Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തന്റെ മോശം സമയത്തെ പറ്റി ജ്യോതിഷി നേരെത്തെ പ്രവചിച്ചിരുന്നതായി കങ്കണ; താൻ അടിയുറച്ച ഹിന്ദുവിശ്വാസിയെന്നും നടി; ഹൃത്വിക്കിനോട് ഒറ്റക്ക് പൊരുതിയ കങ്കണയ്ക്ക് കൈയടിയുമായി വിദ്യാ ബാലനും രംഗത്ത്

തന്റെ മോശം സമയത്തെ പറ്റി ജ്യോതിഷി നേരെത്തെ പ്രവചിച്ചിരുന്നതായി കങ്കണ; താൻ അടിയുറച്ച ഹിന്ദുവിശ്വാസിയെന്നും നടി; ഹൃത്വിക്കിനോട് ഒറ്റക്ക് പൊരുതിയ കങ്കണയ്ക്ക് കൈയടിയുമായി വിദ്യാ ബാലനും രംഗത്ത്

ഹൃത്വിക് കങ്കണ വാദങ്ങൾ മുറുകുന്നതിനിടെ തന്റെ മോശം സമയത്തെ പറ്റി ജ്യോതിഷി നേരത്തെ പ്രവചിച്ചിരുന്നെന്ന വാദവുമായി കങ്കണ രംഗത്തെത്തി. കങ്കണ ജ്യോതിഷത്തിൽ അടിയുറച്ച് വിശ്വസിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നതിന  പിന്നാലെയാണ് ജ്യോതിഷിയുടെ പ്രവചന വാർത്തയുമായി നടി രംഗത്തെത്തിയത്.

മാർച്ചിനും ഏപ്രിലിനും ഇടയിൽ നടിക്ക് തീരെ മോശമായിരിക്കുമെന്നാണ് പ്രവചിച്ചത്. താൻ ഒരു അടിയുറച്ച ഹിന്ദുവാണെന്നും ജ്യോതിഷത്തിൽ വിശ്വസിക്കുന്നതായും കങ്കണ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ച് 23 ന് ജന്മദിനത്തിൽ പ്രത്യേക പൂജയ്ക്കായി ചെന്നപ്പോൾ മാതാവിനോടാണ് ജ്യോതിഷി ഇക്കാര്യം വ്യക്തമാക്കിയത്.

ഹിന്ദുവായതിലും അതിന്റെ മതാനുഷ്ഠാനങ്ങൾ പിന്തുടരുന്നതിലും അഭിമാനമുണ്ടെന്നുനം ഇതിന്റെ ഭാഗമായി പൂജ ചെയ്യാറുണ്ടെന്നും നടി പറയുന്നു. നവരാത്രി പൂജ വീട്ടിൽ നടത്താറുണ്ട്. ദുർഗ്ഗാ ദേവി പൂജയുടെ ഭാഗമായ ഉപവാസം പോലെയുള്ള കാര്യങ്ങൾ അനുഷ്ഠിക്കാറുമുണ്ടസ്വാമി വിവേകാനന്ദന്റെ വചനങ്ങളിലും ഗീതോപദേശങ്ങളിലും സനാതന ധർമ്മത്തിലും കണികാ ഊർജ്ജത്തിലും അടിസ്ഥാനമിട്ടിട്ടുള്ള ഒരു തീവ്ര ഹിന്ദു വിശ്വാസമാണ് പിന്തുടരുന്നതെന്നും കങ്കണ പറയുന്നു.

എന്തായാലും ഹൃത്വിക് റോഷൻ-കങ്കണ റണൗട്ട് പ്രശ്നത്തിൽ കങ്കണയെ പിന്തുണച്ച് ബോളിവുഡ് നടി വിദ്യാ ബാലനും രംഗത്തെത്തി കഴിഞ്ഞു. ഹൃത്വിക് റോഷനുമായി ഒറ്റയ്ക്ക് പോരാടിയ കങ്കണയോട് തനിക്ക് ബഹുമാനമാണ് ഉള്ളതെന്ന് വിദ്യ പറഞ്ഞു.മറ്റുള്ളവർക്ക് വേണ്ടി നിലകൊള്ളാൻ സ്ത്രീകൾക്ക് യാതൊരു പ്രയാസവുമില്ല. എന്നാൽ സ്വന്തം കാര്യത്തിൽ ശക്തമായ നിലപാടെടുക്കാൻ സ്ത്രീകൾ മടിക്കുന്നു. കങ്കണ അങ്ങനെയല്ല. ശക്തമായ നിലപാടുകളെടുക്കുന്ന കങ്കണ വ്യത്യസ്തയാണെന്നും ഇനിയും അതിനുള്ള ഊർജം കങ്കണയ്ക്ക് ഉണ്ടാകട്ടെയെന്നും വിദ്യാ ബാലൻ പറഞ്ഞു. പുതിയ ചിത്രമായ ടിഇ3എന്നിന്റെ പ്രൊമോഷണൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിദ്യ.

ഹൃത്വിക്കിനെ മുൻ കാമുകനെന്ന് കങ്കണ വിശേഷിപ്പിച്ചതോടെയാണ് ഹൃത്വിക്കും കങ്കണയും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. താനിക്ക് കങ്കണയോട് പ്രണയമില്ലെന്നും തന്നെ മുൻ കാമുകൻ എന്ന് വിശേഷിപ്പിച്ചതിന് കങ്കണ മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ഹൃത്വിക് കങ്കണയ്ക്ക് വക്കീൽ നോട്ടീസ് അയച്ചതോടെ പോര് മുറുകി. തന്നെ പ്രേമിച്ച് വഞ്ചിച്ചുവെന്ന് ആരോപിച്ച് കങ്കണയും ഹൃത്വികിന് വക്കീൽ നോട്ടീസ് അയച്ചു. കങ്കണയ്ക്ക് എന്തോ മാനസിക പ്രശ്നമുണ്ടെന്നും താനാണെന്ന് കരുതി മറ്റാരോടോ സംസാരിച്ചിട്ടുണ്ടാകുമെന്നായിരുന്നു ഇതിന് ഹൃത്വിക് നൽകിയ മറുപടി. തനിക്ക് ദിവസവും അമ്പത് മെയിലെങ്കിലും കങ്കണ അയയ്ക്കാറുണ്ടെന്നും ഹൃത്വിക് പറഞ്ഞു. എന്നാൽ തന്നെ ഒഴിവാക്കാനാണ് ഹൃത്വിക് ഇങ്ങനെ സംസാരിക്കുന്നതെന്നായിരുന്നു കങ്കണയുടെ വാദം. കങ്കണയുടെ മുൻ കാമുകൻ അധ്യയൻ സുമൻ ഹൃത്വികിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കങ്കണയുടെ മാനസികനില തെറ്റിയിട്ടുണ്ടെന്നും അവരുടെ കൂടെ ജീവിക്കാൻ ബുദ്ധിമുട്ടാണെന്നായിരുന്നു അധ്യയന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP