Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെന്നൈയിലെ പ്രസാദ് ലാബിന് വെളിയിൽ മുടിയൊക്കെ പറ്റ വെട്ടി ഒരു സാധാരണ കണ്ണാടിയും വച്ച് മതിലിൽ ചാരി നില്ക്കുന്ന മനുഷ്യനെ ഞാൻ പതിനഞ്ച് മിനിറ്റോളം നോക്കി നിന്നു; ഒടുവിൽ സംശയം തോന്നി അല്പം പേടിയോടെ വിജയ് സാർ അല്ലെയെന്ന് ചോദിച്ചു; ജീവിതത്തിൽ ഒരു സൂപ്പർ താരത്തിനേയും ഇങ്ങനെ കണ്ടുമുട്ടിയിട്ടില്ല; വിജയ്യെ ആദ്യമായി കണ്ട അനുഭവം പങ്ക് വച്ച് ഉണ്ണി മുകുന്ദന്റെ പിറന്നാൾ ആശംസാ കുറിപ്പ്

ചെന്നൈയിലെ പ്രസാദ് ലാബിന് വെളിയിൽ മുടിയൊക്കെ പറ്റ വെട്ടി ഒരു സാധാരണ കണ്ണാടിയും വച്ച് മതിലിൽ ചാരി നില്ക്കുന്ന മനുഷ്യനെ ഞാൻ പതിനഞ്ച് മിനിറ്റോളം നോക്കി നിന്നു; ഒടുവിൽ സംശയം തോന്നി അല്പം പേടിയോടെ വിജയ് സാർ അല്ലെയെന്ന് ചോദിച്ചു; ജീവിതത്തിൽ ഒരു സൂപ്പർ താരത്തിനേയും ഇങ്ങനെ കണ്ടുമുട്ടിയിട്ടില്ല; വിജയ്യെ ആദ്യമായി കണ്ട അനുഭവം പങ്ക് വച്ച് ഉണ്ണി മുകുന്ദന്റെ പിറന്നാൾ ആശംസാ കുറിപ്പ്

മിഴ് സൂപ്പർ സ്റ്റാർ വിജയ്ക്ക് പിറന്നാളാശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണി മുകുന്ദൻ എഴുതിയ കുറിപ്പ് വൈറലാകുന്നു. താൻ ജിവിതത്തിൽ ആദ്യമായി വിജയിയെ നേരിൽ കണ്ട അനുഭവം ഫേസ്‌ബുക്കിൽ പങ്കുവച്ചാണ് താരത്തിന് ആശംസകൾ നേർന്നത്. തന്റെ ആദ്യത്തെ സിനിമയായ സീഡന്റെ പ്രിവ്യു ഷോ ചെന്നൈയിലെ പ്രസാദ് ലാബിൽ നടന്നപ്പോഴാണ് വിജയ്യെ കണ്ടെതെന്നും അടുത്ത് ചെന്ന് പേടിയോടെ സംസാരിച്ചെന്നും ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ കുറിക്കുന്നു.വിജയിയും ആറ്റ്ലിയും വീണ്ടും ഒന്നിക്കുന്ന ബിഗിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചായിരുന്നു ഉണ്ണി മുകുന്ദന്റെ ആശംസ.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എന്റെ ആദ്യത്തെ സിനിമയായ സീഡന്റെ പ്രിവ്യു ഷോ ചെന്നൈയിലെ പ്രസാദ് ലാബിൽ നടന്നിരുന്നു.അത് കണ്ട് എല്ലാവരോടും സംസാരിച്ചു വെളിയിലോട്ട് ഇറങ്ങുമ്പോൾ ആണ് മുടിയൊക്കെ പറ്റ വെട്ടി ഒരു സാധാരണ കണ്ണാടിയും വെച്ച് മതിലിൽ ചാരി നിൽക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടത്.ഏകദേശം പത്ത് പതിനഞ്ച് മിനിറ്റോളം ഞാൻ അവിടെ നിന്ന് അദ്ദേഹത്തെ നോക്കി.

ഒടുവിൽ സംശയം തോന്നി അടുത്തേക്ക് ചെന്ന് അല്പം പേടിയോടെ തന്നെ ഞാൻ ചോദിച്ചു 'വിജയ്' സാർ അല്ലേ. ചിരിച്ചുകൊണ്ട് അദ്ദേഹം അതെ എന്ന് മറുപടി പറഞ്ഞു. ഒരു നിമിഷം ഞാൻ അങ്ങ് ഞെട്ടിത്തരിച്ചുപോയി. ഞാൻ അദേഹത്തിന്റെ എത്രത്തോളം വലിയ ഫാൻ ആണെന്ന് അദ്ദേഹത്തെ പറഞ്ഞു മനസിലാക്കാൻ ഉള്ള തത്രപാട് കണ്ട് അദ്ദേഹം തന്നെ ഒന്ന് ചിരിച്ചു??.അന്ന് ഒരു ഫോൺ പോലും എന്റെ കൈയിൽ ഇല്ലാതിരുന്നതുകൊണ്ട് ഒരു ഫോട്ടോ പോലും എടുക്കാൻ സാധിച്ചില്ല.

താൻ ദിലീപേട്ടന്റെ ബോഡിഗാർഡ് എന്ന സിനിമയുടെ പ്രിവ്യൂ കാണാൻ വന്നതാണെന്നും അത് റീമേക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും എന്നോട് പറഞ്ഞു. പരസ്പരം ആശംസകൾ നേർന്നു ഞങ്ങൾ ഇരുവരും പിരിഞ്ഞു.വിജയ് സാർ പിന്നീട് കാവലൻ എന്ന പേരിൽ ബോഡിഗാർഡ് ചെയ്ത സൂപ്പർ ഹിറ്റ് ആക്കി എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. ജീവിതത്തിൽ ഒരു സൂപ്പർതാരത്തിനെയും ഞാൻ ഇങ്ങനെ കണ്ടുമുട്ടിയിട്ടില്ല.അത്രയ്ക്കും ഒരു പച്ച മനുഷ്യൻ ആയാണ് അദ്ദേഹം അവിടെ നിന്നത്. ഇത്രയും വർഷങ്ങൾക്കു ശേഷവും ഇന്നും അദ്ദേഹം തമിഴ്‌നാട്ടിലെ കിരീടം വയ്ക്കാത്ത രാജാവായി നിലകൊള്ളുന്നു. വിജയ് എന്ന സൂപ്പർ താരത്തെ ആരാധിച്ചിരുന്ന ഞാൻ അന്നുതൊട്ട് വിജയ് എന്ന മനുഷ്യനെയും ആരാധിക്കാൻ തുടങ്ങി.ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ അണ്ണാ.. ???, All the Best For Bigil Sir..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP