Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതിയടാ ഈ മസിൽ ഷോ; കുറച്ച് മസിൽ ഉണ്ടെന്ന് വച്ച് ഇങ്ങനെയൊക്കെ ഷോ കാണിക്കാമോ? ഫിലിംസിൽ മസിൽ ഷോ കണ്ട് മടുത്തെന്ന് ആരാധകന്റെ കമന്റ്; തന്റെ പുതിയ സിനിമക്ക് ടിക്കറ്റ് എടുക്കരുതെന്നും ആ സിനിമയിൽ എനിക്ക് വസ്ത്രം കുറവായിരിക്കുമെന്നും മറുപടി നല്കി നടനും

മതിയടാ ഈ മസിൽ ഷോ; കുറച്ച് മസിൽ ഉണ്ടെന്ന് വച്ച് ഇങ്ങനെയൊക്കെ ഷോ കാണിക്കാമോ? ഫിലിംസിൽ മസിൽ ഷോ കണ്ട് മടുത്തെന്ന് ആരാധകന്റെ കമന്റ്;  തന്റെ പുതിയ സിനിമക്ക് ടിക്കറ്റ് എടുക്കരുതെന്നും ആ സിനിമയിൽ എനിക്ക് വസ്ത്രം കുറവായിരിക്കുമെന്നും മറുപടി നല്കി നടനും

യുവതലമുറയ്ക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമയിലെ ഈ 'മസിൽ മാൻ' മമ്മൂട്ടിക്കൊപ്പം മാമാങ്കം എന്ന സിനിമയിൽ പ്രധാനവേഷത്തിൽ അഭിനയിക്കുകയാണ്. ഇപ്പോളിതാ താരത്തിന്റെ മസിലിനെ പരിഹസിച്ച് എത്തിയ യുവാവിന് കിടിലം മറുപടി കൊടുത്തിരിക്കുകയാണ് ഉണ്ണി.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് മോശം കമന്റുമായി എത്തിയ ആരാധകന് താരം കൊടുത്ത മറുപടിയാണ് ചർച്ചയാകുന്നത്. നതാരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കൈയുടെ മസിൽ കാണിച്ചുള്ള ചിത്രത്തിനാണ് ഒരാൾ അധിക്ഷേപിക്കുന്ന കമന്റുമായി എത്തിയത്.

'മതിയെടാ ഈ ഷോ. കുറച്ച് മസിൽ ഉണ്ടെന്ന് വച്ച് ഇങ്ങനെയൊക്കെ ഷോ കാണിക്കണോ? സിനിമകളിൽ നിന്റെ മസിൽ ഷോ കണ്ട് കണ്ട് മടുത്തു' എന്നായിരുന്നു കമന്റ്. പിന്നാലെ തക്കമറുപടിയുമായി ഉണ്ണിയും എത്തി. 'ഞാൻ അങ്ങനെ മസിൽ ഷോ സിനിമയിലോ ഇൻസ്റ്റഗ്രാമിലോ കാണിച്ചിട്ടില്ല. പക്ഷേ എന്റെ അടുത്ത സിനിമ 'ചോക്ലേറ്റ്' ആണ്. ഇപ്പോൾ തന്നെ പറയുന്നു അതിന് ടിക്കറ്റ് എടുക്കരുത്. നീ ഈഗോ അടിച്ച് മരിച്ചു പോകും. കാരണം ആ സിനിമയിൽ എനിക്ക് വസ്ത്രം കുറവായിരിക്കും. പറഞ്ഞില്ല കേട്ടില്ല എന്ന് വേണ്ട'. ഉണ്ണി കുറിച്ചു.

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് ചോക്ലേറ്റ് റീറ്റോൾഡ്. പ്രിഥ്വിരാജിന്റെ ചോക്ലേറ്റിന് തിരക്കഥയൊരുക്കിയ സച്ചിസേതു കൂട്ടുകെട്ടിലെ സേതുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബിനു പീറ്റർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെബിഗ്ബജറ്റ് ചരിത്ര സിനിമ മാമാങ്കത്തിൽ ഒരു പ്രാധാന റോളിൽ ഉണ്ണി എത്തുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP