Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്ത് വേഷങ്ങളിൽ ഒരേ സമയം തിളങ്ങാൻ മൈഥിലി; ഗോഡ്‌സേയിൽ നടിയുടെ ദശാവതാരം

പത്ത് വേഷങ്ങളിൽ ഒരേ സമയം തിളങ്ങാൻ മൈഥിലി; ഗോഡ്‌സേയിൽ നടിയുടെ ദശാവതാരം

ഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേത്തിയ മൈഥിലി നാടൻ വേഷങ്ങളും ബോൾഡ് വേഷങ്ങളും അവതരിപ്പിച്ച് പ്രേക്ഷക മനസിൽ ഇടം നേടിയിട്ടുള്ള നടിയാണ്. അഭിനയത്തിനൊപ്പം സംവിധാന മേഖലയിലും കഴിവ് തെളിയിക്കാനായി രഞ്ജിത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് ലോഹത്തിൽ സഹ സംവിധായികയാകുന്ന വാർത്തകളും വന്നിരുന്നു. ഇപ്പോൾ വീണ്ടും മൈഥിലി വാർത്തകളിൽ ഇടം പിടിക്കുകയാണ്.

തന്റെ അടുത്ത ചിത്രത്തിൽ പത്ത് വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിക്കാണ് ശ്രദ്ധ നേടാനൊരുങ്ങുന്നത്. ഗോഡ്‌സേ എന്ന് പേരിട്ടിരിക്കുന്ന ഡാർക്ക് ഹ്യൂമർ ചിത്രത്തിലാണ് താരം നിരവധി വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

മഗ്ദലീന ഗോമസ് എന്ന നാടക വിദ്യാർത്ഥിനിയുടെ വേഷമാണ് ചിത്രത്തിൽ മൈഥിലി അവതരിപ്പിക്കുന്നത്. ഓരോ രംഗങ്ങളിലും ഓരോ വേഷമാകും താരം അവതരിപ്പിക്കുകയെന്ന് ചിത്രത്തിന്റെ സംവിധായകനായ ഷെറി ഗോവിന്ദൻ പറഞ്ഞു. സാങ്കൽപ്പിക കഥാപാത്രങ്ങളുടെ വേഷങ്ങൾ യഥാർത്ഥ ജീവിതത്തിൽ ധരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് മഗ്ദലീന.

ചില സമയത്ത് അവൾ വിഖ്യാത ചിത്രകാരനായ വിൻസെന്റ് വാൻ ഗോഗിന്റെ കാമുകിയായിരിക്കും, മറ്റ് ചിലപ്പോൾ റേച്ചൽ എന്ന അഭിസാരിക. തൊട്ടടുത്ത രംഗത്തിൽ അവൾ പാതിവ്രത്യത്തിന്റെ സംക്ഷിപ്ത രൂപമായ കണ്ണകിയാകും. ചിലപ്പോൾ അവൾ ഷേക്‌സ്പിയറിന്റെ 'ഒഥല്ലോ' എന്ന നാടകത്തിലെ നായികയായ ഡെസ്ഡിമോണയാകും. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ മുഴുവനും കസ്തൂർബാ ഗാന്ധിയുടെ വേഷത്തിലാകും മൈഥിലി എത്തുക എന്നും സംവിധായകൻ വ്യക്തമാക്കി.

വിനയ് ഫോർട്ടാണ് ചിത്രത്തിലെ നായകൻ. ആകാശവാണിയിലെ ഗാന്ധിമാർഗം എന്ന പരിപാടി അവതരിപ്പിക്കുന്ന ഹരിശ്ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിനയ് അവതരിപ്പിക്കുന്നത്. ഗാന്ധിയുടെ നീതിശാസ്ത്രത്തേയും മൂല്യങ്ങളേയും പറ്റിയുള്ള ഈ പരിപാടി ഹരിശ്ചന്ദ്രനിൽ ഉണ്ടാക്കുന്ന സ്വാധീനമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ടി.എൻ പ്രകാശന്റെ ഗാന്ധിമാർഗം എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. തലശേരി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ആഗസ്റ്റിൽ ചിത്രം പുറത്തിറങ്ങും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP