Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദാമ്പത്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ടിവി ഷോ ചെയ്തത് എനിക്ക് കൂടി വേണ്ടിയായിരുന്നു, അതിൽ നിന്ന് ആശ്വാസം കിട്ടി; 'അമ്മയായിരുന്നു താങ്ങ്, അമ്മയേ ഉള്ളു എന്നറിയാവുന്നതുകൊണ്ട് അമ്മ പിടിച്ച് നിന്നു: ജീവിതത്തിൽ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് ഉർവ്വശി തുറന്നു പറയുന്നു

ദാമ്പത്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ടിവി ഷോ ചെയ്തത് എനിക്ക് കൂടി വേണ്ടിയായിരുന്നു, അതിൽ നിന്ന് ആശ്വാസം കിട്ടി; 'അമ്മയായിരുന്നു താങ്ങ്, അമ്മയേ ഉള്ളു എന്നറിയാവുന്നതുകൊണ്ട് അമ്മ പിടിച്ച് നിന്നു: ജീവിതത്തിൽ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് ഉർവ്വശി തുറന്നു പറയുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നടി ഉർവ്വശിയുടെ ജീവിതത്തിലും കരിയറിലും എന്നും കയറ്റിറങ്ങളായിരുന്നു. വിവാദങ്ങൾക്ക് നടുവിൽ നിന്ന ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി രംഗത്തുവന്നു. ദാമ്പത്യപ്രശ്നങ്ങളെക്കുറിച്ചുള്ള ടിവി ഷോ ചെയ്തത് തനിക്ക് ആശ്വാസം പകർന്നിരുന്നുവെന്നാണ് നടിയുടെ പക്ഷം. കൈരളി ചാനലിലായിരുന്നു ഉർവ്വശിയുടെ റിയാലിറ്റി ഷോ.

ജീവിതത്തിൽ പല പ്രശ്നങ്ങളുണ്ടായപ്പോഴും താങ്ങായി ഒപ്പം നിന്നത് അമ്മയായിരുന്നുവെന്നും നടി ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കി. 'അമ്മയായിരുന്നു താങ്ങ്. അമ്മയേ ഉള്ളു എന്നറിയാവുന്നതുകൊണ്ട് അമ്മ പിടിച്ച് നിന്നു. അമ്മ നന്നായി വായിക്കും , ഫലിതം എഴുതും. എന്തിനെയും തമാശയാക്കിയെടുക്കും. എന്തു വിഷമം വന്നാലും ഈ സമയവും കടന്നു പോവുമെന്ന് പറയും അമ്മ.

അമ്മയോടാവുമ്പോൾ എന്തും പ്രകടിപ്പിക്കാം അവിടെ ഞാൻ ഉള്ളിലുള്ളതെല്ലാം പുറത്തേക്കൊഴുക്കും. മറ്റാരുമായും ഞാനെന്നും ഷെയർ ചെയ്യാറില്ല.ഒരിക്കൽ ഒരു തരത്തിലും ചിന്തകളെ മാറ്റിയെടുക്കാൻ പറ്റാതായപ്പോൾ ഞാനൊരു സൈക്കോളജിസ്റ്റിനെ കണ്ടു. എന്റെ ഫ്രണ്ടാണ്. അവരുടെ എല്ലാ ക്യാമ്പിനും ആളുകളോട് സംസാരിക്കാൻ പൊയ്‌ക്കൊണ്ടിരിക്കുന്ന ആളാണ് ഞാൻ. അവർ ചോദിച്ചു നീ എത്ര പേരോട് ഇതെല്ലാം പറഞ്ഞു കൊടുക്കുന്നു. എന്നിട്ട് അതു തന്നെ എന്നോട് ചോദിച്ചാലോ? ചില സമയങ്ങളിൽ നമ്മളങ്ങനെ ചോദിച്ചു പോകും

സിനിമക്കാരല്ലാത്ത ഒരുപാട് സുഹൃത്തുക്കളുണ്ട് എനിക്ക്. എഴുത്തുകാർ, പത്രപ്രവർത്തകർ, കപടസദാപാരമില്ലാത്ത സുഹൃത്തുക്കൾ. അവർ എന്റെ പ്രയാസങ്ങളെ നേരിടാൻ സഹായിച്ചു. എന്റെ സുഹൃത്തുക്കളുടെ വീട്ടിൽ ചെന്ന് ആഹാരം കഴിച്ച് അവിടെ കിടന്നുറങ്ങാറുണ്ട് ഞാൻ. ചില്ലപ്പോൾ ആൺപിള്ളേർ മാത്രമേ ഉണ്ടാവു. അവിടെ നിന്ന് പല്ലുതേച്ച് ചായയും കുടിച്ച് പോയിട്ടിണ്ട്. ഒരു ഇമേജിലും ഒരു കാലത്തും പെട്ടിട്ടില്ല. സൗന്ദര്യം എന്ന് പറഞ്ഞ സങ്കൽപ്പമേ എനിക്കില്ല. സനേഹത്തിലുണ്ടാവുന്ന സൗന്ദര്യമല്ലാതെ വേറെയെന്ത്?''

ആ സമയത്ത് ദാമ്പത്യ പ്രശ്‌നങ്ങളിൽ ഇടപെടുന്ന ഒരു ടീവി ഷോ ചെയ്തു ഞാൻ. അത് എനിക്ക് കൂടി വേണ്ടിയിട്ടായിരുന്നു. അതിൽ നിന്ന് ആശ്വാസം കിട്ടിയിട്ടുണ്ട്. ഉർവശി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP