Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കും ഈ ഉണ്ണിമേനോൻ ഗാനം; 'ഈണത്തിൽ പാടിയ പാട്ട്' ഗ്രീൻ ട്യൂൺസ് പുറത്തിറക്കി: വീഡിയോ കാണാം

വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കും ഈ ഉണ്ണിമേനോൻ ഗാനം; 'ഈണത്തിൽ പാടിയ പാട്ട്' ഗ്രീൻ ട്യൂൺസ് പുറത്തിറക്കി: വീഡിയോ കാണാം

തിരുവനന്തപുരം: ആസ്വാദകമനസുകളിൽ അനുരാഗപ്പൂമഴ പെയ്യിക്കാൻ 'ഈണത്തിൽ പാടിയ പാട്ടെ'ത്തി. മധുരമൂറുന്ന ശബ്ദത്താൽ മലയാളികളുടെ ഹൃദയം കവർന്ന പ്രിയ ഗായകൻ ഉണ്ണിമേനോനാണു ഗാനത്തിനു ജീവൻ പകർന്നത്. വീണ്ടും വീണ്ടും കേൾക്കാൻ കൊതിതോന്നുന്ന ഈ മനോഹരമായ പ്രണയഗാനം പുറത്തിറക്കിയതു ഗ്രീൻട്യൂൺസ് മ്യൂസിക്കൽസാണ്. അനിൽ രവീന്ദ്രൻ രചിച്ച് എസ് ആർ സൂരജ് സംഗീതം പകർന്ന ഗാനം ഗ്രീൻ ട്യൂൺസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു.

ഒട്ടനവധി ഹിറ്റുകൾ മലയാളത്തിനു സമ്മാനിച്ചിട്ടുള്ള ഉണ്ണിമേനോൻ ഇക്കുറിയും മനംനിറയ്ക്കുന്ന ഗാനവുമായാണ് സംഗീതപ്രേമികൾക്കു മുന്നിലെത്തുന്നത്. മൂന്നരപ്പതിറ്റാണ്ടിലേറെയായി ചലച്ചിത്രഗാനരംഗത്തുള്ള ഉണ്ണിമേനോന്റെ ഗാനങ്ങൾ മലയാളികൾ മാത്രമല്ല തെക്കേ ഇന്ത്യയിലെ സംഗീതാസ്വാദകരെല്ലാം നെഞ്ചേറ്റിയതാണ്.

1981ൽ പുറത്തിറങ്ങിയ മുന്നേറ്റത്തിലെ 'വളകിലുക്കം ഒരു വളകിലുക്കം' എന്ന ഗാനത്തിലൂടെയാണു മലയാളികൾക്കു മുന്നിൽ അദ്ദേഹം വിരുന്നെത്തിയത്. ഓളങ്ങൾ താളം തല്ലുമ്പോൾ, മാറത്തു മറുകുള്ള, ചന്ദനക്കുറിയുമായി വാ, പൂങ്കാറ്റേ പോയി ചൊല്ലാമോ, ഒരു ചെമ്പനീർപ്പൂവിറുത്തു, മഴനീർത്തുള്ളികൾ തുടങ്ങി ഒട്ടനവധി പ്രണയഗാനങ്ങൾ ഉണ്ണിമേനോൻ ഹിറ്റുകളായി മലയാളികൾ സ്വീകരിച്ചു. നല്ല പാട്ടുകൾ സംഗീതപ്രേമികൾക്കു മുന്നിലെത്തിക്കുന്ന എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച 'ഗ്രീൻ ട്യൂൺസി'ന്റെ ആദ്യ സംരംഭമാണ് 'ഈണത്തിൽ'. ഗ്രീൻ ട്യൂൺസിനൊപ്പം ഉണ്ണിമേനോൻ കൈകോർക്കുമ്പോൾ മറ്റൊരു സൂപ്പർ ഹിറ്റ് പിറക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP