Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശാലിന്റെ വിവാഹത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നു; വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ തനിക്ക് അറിയാം; നടികർ സംഘത്തിന്റെ കെട്ടിടം പണി കഴിഞ്ഞതിന് ശേഷം മാത്രമേ അദ്ദേഹം വിവാഹം കഴിക്കൂ; വീണ്ടും ഞെട്ടിച്ച് വരലക്ഷ്മി

വിശാലിന്റെ വിവാഹത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നു; വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ തനിക്ക് അറിയാം; നടികർ സംഘത്തിന്റെ കെട്ടിടം പണി കഴിഞ്ഞതിന് ശേഷം മാത്രമേ അദ്ദേഹം വിവാഹം കഴിക്കൂ; വീണ്ടും ഞെട്ടിച്ച് വരലക്ഷ്മി

മിഴ് നടനും നടികർ സംഘം തമിഴ് സിനിമാ നിർമ്മാതാക്കളുടെ കൗൺസിൽ തലവനുമായ വിശാൽ വിവാഹിതനാകുന്ന വാർത്ത കുറച്ച് ദിവസം മുമ്പാണ് പുറത്ത് വ്ന്നത്. വാർത്ത വെളിയിൽ വന്നത് മുതൽ മുൻ കാമുകിയായ വരലക്ഷ്മിയും വാർത്തകളിൽ നിറയുകയാണ്. വിശാലിന്റെ വിവാഹത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളെത്തിയപ്പോഴൊക്കെ വരലക്ഷ്മിയുടെ പ്രതികരണത്തെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. വരലക്ഷ്മിയും വിവാഹിതയാവാൻ പോവുകയാണെന്നുള്ള റിപ്പോർട്ടുകളും ഇതിനൊപ്പം പ്രചരിച്ചിരുന്നു.എന്നാൽ ഇതിനെ ട്വിറ്ററിലൂടെ താരം പ്രതികരിച്ചിരുന്നുഇപ്പോളിതാ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടി.

വിശാലിന്റെ വിവാഹത്തെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നതായി വരലക്ഷ്മി പറഞ്ഞുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിശാൽ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ എനിക്ക് അറിയാം. നടികർ സംഘത്തിന്റെ കെട്ടിടം പണി കഴിഞ്ഞതിന് ശേഷം മാത്രമേ അദ്ദേഹം വിവാഹം കഴിക്കൂ- വരലക്ഷ്മി പറഞ്ഞു.

വർഷങ്ങളോളം വിശാലുമായി ചേർത്തു ഗോസിപ്പുകോളങ്ങളിൽ ഇടം നേടിയ താരമാണ് വരലക്ഷ്മി. വിശാലിന്റെ വിവാഹവാർത്തയെത്തിയതോടെ വരലക്ഷമിയും ഉടൻ വിവാഹിതയാകാൻ പോകുന്നുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് വരലക്ഷ്മി തന്നെ രംഗത്തു വന്നു. ആർക്കും പ്രയോജമില്ലാത്ത ചില ആളുകൾ പതിവുപോലെ തനിക്കെതിരെ പുതിയ വാർത്തകളുമായി വന്നിട്ടുണ്ടെന്ന് ട്വിറ്ററിൽ കുറിച്ചു. ഞാൻ വിവാഹം കഴിക്കുന്നില്ല. ഞാനിവിടെ തന്നെ തുടരും. എന്റെ ജോലിയും ചെയ്ത്. അതുകൊണ്ട്, പ്രിയപ്പെട്ട പരാജിതരെ അടുത്ത തവണ നിങ്ങൾക്ക് മെച്ചപ്പെട്ട ഭാഗ്യം ഉണ്ടാകട്ടെ. നിങ്ങൾ ആരാണെന്നും എനിക്കറിയാം..' എന്നെ തളർത്താൻ ആകില്ല എന്ന ഹാഷ്ടാഗോടെ വരലക്ഷ്മി വിശാലിന്റെ വിവാഹ വാർത്തയ്ക്ക പിന്നാലെ പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP