Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചികിത്സാ സഹായം വാങ്ങിയതിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കുന്നു; കന്നഡ നടൻ രവി പ്രകാശിന്റെ ശല്യം സഹിക്കാനാവില്ലെന്ന് പരാതി നല്കി നടി വിജയലക്ഷ്മി; പണം നല്കിയതിന് ശേഷം എല്ലാദിവസവും ആശുപത്രിയിലെത്തുകയും തുടർച്ചയായി സന്ദേശങ്ങൾ അയക്കുന്നുവെന്നും ചികിത്സയിൽ കഴിയുന്ന നടി

ചികിത്സാ സഹായം വാങ്ങിയതിന്റെ പേരിൽ  മാനസികമായി പീഡിപ്പിക്കുന്നു; കന്നഡ നടൻ രവി പ്രകാശിന്റെ ശല്യം സഹിക്കാനാവില്ലെന്ന് പരാതി നല്കി നടി വിജയലക്ഷ്മി; പണം നല്കിയതിന് ശേഷം എല്ലാദിവസവും ആശുപത്രിയിലെത്തുകയും തുടർച്ചയായി സന്ദേശങ്ങൾ അയക്കുന്നുവെന്നും ചികിത്സയിൽ കഴിയുന്ന നടി

ന്നഡ നടൻ റാം എന്ന രവി പ്രകാശിനെതിരേ ആരോപണവുമായി നടി വിജയലക്ഷ്മി രംഗത്ത്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കഴിയുന്നതിനി ടെയാണ് രവി പ്രകാശ് ഉപദ്രവിക്കുന്നു എന്നാരോപിച്ച് വിജയലക്ഷ്മി പൊലീസിനെ സമീപിച്ചത്.

ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു വിജയലക്ഷ്മി. സാമ്പത്തിക പരാധീനതകൾ കാരണം വിജയലക്ഷ്മിയുടെ ചികിത്സയുടെ ചെവലുകൾക്കായി സിനിമാ പ്രവർത്തകരോട് സഹോദരി ഉഷാദേവി സഹായം അഭ്യർത്ഥിച്ചിരുന്നു.ചികിത്സാ സഹായമായി രവി പ്രകാശ് ഒരു ലക്ഷം രൂപ നൽകിയിരുന്നു.

അത് സ്വീകരിച്ചതിന് ശേഷം രവി പ്രകാശിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ പ്രകടമായി. ഫോണിൽ സന്ദേശങ്ങൾ അയച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് വിജയലക്ഷ്മി ആരോപിക്കുന്നു. ചികിത്സയ്ക്കായി പണം നല്കിയതിന് ശേഷം എല്ലാ ദിവസവും ആശുപത്രിയില്എത്തുകയും തുടർച്ചയായി സന്ദേശങ്ങ്അയക്കാനും തുടങ്ങി. ഇത് സഹിക്കാനാവാതെയാണ് പൊലീസിൽ വിവരം അറിയിച്ചത്. കൂടാതെ മറ്റൊരു ആശുപത്രിയിലേക്ക് മാറുകയും ചെയ്തു.

എന്നാൽ വിജയലക്ഷ്മിയുടെ പരാതി വ്യാജമാണെന്ന് രവി പ്രകാശ് പറയുന്നു.
രവി പ്രകാശ് ആരോപണങ്ങൾ തള്ളി. അവർ എന്തിനാണ് പൊലീസിനെ വിളിച്ചത് എന്ന് തനിക്ക് അറിയില്ല എന്നാണ് രവി പ്രകാശ് പറയുന്നത്. താന്പുട്ടെന ഹള്ളിയിലെ പൊലീസിനെ കണ്ട് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കി. വിജയലക്ഷ്മിയുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് മെസേജുകളും ഫോൺകോൾ റെക്കോഡും കാണിച്ച് രവി പ്രകാശ് പറയുന്നു.

1997ൽ കന്നട സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച വിജയലക്ഷ്മി തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലും ജയപ്രദയും പ്രധാന വേഷങ്ങളിൽ എത്തിയ ദേവദൂതൻ എന്ന ചിത്രത്തിൽ വിജയലക്ഷ്മി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മലയാളത്തിൽ സൂപ്പർ ഹിറ്റായ ഫ്രണ്ട്‌സ് എന്ന സിനിമയുടെ തമിഴ് പതിപ്പിൽ വിജയ്, സൂര്യ എന്നിവർക്കൊപ്പം അമുത എന്ന കഥാപാത്രത്തെ വിജയലക്ഷ്മി അവതരിപ്പിരുന്നു.ഹിപ്പ്-ഹോപ്പ് ആദിയുടെ മീസയെ മുറുക്ക് എന്ന തമിഴ് സിനിമയിലാണ് ഇവർ അവസാനമായി അഭിനയിച്ചത്.

രമ്യ ചൈത്ര കാല, മേഘവ മേഘവ എന്നീ ചിത്രങ്ങളിലാണ് രവി പ്രകാശ് നായകനായി അഭിനയിച്ചത്. പത്ത് വർഷം മുൻപായിരുന്നു ഇത്. കരിയറില്മുൻതൂക്കം ലഭിക്കാതെ ആയതോടെ റാം എന്ന പേരു മാറ്റി രവി പ്രകാശ് എന്നാക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP