Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉർവശിയുടെ മുഖത്തുനോക്കി ഉലകനായകൻ വിളിച്ചു, നിങ്ങൾ ലേഡി ശങ്കരാടിയാണ്; അർത്ഥം മനസിലാകാതെ നടിയുടെ മുഖം കരുവാളിച്ചപ്പോൾ വിശദീകരണം; എന്നാൽ ഇനിമുതൽ അങ്ങനെ വിളിച്ചാൽ മതിയെന്നു ചമ്മിക്കൊണ്ട് ഉർവശിയും

ഉർവശിയുടെ മുഖത്തുനോക്കി ഉലകനായകൻ വിളിച്ചു, നിങ്ങൾ ലേഡി ശങ്കരാടിയാണ്; അർത്ഥം മനസിലാകാതെ നടിയുടെ മുഖം കരുവാളിച്ചപ്പോൾ വിശദീകരണം; എന്നാൽ ഇനിമുതൽ അങ്ങനെ വിളിച്ചാൽ മതിയെന്നു ചമ്മിക്കൊണ്ട് ഉർവശിയും

തിരുവനന്തപുരം: അഭിനയശേഷികൊണ്ട് മലയാള ചലച്ചിത്ര പ്രേഷകരെ വിസ്മയിപ്പിച്ച നടൻ ശങ്കരാടിയോട് ഉലകനായകൻ കമൽഹാസൻ തന്നെ ഉപമിച്ചപ്പോൾ ഉവർശിക്ക് ആദ്യം രസിച്ചില്ല. മുഖം കരുവാളിച്ചപോലെയായി. കമൽ കാര്യം പറഞ്ഞു മനസിലാക്കയിപ്പോൾ എന്നാൽ എന്നെ ഇനി ലേഡി ശങ്കരാടി എന്നു വിളിച്ചാൽ മതിയെന്നായിരുന്നു ഉർവശിയുടെ പ്രതികരണം.

1989-ൽ മഴവിൽക്കാവടി, വർത്തമാന കാലം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ഉർവശിക്ക് കേരള സർക്കാറിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച വേളയിലായിരുന്നു സംഭവം. പുരസ്‌കാരവിവരം അറിഞ്ഞപ്പോൾ അന്ന് ഉർവശിയുടെ വീട്ടിൽ കമൽ ഹാസനുണ്ടായിരുന്നു. 'മൈക്കിൾ മദൻ കാമരാജൻ' എന്ന ചിത്രത്തിലേക്ക് ഉർവശിയെ ബുക്ക് ചെയ്യാൻ വന്നതായിരുന്നു അദ്ദേഹം. അവാർഡ് കിട്ടിയ വിവരം വളരെ സന്തോഷത്തോടെ ഉർവശി കമലിനോട് പറഞ്ഞു.

പെട്ടെന്ന് തന്നെ 'ഗോഡ് ഗ്രേറ്റ്' എന്ന് വിളിച്ചുകൊണ്ട് ഉർവശിയുടെ കൈയിൽ പിടിച്ച് കമൽ പറഞ്ഞു, 'നിങ്ങൾ ശരിക്കും ലേഡി ശങ്കരാടിയാണ്' എന്ന്. പെട്ടെന്ന് ഉർവശിയുടെ മുഖം മാറി. സന്തോഷിച്ചിരുന്ന മുഖം കരിവാളിച്ചതു പോലെയായി. താൻ പറഞ്ഞതിന്റെ പൊരുൾ എന്തെന്ന് ഉർവശിക്ക് മനസ്സിലായില്ല എന്ന് കമലിന് ബോധ്യപ്പെട്ടു.

തുടർന്ന് കമൽ കാര്യം വിശദീകരിച്ചു. ശങ്കരാടി മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റ് ആക്ടറാണ്. നിരവധി സിനിമകളിൽ ഞാനദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയവൈഭവം അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. ഇനിയും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിക്കണേ എന്നാണ് എന്റെ പ്രാർത്ഥന.

ഇത് കേട്ട് ചമ്മിപ്പോയ ഉർവശി, എങ്കിൽ ഇനി എന്നെ 'ലേഡി ശങ്കരാടി' എന്നു വിളിച്ചാൽ മതി' എന്ന് കമലിനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP