Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ ദിവസം ഭരതൻ സർ ചെയ്യാൻ പറഞ്ഞത് ക്ലൈമാക്‌സിലെ ചുംബനരംഗം; അഞ്ച് ടേക്ക് എടുത്ത ശേഷമാണ് ശരിയായത്; എനിക്കും സഞ്ജയ്ക്കും ഇടയിൽ ശത്രുതയില്ല; ദൗർഭാഗ്യവശാൽ വിവാഹമോചിതരാകേണ്ടി വന്നു; ഇപ്പോഴും പഴയ പ്രണയം ഉണ്ട്: മലയാളികളുടെ എക്കാലത്തെയും പ്രിയ സിനിമ വൈശാലിയിലെ താരങ്ങൾക്ക് പങ്ക് വക്കാനുള്ളത്

ആദ്യ ദിവസം ഭരതൻ സർ ചെയ്യാൻ പറഞ്ഞത് ക്ലൈമാക്‌സിലെ ചുംബനരംഗം; അഞ്ച് ടേക്ക് എടുത്ത ശേഷമാണ് ശരിയായത്; എനിക്കും സഞ്ജയ്ക്കും ഇടയിൽ ശത്രുതയില്ല; ദൗർഭാഗ്യവശാൽ വിവാഹമോചിതരാകേണ്ടി വന്നു; ഇപ്പോഴും പഴയ പ്രണയം ഉണ്ട്: മലയാളികളുടെ എക്കാലത്തെയും പ്രിയ സിനിമ വൈശാലിയിലെ താരങ്ങൾക്ക് പങ്ക് വക്കാനുള്ളത്

ന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളും.... വൈശാലിയിലെ ഈ പാട്ട് മലയാളിയുടെ ഹൃദയത്തിൽ ഉണർത്തിയ അനുരാഗ തരംഗങ്ങൾ ചെറുതല്ല.മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ വൈശാലിയിലെ ഗാനവും ചിത്രത്തിൽ അഭിനയിച്ച താരങ്ങളും എന്നും മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയവരാണ്. ഭരതന്റെ സംവിധാനത്തി ലൊരുങ്ങിയ ചിത്രം വൈശാലി മലയാളികളുടെ ഹൃദയം കീഴടക്കിയപോലെ തന്നെ അതിൽ ഋഷ്യശൃംഗനും വൈശാലിയുമായി എത്തിയ താരങ്ങൾക്കും മറക്കാനാവാത്ത ചിത്രം തന്നെയായിരുന്നു.

ചിത്രത്തിലെ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതത്തിലും ഒരു വഴിത്തിരിവായിരുന്നു. ചിത്രത്തിന് ശേഷം വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാൽ 2007 ൽ വിവാഹ മോചിതരുമായി. എന്നാലിപ്പോഴും സഞ്ജയോട് മനസിൽ പഴയ പ്രണയമുണ്ടെന്നാണ് സുപർണ്ണ പറയുന്നത്. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരേ വേദിയിൽ എത്തിയപ്പോഴാണ് നടി ഇക്കാര്യം പറഞ്ഞത്. മഴവിൽ മനോരമയിലെ റിമി ടോമി അവതാരകയായി എത്തുന്ന ഒന്നും ഒന്നും മൂന്നിലാണ് പ്രിയതാരങ്ങൾ ഒന്നിച്ച് ഒരേ വേദിയിലെത്തിയത്.

വൈശാലിയിലേക്ക് എത്തിയതിനെക്കുറിച്ചും സഞ്ജയ്യുമായുള്ള ബന്ധത്തെക്കുറിച്ചും സുപർണ പരിപാടിയിൽ പങ്ക് വയ്ക്കുകയുണ്ടായി.ബാലതാരമായി ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആറാം വയസ്സിൽ പരസ്യ ചിത്രങ്ങളിലൂടെയാണ് തുടക്കം. ഹിന്ദി, ഗുജറാത്തി സിനിമളിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് ഭരതൻ സാർ എന്നെക്കുറിച്ച് അറിയുന്നത്. അദ്ദേഹം എന്നെ കാണാൻ വരുന്നത് എന്റെ 16-ാമത്തെ ജന്മദിനത്തിന്റെ പിറ്റേദിവസമാണ്. രാവിലെ ഏഴ് മണിക്കാണ് അദ്ദേഹം കാണാൻ എത്തുന്നത്. പിറന്നാൾ പാർട്ടിയുടെ ആഘോഷത്തിൽ ഞാൻ നല്ല ഉറക്കമായിരുന്നു. എന്നാൽ അതേ പിറന്നാളിന് മറക്കാനാകാത്ത സമ്മാനവുമായായിരുന്നു ഭരതൻ സാറിന്റെ വരവ്.സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ ആദ്യം ഞാൻ ചോദിച്ചത് എനിക്ക് മലയാളം അറിയില്ല എങ്ങനെ അഭിനയിക്കുമെന്നാണ്? അതൊന്നും സാരമില്ല ഞാൻ നോക്കിക്കോളാമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് മറ്റൊരു കാര്യം കൂടി പറഞ്ഞു. എന്നെ കാണുന്നതിന് മുമ്പ് തന്നെ എന്റെ രൂപം അദ്ദേഹം സ്‌കെച്ച് ചെയ്തിരുന്നു. ആ സ്‌കെച്ചിലെ പെൺകുട്ടിക്ക് എന്റെ സാമ്യവും. എനിക്ക് അത് വലിയ അദ്ഭുതമായിരുന്നു.

വൈശാലിയുടെ സെറ്റിൽവച്ചാണ് ആദ്യമായി സഞ്ജയ്യെ കാണുന്നത്. ആദ്യദിവസം തന്നെ ഭരതൻ സർ ചെയ്യാൻ പറഞ്ഞത് ക്ലൈമാക്‌സിലെ ചുംബനരംഗമാണ്. എങ്ങനെ ചെയ്യുമെന്നുള്ള ആശങ്ക രണ്ടുപേർക്കുമുണ്ടായിരുന്നു. അഞ്ച് ടേക്ക് എടുത്തശേഷമാണ് ശരിയായത്. ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതം മാറ്റിമറിച്ച സിനിമയാണ് വൈശാലി. വൈശാലിയിലൂടെയാണ് സഞ്ജയ് ജീവിതത്തിലേക്ക് വരുന്നത്.

അദ്ദേഹത്തിന് എന്റെ ജീവിതത്തിലുണ്ടാകേണ്ട കാലം എത്രനാളാണെന്ന് ദൈവം നേരത്തെ തീരുമാനിച്ചതാണ്. ആ സമയമെത്തിയപ്പോൾ ജീവിതത്തിൽ നിന്നും അദ്ദേഹം പോയി, അങ്ങനെയാണ് ഞാൻ കരുതുന്നത്. ഒരുമിച്ച് ജീവിച്ചിരുന്ന കാലമത്രയും ഞങ്ങൾ സന്തോഷത്തിൽ തന്നെയായിരുന്നു. ദൗർഭാഗ്യവശാൽ വിവാഹമോചിതരാകേണ്ടി വന്നു. പക്ഷെ ഇപ്പോഴും മനസിൽ പഴയ പ്രണയമുണ്ട്. ഒരുവട്ടം പ്രണയം തോന്നിയാൽ അത് ജീവിതകാലം മുഴുവൻ മനസിലുണ്ടാകും. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഇടയിൽ ശത്രുതയില്ല. ജീവിതത്തിൽ ഞങ്ങൾ വഴക്ക് കൂടിയിട്ടില്ല. എന്റെ മൂത്തമകനെ കണ്ടാൽ സഞ്ജയ്യെ പോലെ തന്നെയാണ്. മകൻ മുന്നിൽ നിൽക്കുമ്പോൾ സഞ്ജയ് മുന്നിൽ നിൽക്കുന്നത് പോലെ തന്നെയാണ് തോന്നുന്നത്. അകന്നാണ് കഴിയുന്നതെങ്കിൽ ഇഷ്ടപ്പെട്ടയാൾ സന്തോഷമായി കഴിയുന്നത് കാണുന്നതാണ് സന്തോഷമെന്ന് സുപർണ പറഞ്ഞു.

തന്റെ മക്കളുടെ നല്ല അമ്മയാണ് സുപർണയെന്ന് സഞ്ജയും പറഞ്ഞു. മക്കളെ നന്നായാണ് സുപർണ നോക്കി വളർത്തിയത്. അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും സഞ്ജയ് അറിയിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുവേദിയിൽ വീണ്ടും എത്തുന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇളയമകന്റെ പഠനവുമായി ബന്ധപ്പെട്ട് ഇരുവരും കണ്ടിരുന്നു. എന്നാൽ വിവാഹമോചനത്തിനുശേഷം ചാനൽ പരിപാടിയിൽ പങ്കെടുക്കുന്നത് ഇതാദ്യമാണ്.വിവാഹമോചനത്തിന് പിന്നാലെ ഇരുവരും പുനർവിവാഹിതരായിരുന്നു. മക്കൾ സുപർണ്ണയ്ക്കൊപ്പമാണ് കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP