Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്രൈഡേ ഫിലിംസ് തുടങ്ങിയപ്പോൾ ദാമ്പത്യം തകർക്കാൻ പലരും ശ്രമിച്ചു; ടീമിനെ പ്രശ്‌നങ്ങളൊന്നുമില്ലാതെ കൊണ്ടുപോകാൻ സാന്ദ്രയ്ക്കു നല്ല മിടുക്ക്; വിജയ് ബാബുവിന് പറയാനുള്ളത്‌

ഫ്രൈഡേ ഫിലിംസ് തുടങ്ങിയപ്പോൾ ദാമ്പത്യം തകർക്കാൻ പലരും ശ്രമിച്ചു; ടീമിനെ പ്രശ്‌നങ്ങളൊന്നുമില്ലാതെ കൊണ്ടുപോകാൻ സാന്ദ്രയ്ക്കു നല്ല മിടുക്ക്;  വിജയ് ബാബുവിന് പറയാനുള്ളത്‌

സാന്ദ്രയും വിജയ് ബാബുവും പ്രണയത്തിലാണെന്നും വിവാഹം ചെയ്യാൻ പോകുന്നു എന്നുള്ള തരത്തിലുള്ള വാർത്തകൾ കുറച്ച് നാളുകൾക്ക് മുമ്പേ പ്രചരിച്ച് വന്ന ഒന്നാണ്. ഫ്രൈഡേ ഫിലിംസ് എന്ന പേരിൽ രണ്ട് പേരും ചേർന്ന് നിർമ്മാണ കമ്പനി തുടങ്ങിയതോടെയാണ് ഈ ഗോസിപ്പിന് ആക്കം കൂടിയാത്. സാന്ദ്ര ഇത്തരം ഗോസിപ്പുകൾക്ക് മുമ്പ് മറുപടിയുമായി രംഗത്തെത്തിയിട്ടു ണ്ടെങ്കിൽ വിജയ് ബാബു മൗനം പാലിക്കുകയായിരുന്നു. ഇപ്പോൾ വിജയും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

സാന്ദ്രാ തോമസിനൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിംസ് തുടങ്ങിയപ്പോൾ തന്റ ദാമ്പത്യം തകർക്കാൻ പലരും ശ്രമിച്ചിരുന്നുവെന്നും എന്നാൽ തന്റെ ഭാര്യ സ്മിതയ്ക്ക് എല്ലാ കാര്യവും അറിയാമെന്നുമാണ് വിജയ്ബാബു പറയുന്നത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷമാണ് സിനിമയിൽ വന്നത്. ഫ്രൈഡേ ഫിംസിന്റെ ഓഫിസിൽ തന്റെ അനുജൻ വിനയ് ബാബുവുണ്ട്. ആണും പെണ്ണും ചേർന്നു നടത്തുന്ന ബിസിനസിന് ഒരുപാടു ഗുണങ്ങളുണ്ട്. തങ്ങളുടെ ടീമിനെ പ്രശ്‌നങ്ങളൊന്നുമില്ലാതെ കൊണ്ടുപോകാൻ സാന്ദ്രയ്ക്കു നല്ല മിടുക്കുണ്ടെന്ന് വിജയ് ബാബു പറഞ്ഞു.

സ്മിതയുമായുള്ള വിവാഹം വീട്ടുകാർ പറഞ്ഞുറപ്പിച്ചതാണ്. ഇപ്പോൾ വോഡഫോണിലാണ് സ്മിത ജോലി ചെയ്യുന്നത്. സ്മിതയ്ക്കു സിനിമ കാണാനും കഥ കേൾക്കാനും നല്ല ഇഷ്ടമാണ്. ഫ്രൈഡേ ഫിലിംസ് തന്റെ കുടുംബം തകർത്തെന്ന ഗോസിപ്പ് വെറുതെയുണ്ടായതാണെന്ന് വിജയ്ബാബു പറഞ്ഞു.

ലാൽജോസ് സംവിധാനം ചെയ്ത നീനയിലെ നായകനാണ് വിജയ്ബാബു. ഇനി കാവ്യ മാധവനൊപ്പം ആകാശ് വാണിയിലാണ് നായകനാകുന്നത്. ആ ചിത്രം ഉടൻ തന്നെ തിയറ്റിലെത്തും. നടിയും നിർമ്മാതാവുമായ സാന്ദ്രയ്‌ക്കൊപ്പം ചേർന്നു നിർമ്മിച്ച ഫ്രൈഡേ ഫിലിംസ് ആണ് ആമേൻ, പെരുച്ചാഴി, ആട് ഒരു ഭീകരജീവിയല്ല എന്നിവ നിർമ്മിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP