്നാൽ അതിൽ ഒരതിഥിയെ കണ്ട് മേജർരവി പൊലും ഞെട്ടി.വളരെക്കാലം പിണക്കത്തിലായിരുന്ന ഉണ്ണിമുകുന്ദനാണ് മേജർ രവിക്ക് ആശംസ നേരാൻ നേരിട്ടെത്തിയത്. ചടങ്ങിനിടെ ഇരുവരും കെട്ടപിിടിച്ചു നിൽക്കുന്ന ചിത്രവും സോഷ്യൽമീഡിയയിൽ വെറലാകുകയാണ്.

ജോഷിയുടെ സംവിധാനത്തിലൊരുങ്ങിയ'സലാം കാശ്മീർ' എന്ന സിനിമയുടെ ചിത്രീകരണ ത്തിനിടയിൽ ഇരുവരും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായതായി വാർത്ത വന്നിരുന്നു. ചിത്രീകരണം കാണാനെത്തിയതായിരുന്നു ഉണ്ണി മുകുന്ദൻ. ജോഷിയെ സംഘട്ടനരംഗങ്ങളിൽ സഹായിക്കാനാണ് മേജർ രവി സെറ്റിലെത്തിയത്.അവസാനഘട്ട ചിത്രീകരണം നടക്കുന്ന അമ്പലമേടില്‌വച്ച് മേജർരവി ഉണ്ണി മുകുന്ദനുമായി തർക്കത്തിലായെന്ന വാർത്തകളാണ് അന്ന് പ്രചരിച്ചത്. സംഭവത്തെക്കുറിച്ച് ഇരുവരും പരസ്യ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

തന്റെ മകന്റെ പ്രായം പോലും ഉണ്ണിക്ക് ഇല്ലെന്നും അതിനാൽ തന്നെ തനിക്ക് ഉണ്ണിയുമായി യാതൊരു പ്രശ്നവുമില്ലെന്നും മേജർ രവി പ്രതികരിച്ചിരുന്നു.എന്നാൽ പിന്നിട് ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ വന്നതോടെ പ്രശ്നം ഗുരുതരമാണെന്ന് ആരാധകർ വിശ്വസിച്ചു. എന്തായാലും ഇപ്പോഴിതാ ഷഷ്ഠിപൂർത്തി ആഘോഷങ്ങളോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് അവസാനമായിരിക്കുന്നുവെന്ന് കരുതാം.

ഇന്ന് രാവിലെ ഫേസ്‌ബുക്ക് പേജിലിട്ട കുറിപ്പിൽ മേജർ രവിയാണ് ഇക്കാര്യം ആദ്യമായി അറിയിച്ചത്. ഉണ്ണി പിറന്നാൾ ആഘോഷത്തിന് എത്തിയത് തനിക്ക് സർപ്രൈസ് നൽകിയെന്നും വലിയ സന്തോഷം തോന്നിയെന്നും മേജർ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.പരിപാടിയിൽ പങ്കെടുത്ത ഉണ്ണിയും ഇരുവർക്കുമിടയിലുണ്ടായിരുന്ന പ്രശ്‌നത്തെക്കുറിച്ച് ഫേസ്‌ബുക്കിലൂടെ പ്രേക്ഷകരുമായി സംവദിച്ചു.

' ജീവിതം അങ്ങനെയാണ്, എപ്പോഴും സർപ്രൈസുകൾ കാത്തുവെക്കുന്നത്. മേജർ രവിയുടെ അറുപതാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനരികിൽ നിൽക്കുന്നത് എനിക്ക് വൈകാരികമായാണ് അനുഭവപ്പെട്ടത്. അദ്ദേഹത്തിൽ നിന്ന് ലഭിച്ച ക്ഷണം നിഷേധിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. ഒരു ദിവസം സംഭവിക്കേണ്ടതുതന്നെയായിരുന്നു ഇത്. ഞങ്ങൾ ഇരുവരും ഉള്ളിലുള്ളത് അതേപോലെ പ്രകടിപ്പിക്കുന്ന ആളുകളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോഴിതാ ഞങ്ങളുടെ മാനസികമായ സമാനത എല്ലാത്തരം ഊഹാപോഹങ്ങളെയും വേദനയെയും അകലത്തെയുമൊക്കെ മറികടന്നിരിക്കുകയാണ്.

അദ്ദേഹത്തിനെതിരേ നടന്ന വ്യക്തിപരമായ പല ആക്രമണങ്ങളിലും ഞങ്ങൾക്കിടയിലെ കാര്യങ്ങൾ പരാമർശിക്കപ്പെട്ടിരുന്നു. അവ പലപ്പോഴും എന്റെ കണ്ണ് തുറപ്പിക്കുന്നവയായിരുന്നു. അക്കാലയളവിൽ ഞങ്ങളുടെ നന്മയെക്കരുതി നിന്നവർ ഉണ്ടായിരുന്നു. പോംവഴികളെക്കുറിച്ച് ആലോചിച്ചവർ. പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷയെപ്പോലെയുള്ളവർ.

പക്വത എന്നാൽ മാന്യതയുടെ പരിധികൾക്കകത്ത് നിന്ന് ചിന്തിക്കാനും സംസാരിക്കാനുമുള്ള കഴിവാണ്. മാനസിക സമ്മർദ്ദങ്ങളിൽ നിങ്ങൾ എങ്ങനെ പെരുമാറിയെന്നും എങ്ങനെ പരിണമിച്ചുവെന്നുമൊക്കെയാണ് പക്വതയുടെ തെളിവ്. പ്രിയപ്പെട്ട മേജർ രവിക്ക് ആരോഗ്യവും സന്തോഷവും സ്‌നേഹവും ആശംസിക്കുന്നു, ഈ പിറന്നാൾ ദിനത്തിൽ.'

ഉണ്ണിക്ക് പുറമേ മമ്മൂട്ടി,സംവിധായകൻ ലാൽ, ആസിഫ് അലി, ജയസൂര്യ, ടൊവിനോ തോമസ്, നീരജ് മാധവ്, അഞ്ജലി തുടങ്ങി മലയാളത്തിന്റെ വമ്പൻ താരനിര ആഘോഷത്തിനെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP