Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിങ്ങൾ ഒരു നടനല്ലേ, ശരാശരി സിനിമയെ ഇങ്ങനെ തള്ളരുത്'; കുട്ടനാടാൻ ബ്ലോഗിനെ അനുകൂലിച്ച് പോസ്റ്റിട്ട ഉണ്ണി മുകുന്ദന് വിർശനവുമായി ആരാധകൻ; ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകി താരവും; സോഷ്യൽ മീഡിയയിൽ താരവും ആരാധകനും നേർക്കുനേർ

'നിങ്ങൾ ഒരു നടനല്ലേ, ശരാശരി സിനിമയെ ഇങ്ങനെ തള്ളരുത്'; കുട്ടനാടാൻ ബ്ലോഗിനെ അനുകൂലിച്ച് പോസ്റ്റിട്ട ഉണ്ണി മുകുന്ദന് വിർശനവുമായി ആരാധകൻ; ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകി താരവും; സോഷ്യൽ മീഡിയയിൽ താരവും ആരാധകനും നേർക്കുനേർ

മറുനാടൻ ഡെസ്‌ക്‌

മമ്മൂട്ടിയുടെ റിലീസ് ചിത്രം കുട്ടനാടൻ ബ്ലോഗിനെ വിമർശിച്ച യുവാവിന് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. കുട്ടനാടൻ ബ്ലോഗിനെ പ്രശംസിച്ച് ഉണ്ണി എഴുചിയ കുറിപ്പിന് താഴെയാണ് വിമർശകൻ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഉണ്ണിച്ചേട്ടാ, നിങ്ങൾ ഒരു നടൻ അല്ലേ, തീർത്തും ശരാശരി നിലവാരത്തിലുള്ള സിനിമയെ ഇങ്ങനെ തള്ളുന്നത് കഷ്ടമാണെന്നുമാണ് വിമർശകന്റെ കമന്റ്. എന്നാൽ കുടുംബപ്രേക്ഷകർ ചിത്രത്തെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഇതിനെ ഒരു സിനിമായി മാത്രം കാണൂ എന്നും മറുപടിയായി ഉണ്ണി പറഞ്ഞു.

 

'കുടുംബങ്ങൾക്ക് ചിത്രം ഇഷ്ടമാകും. എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നത്? സമാധാനിക്കൂ, ഇതൊരു സിനിമയല്ലേ? കാണാത്തവർ കാണട്ടേ, ഇതൊരു യുദ്ധം ഒന്നും അല്ലല്ലോ.'ഇതായിരുന്നു ഉണ്ണിയുടെ മറുപടി.

വിമർശനവുമായി എത്തിയ മറ്റൊരു യുവാവിനും ഉണ്ണി മറുപടി നൽകി. '100 കോടി ഷുഗർ, ഇതു ഇക്കയുടെ മൂന്നാമത്തെ 100 കോടി'ഇതായിരുന്നു മറ്റൊരാളുടെ പ്രതികരണം.

 

സമൂഹമാധ്യമങ്ങളിൽ സംസാരിക്കുന്ന കാര്യത്തിൽ പ്രത്യേക കരുതൽ വേണമെന്നും സുരേഷ് ഗോപിയുടെ ആരാധകനായ താങ്കൾ അദ്ദേഹത്തെ അവഹേളിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യരുതെന്നും ഉണ്ണി മറുപടി നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP