Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂളിങ് ഗ്ലാസ് ധരിച്ച് നില്ക്കുന്ന ചിത്രത്തിന് താഴെ ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ പ്ലീസ് എന്ന് ആരാധകന്റെ കമന്റ്; അഡ്രസ് വാങ്ങി വീട്ടിലെത്തിച്ചു കൊടുത്ത് ഉണ്ണി മുകുന്ദൻ; സോഷ്യൽമീഡിയയിൽ വൈറലാകുന്ന സമ്മാന കഥ ഇങ്ങനെ

കൂളിങ് ഗ്ലാസ് ധരിച്ച് നില്ക്കുന്ന ചിത്രത്തിന് താഴെ ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ പ്ലീസ് എന്ന് ആരാധകന്റെ കമന്റ്; അഡ്രസ് വാങ്ങി വീട്ടിലെത്തിച്ചു കൊടുത്ത് ഉണ്ണി മുകുന്ദൻ; സോഷ്യൽമീഡിയയിൽ വൈറലാകുന്ന സമ്മാന കഥ ഇങ്ങനെ

സോഷ്യൽമീഡിയയിൽ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ. ഇൻസ്റ്റഗ്രാം വഴി ദിനംപ്രതി ഫോട്ടോകളും വിശേഷങ്ങളും ആരാധകരുമായി പങ്ക് വക്കാറുണ്ട് താരം. ഇപ്പോളിതാ ആരാധകന് സമ്മാനം അയച്ച് നല്കിയ ഉണ്ണിമുകുന്ദന്റെ കഥയാണ് സോഷ്യൽമീഡിയയിൽ കൈയടി നേടുന്നത്.

സാമൂഹ്യമാധ്യമത്തിൽ ഉണ്ണി മുകുന്ദൻ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. പലരും ഫോട്ടോയ്ക്ക് കമന്റുകളിട്ടു. എന്നാൽ ഒരു ആരാധകന് ഉണ്ണി മുകുന്ദന്റെ കൂളിങ് ഗ്ലാസ്സിനെ കുറിച്ചായിരുന്നു അറിയേണ്ടിയിരുന്നത്. ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്ലീസ് എന്നായിരുന്നു വൈഷ്ണവ് എന്നയാളുടെ കമന്റ്. പോസ്റ്റൽ അഡ്രസ് അയക്കൂവെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. ആരാധകന് ഉണ്ണി മുകുന്ദൻ കൂളിങ് ഗ്ലാസ് അയച്ചുകൊടുക്കുകയും ചെയ്തു.
ശേഷം ആ ആരാധകൻ അതേ കൂളിങ് ഗ്ലാസും കയ്യിൽ പിടിച്ചു കൊണ്ടുള്ള ഫോട്ടോയാണ് പ്രേക്ഷകർ കണ്ടത്.

ഉണ്ണി മുകുന്ദൻ ഇനി ചോക്ലേറ്റ് റീറ്റോൾഡ് എന്ന ക്യാമ്പസ് ചിത്രത്തിലെ നായകനാണ്. മുൻപ് പൃഥ്വിരാജ് അവതരിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗമെന്നോണം ആണെങ്കിലും ആദ്യം ഇറങ്ങിയ ചോക്‌ളേറ്റിലെ ഒരു കഥാപാത്രം പോലും ഈ ചിത്രത്തിൽ ആവർത്തിക്കെപ്പെടുകയില്ല. ചിത്രത്തിന്റെ പേരിനുള്ള അവകാശം നിർമ്മാതാവിൽ നിന്നും വാങ്ങി ഒരു മുഴുനീള ക്യാമ്പസ് ചിത്രമായി പുറത്തിറക്കാനാണ് പ്ലാൻ. സേതുവാണ് തിരക്കഥ. മൂവായിരം പെൺകുട്ടികൾക്കിടയിൽ ചെന്നുപെടുന്ന യുവാവെന്നാണ് അടിസ്ഥാന വിവരം. പരസ്യ ചിത്ര മേഖലയിൽ വൻ അനുഭവ സമ്പത്തുള്ള ബിനു പീറ്ററാണ് സംവിധാനം. നിർമ്മാണം സന്തോഷ് പവിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP