Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്നെ കാണുമ്പോൾ എന്തു കൊണ്ട് വ്യായാമം ചെയ്യുന്നില്ല എന്ന് ചിലർ ചോദിക്കും? അവരെ ഇംഗ്ലീഷിൽ ഒരു ചീത്ത വാക്കു വിളിക്കാനാണ് എനിക്ക് തോന്നാറ്; വർഷങ്ങളായി ഞാൻ നേരിടുന്ന ഹോർമോൺ പ്രശ്‌നം മൂലമാണ് ശരീരഭാരം കുറയ്ക്കാൻ കഴിയാത്തത് എന്ന് ആർക്കെങ്കിലും അറിയാമോ? തടിച്ചി എന്ന് വിളിക്കുന്നവരോട് വിദ്യാ ബാലന് പറയാനുള്ളത്

എന്നെ കാണുമ്പോൾ എന്തു കൊണ്ട് വ്യായാമം ചെയ്യുന്നില്ല എന്ന് ചിലർ ചോദിക്കും? അവരെ ഇംഗ്ലീഷിൽ ഒരു ചീത്ത വാക്കു വിളിക്കാനാണ് എനിക്ക് തോന്നാറ്; വർഷങ്ങളായി ഞാൻ നേരിടുന്ന ഹോർമോൺ പ്രശ്‌നം മൂലമാണ് ശരീരഭാരം കുറയ്ക്കാൻ കഴിയാത്തത് എന്ന് ആർക്കെങ്കിലും അറിയാമോ? തടിച്ചി എന്ന് വിളിക്കുന്നവരോട് വിദ്യാ ബാലന് പറയാനുള്ളത്

 

സൈസ് സീറോ ആയി ശരീരഭാരം നിലനിർത്തുന്ന ബോളിവുഡ് സുന്ദരിമാർക്കിടയിൽ വ്യത്യസ്തയാണ് മലയാളി കൂടിയായ ബോളവുഡ് താരസുന്ദരി വിദ്യാബാലൻ. അതുകൊണ്ട് തന്നെ വിദ്യ അഭിനയിക്കുന്ന കഥാപാത്രങ്ങൾ എന്നും വ്യത്യസ്തമായിരുന്നു. മറ്റു നടിമാർ ചെയ്യാൻ വിസമ്മതിക്കുന്ന കഥാപാത്രങ്ങൾ വിദ്യ ഏറ്റെടുത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഇത് വിദ്യയ്ക്ക് ഒരുപാട് പ്രേഷക പിന്തുണ നേടിക്കൊടുത്തിട്ടുണ്ട്.ഇതിനിടയിൽ അമിതവണ്ണം മൂലം നിരവധി തവണ പരസ്യമായി ബോഡി ഷെയിമിങ്ങും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോളിതാ തടിച്ചി എന്ന് വിളിക്കുന്നവർക്കുള്ള മറുപടി നല്കിയിരിക്കുകയാണ് നടി. 

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ നേരിടുന്ന ഹോർമോൺ പ്രശ്‌നത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്.തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത അലസന്മാരാണെന്ന മുന്ധാരണയോടെയാണ് പലരുടെയും പെരുമാറ്റം. ഇത്തരം ചോദ്യങ്ങൾ തന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ട്. ഞാൻഎത്ര കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നുണ്ട് എന്ന് അവർക്ക് അറിയാമോ. ഞാൻ എത്രമാത്രം വെല്ലുവിളികൾ നേരിടുന്നുണ്ട് എന്ന് അവർക്ക് ഊഹിക്കാൻ് കഴിയുമോ? എന്നും വിദ്യ ചോദിക്കുന്നു.

എനിക്ക് ചെറുപ്പം മുതൽ ഹോർമോൺ പ്രശ്‌നങ്ങളുണ്ട്. ആളുകൾ തടി കുറയ്‌ക്കെന്ന് സമർദ്ദം ചെലുത്തുമ്പോൾ ഈ പ്രശ്‌നം കൂടുകയല്ലാതെ കുറയാറില്ല. തടി കൂടുന്നത് കാണുമ്പോൾ ഞാൻ പട്ടിണി കിടന്നിട്ടുണ്ട്. എന്നെക്കൊണ്ട് സാധിക്കാത്ത വ്യായാമം വരെ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ കുറച്ചുകാലത്തേയ്ക്ക് ഹോർമോൺ പ്രശ്‌നം കുറയും, പക്ഷെ പൂർവാധികം ശക്തിയോടെ തിരികെയെത്തും. അതോടെ തടി പിന്നെയും കൂടുമെന്ന് വിദ്യ പറയുന്നു.

മെലിയുന്ന അവസരത്തിൽപ്പോലും തടികൂടുന്നതായി എനിക്കു തോന്നും. ഭാരം കുറഞ്ഞും കൂടിയും കുറഞ്ഞും കൂടിയുമിരുന്നു. ഏതാനും വർഷങ്ങൾ മുമ്പുവരെ ഷൂട്ടിന്റെ സമയത്ത് മോണിറ്ററിൽ എന്റെ സീൻ വരുമ്പോൾ ഞാനതിലേക്ക് നോക്കില്ലായിരുന്നു. എങ്ങാനും അബദ്ധത്തിൽ നോക്കിപ്പോയാൽ എന്റെ തടി കൂടി വരുന്നതായി എനിക്കു തോന്നുമായിരുന്നു.

വർക്കൗട്ടുകൾ എത്രത്തോളം ചെയ്തിട്ടും അത്രത്തോളം ശരീരഭാരം വർധിച്ച സമയങ്ങളും ഇതിനിടയിലുണ്ടായിട്ടുണ്ട്. തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത, അലസന്മാരാണെന്ന മുൻധാരണയോടെയാണ് പലരുടെയും പെരുമാറ്റം. ഇത്തരം ചോദ്യങ്ങൾ എന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ട്. അതുകൊണ്ടാണ് മുൻവിധിയോടെ എന്നെക്കുറിച്ച് സംസാരിക്കരുതെന്ന് ആളുകളോട് പറയാറുള്ളതും.

കൗമാരക്കാരായ ആളുകള് എന്നോട് ചോദിച്ചിട്ടുണ്ട് നിനക്ക് നല്ല സുന്ദരമായ മുഖമുണ്ട് എന്തുകൊണ്ട് പിന്നെ നീ തടി കുറയ്ക്കുന്നില്ല എന്ന്. അതു കേട്ട് ഞാന് പട്ടിണി കിടക്കും. ഭാരം കുറയ്ക്കാന് കഠിനമായ വ്യായാമങ്ങള് ചെയ്യും. അപ്പോള് ഹോര്‌മോണ് പ്രശ്‌നങ്ങൾക്ക്അല്പം ശമനം ലഭിക്കും എന്നാൽവൈകാതെ രോഗം വീണ്ടും കൂടുമെന്ന് വിദ്യ പറയുന്നു.
എന്നെ കാണുമ്പോള് എന്തു കൊണ്ട് വ്യായാമം ചെയ്യുന്നില്ല എന്ന് ചിലര് ചോദിക്കും. അവരെ ഇംഗ്ലീഷില് ഒരു ചീത്ത വാക്കു വിളിക്കാനാണ് എനിക്ക് തോന്നുന്നതെന്നും നടി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP