Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എന്റെ മനസിലുള്ളത് എനിക്ക് പ്രകടിപ്പിക്കണം, ഉപദേശിക്കുന്നത് ഇഷ്ടമല്ല; സിനിമയിൽ ഒരു ഷോട്ടിനു ശേഷമുള്ള സമയത്ത് പലപ്പോഴും ഞാൻ എന്റെ ലോകത്ത് തന്നെയായിരിക്കും, അപ്പോൾ ചുറ്റു നടക്കുന്നത് അറിയാറില്ല: വിജയ് ദേവരകൊണ്ട പറയുന്നു

എന്റെ മനസിലുള്ളത് എനിക്ക് പ്രകടിപ്പിക്കണം, ഉപദേശിക്കുന്നത് ഇഷ്ടമല്ല; സിനിമയിൽ ഒരു ഷോട്ടിനു ശേഷമുള്ള സമയത്ത് പലപ്പോഴും ഞാൻ എന്റെ ലോകത്ത് തന്നെയായിരിക്കും, അപ്പോൾ ചുറ്റു നടക്കുന്നത് അറിയാറില്ല: വിജയ് ദേവരകൊണ്ട പറയുന്നു

സ്വന്തം ലേഖകൻ

ബംഗളുരു: തെന്നിന്ത്യയിലെ പുതിയ സൂപ്പർതാരമായാണ് വിജയ് ദേവരകൊണ്ട. യുവാക്കളുടെ ഇഷ്ടനായകനായി ദേവരകൊണ്ട മാറിക്കഴിഞ്ഞു. ഏറ്റവും ഒടുവിൽ ദേവരകൊണ്ടയുടേതായി പുറത്തിറങ്ങിയ ഡിയർ കോമ്രേഡും ഹിറ്റായി ഓടുന്നുണ്ട്. യൗവ്വനത്തിന്റെ ദേഷ്യവും പ്രണയവും പ്രണയ നഷ്ടവും സൗഹൃദവുമെല്ലാം ഓരോ സിനമയിലും ഈ നടനിലൂടെ തെളിഞ്ഞു. ഇപ്പോൾ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.

തനിക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ ചെയ്യണമെന്നും എന്തു ചെയ്യണം എന്തു ചെയ്യരുതെന്ന് തന്നെ ആരും ഉപദേശിക്കുന്നതിഷ്ടമല്ലെന്നും വിജയ് പറയുന്നു. വിജയ് ദേവരകൊണ്ട നായകനായ പുതിയ ചിത്രം ഡിയർ കോമ്രേഡ് മലയാളമടക്കം നാല് ഭാഷകളിൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്.

'സിനിമയിൽ ഒരു ഷോട്ടിനു ശേഷമുള്ള സമയത്ത് പലപ്പോഴും ഞാൻ എന്റെ ലോകത്ത് തന്നെയായിരിക്കും. അപ്പോൾ ചുറ്റു നടക്കുന്നത് അറിയാറില്ല. സമീപം മേക്കപ്പമാൻ, സ്‌റ്റൈലിസ്റ്റ്, കോസ്റ്റിയൂമർ, എന്നിവർ ചുറ്റും കൂടി എന്റെ ലുക്ക് ശരിയാക്കുമ്പോഴും ഞാൻ ചിന്തിക്കുന്നത് ഒരു പക്ഷെ അടുത്ത ചിത്രത്തിലെ കഥയായിരിക്കും അല്ലെങ്കിൽ വീട്ടിലെ എന്തെങ്കിലും കാര്യം ആയിരിക്കും.

ഞാൻ അഭിനയിച്ച എന്റെ ആദ്യ പോസ്റ്റർ സിനിമയുടേതല്ല, അത് ഞാൻ അഭിനയിച്ച നാടകത്തിന്റേതാണ്. അചും അത് നടക്കുന്ന വേദിയുടെ പുറത്തുള്ള ചെറിയ ഒരെണ്ണം. അത് എന്നെ ആവേശഭരിതനാക്കി. ഒന്നിലധകം തവണ പോയി അത് നോക്കി നിന്നു. വ്യക്തിപരമായി എനിക്കും എന്റെ ജീവിത രീതിക്കും മാറ്റം സംഭവിച്ചിട്ടില്ല' വിജയ് ദേവരകൊണ്ട പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP