Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജയ്‌ദേവർകൊണ്ട നായകനായ ഗീതാഗോവിന്ദം 100 കോടി ക്ലബിലേക്ക്; തെലുങ്കിലും തമിഴിലും മലയാളത്തിലും നിറഞ്ഞ പ്രദർശനം; പ്രേക്ഷകർ ഏറ്റെടുത്ത്‌ ഗോപീസുന്ദർ ഇണമിട്ട ഗാനം

വിജയ്‌ദേവർകൊണ്ട നായകനായ ഗീതാഗോവിന്ദം 100 കോടി ക്ലബിലേക്ക്; തെലുങ്കിലും തമിഴിലും മലയാളത്തിലും നിറഞ്ഞ പ്രദർശനം; പ്രേക്ഷകർ ഏറ്റെടുത്ത്‌ ഗോപീസുന്ദർ ഇണമിട്ട ഗാനം

മറുനാടൻ ഡെസ്‌ക്‌

തെന്നിന്ത്യൻ താരം വിജയ്‌ദേവർകൊണ്ടയും കന്നടനടി രഷ്മിക എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തിയ റൊമാന്റിക് കോമഡി ചിത്രം ഗീതാഗോവിന്ദം നൂറ് കോടി ക്ലബിലേക്ക്. ഓഗസ്റ്റ് 15-ന് റിലീസ് ചെയ്ത ചിത്രം 12 ദിവസം കൊണ്ടാണ് നൂറ് കോടി ക്ലബിൽ ഇടം നേടിയത്. മാർക്കറ്റ് അനലിസറ്റ് രമേശ് ബാലയാണ് ട്വിറ്ററിലൂടെ ചിത്രം നൂറ് കോടി ക്ലബിലെത്തിയ വിവരം അറിയിച്ചത്.

 2017ൽ പുറത്തിറങ്ങിയ അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള താരമായി വിജയ് ദേവർക്കൊണ്ട മാറുന്നത്. വിജയ്ക്കുള്ള ആരാധകബലം കൂടാതെ ഗോപീസുന്ദർ ഈണം നൽകി സിദ്ധ് ശ്രീറാം ആലപിച്ച ഇൻകേം ഇൻകേം കവാലെ... എന്ന ഗാനത്തിന് കിട്ടിയ ജനപ്രീതിയും ചിത്രത്തിന് തുണയായെന്നാണ് വിലയിരുത്തൽ. യൂട്യൂബിലൂടെ ഒൻപത് കോടിയിലേറെ പേരാണ് ഇതിനോടകം ഈ ഗാനം ശ്രവിച്ചത്. 

 ചിത്രത്തിന്റെ വിജയത്തോടെ അമേരിക്കയിൽ ഏറ്റവും താരമൂല്യമുള്ള തെലുങ്ക് നടൻ എന്ന വിശേഷണത്തിനും വിജയ് ദേവർക്കൊണ്ട അർഹനാവുകയാണ്. 14.6 കോടിയുടെ കളക്ഷനാണ് യുഎസ് റിലീസിലൂടെ ചിത്രം നേടിയത്. കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന വിജയ് പ്രളയക്കെടുതി ഉണ്ടായ ഘട്ടത്തിൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന പ്രഖ്യാപിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP