Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുംബയ് നഗരത്തെ അടക്കി ഭരിച്ച തിരവിയം നാടാർ എന്ന തന്റെ അച്ഛന്റെ ജീവിതമാണ് കാലാ; സിനിമയിൽ പറയുന്ന എല്ലാ ഘടകങ്ങളും കുടുംബത്തോട് സാമ്യമുള്ളത്; വൈരുദ്ധ്യമുള്ളത് രജനിയുടെ വേഷത്തിൽ മാത്രം; പാ രഞ്ജിത്തിനെ വെല്ലുവിളിച്ച് യഥാർത്ഥയുടെ കാലയുടെ മകളും രംഗത്ത്

മുംബയ് നഗരത്തെ അടക്കി ഭരിച്ച തിരവിയം നാടാർ എന്ന തന്റെ അച്ഛന്റെ ജീവിതമാണ് കാലാ; സിനിമയിൽ പറയുന്ന എല്ലാ ഘടകങ്ങളും കുടുംബത്തോട് സാമ്യമുള്ളത്; വൈരുദ്ധ്യമുള്ളത് രജനിയുടെ വേഷത്തിൽ മാത്രം; പാ രഞ്ജിത്തിനെ വെല്ലുവിളിച്ച് യഥാർത്ഥയുടെ കാലയുടെ മകളും രംഗത്ത്

ധാരാവിയുടെ ഗോഡ്ഫാദർ' എന്നറിയപ്പെടുന്ന തിരവിയം നാടാർ എന്നയാളുടെ മകനായ ജവഹർ നാടാർ രജനീകാന്ത് ചിത്രത്തിനെതിരെ 101 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയതത് വാർത്തയായിരുന്നു.കാലയിൽ രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രം എസ് തിരവിയം നാടർ എന്ന തന്റെ പിതാവിന്റെതാണെന്നും, ചിത്രത്തിൽ അദ്ദേഹത്തെ അപകീർത്തി പ്പെടുത്തുന്നതാണെന്നും ആരോപിച്ചാണ് മാധ്യമ പ്രവർത്തകനായ ജവഹർ നാടാർ നിയമനടപടിക്ക് പോയത്. ഇപ്പോഴിതാ ചിത്രം റിലീസ് ചെയതതിന് പിന്നാലെ ചി്ത്രത്തിനും സംവിധായകനെയും വെല്ലുവിളിച്ച് യഥാർത്ഥ കാലയുടെ മകളും രംഗത്തെത്തി.

ചിത്രത്തിൽ രജനി അവതരിപ്പിച്ച കരികാലൻ തന്റെ അച്ഛൻ തന്നെയാണെന്ന അവകാശവാദമുന്നയിച്ചിരിക്കുകയാണ് റിയൽ ലൈഫ് കാലയുടെ മകൾ. മുംബയ് സ്വദേശിനിയായി വിജയ ലക്ഷമിയാണ് കാലാ തന്റെ അച്ഛന്റെ ജീവിതംന്ന് സംവിധായകൻ പാ രഞ്ചിത്ത് ഇനിയെങ്കിലും സമ്മതിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

മുംബയിൽ നിന്ന് ധാരാവിയിലേക്ക് താമസം മാറി ഗുഡ് വാല സേത്ത്, കാലാ സേത്ത് എന്നീ പേരുകളിൽ മുംബയ് നഗരത്തെ അടക്കി ഭരിച്ച തിരവിയം നാടാർ എന്ന തന്റെ അച്ഛന്റെ ജീവിതമാണ് കാലാ എന്നാണ് വിജയ ലക്ഷ്മ പറയുന്നത്. ഒരിക്കൽ ഒരു അഭിമുഖത്തിൽ തിരുനെൽവേലിയിൽ നിന്നും എത്തി മുംബയ് അടക്കി വാണ ഒരാളുടെ ജീവിതമാണ് തന്റെ പുതിയ സിനിമയെന്ന് പാ രഞ്ചിത്ത് വെളിപ്പെടുത്തിയിരുന്നു. പിന്നീട് വരദരാജൻ മുതലിയാർ, ഹാജി മസ്താൻ എന്നിവരുടെ ജീവിത കഥയാണ് കാലയെന്ന് ശ്രുതികൾ ഉണ്ടായിരുന്നെങ്കിലും തിരുനെൽവേലിയിൽ നിന്നുള്ളയാൾ തന്റെ അച്ഛൻ മാത്രമാണെന്ന് വിജയ ലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.

സിനിമയിൽ പറയുന്ന എല്ലാ ഘടകങ്ങളും തന്റെ കുടുംബത്തോട് ഏറെ സാമ്യമുള്ളതാണ്. കുടുംബാംഗങ്ങളുടെ എണ്ണത്തിൽ പോലും അത് കാണാം. ചിത്രത്തിൽ രജനി സഞ്ചരിക്കുന്ന ജീപ്പിന്റെ നമ്പർ 1956 ആണ്. ഇതേ വർഷം തന്നെയാണ് അച്ഛൻ മുംബയിലെത്തിയതും. എന്തെങ്കിലും വൈരുദ്ധ്യമുണ്ടെന്ന് പറയാനാണെങ്കിൽ രജനിയുടെ വേഷം മാത്രമാണ്. കറുപ്പിന് പകരം വെളുപ്പെന്ന വ്യത്യാസം മാത്രം. നട്ടെല്ലുണ്ടെങ്കിൽ പാ രഞ്ചിത്ത് സമ്മതിക്കണം കാലാ എന്റെ അച്ഛന്റെ ജീവിതമാണെന്ന്- വിജയ ലക്ഷ്മി വ്യക്തമാക്കി.

കബാലിക്കു ശേഷം പാ രഞ്ജിത്തും-രജനികാന്തും ഒന്നിക്കുന്ന ചിത്രമായ കാല റിലിസ് ചെയ്ത് മണിക്കൂറുകൾക്കൊണ്ട് തന്നെ തിയറ്ററുകൾ കീഴടക്കി.വൻ മുതൽ മുടക്കിലെത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP