Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കമ്മട്ടിപ്പാടത്തിന്റെ ചൂടും ചൂരും അറിഞ്ഞ കുട്ടിക്കാലം; മൈക്കൽ ജാക്‌സനോടുള്ള ആരാധനയിൽ ഫയർ ഡാൻസറായി; തീകൊണ്ടുള്ള കളിയുമായി മാന്ത്രികത്തിലൂടെ അരങ്ങേറ്റം; ഇവറിലെ അന്ധനായ ഗുണ്ട നല്ലകാലം കൊണ്ടുവന്നു; ജനിച്ച് വീണ മണ്ണിന്റെ സിനിമയിലൂടെ മികവിന്റെ ഉന്നതിയിലും; കമ്മട്ടിപ്പാടക്കാരുടെ വിനായകന്റെ കഥ ഇങ്ങനെ

കമ്മട്ടിപ്പാടത്തിന്റെ ചൂടും ചൂരും അറിഞ്ഞ കുട്ടിക്കാലം; മൈക്കൽ ജാക്‌സനോടുള്ള ആരാധനയിൽ ഫയർ ഡാൻസറായി; തീകൊണ്ടുള്ള കളിയുമായി മാന്ത്രികത്തിലൂടെ അരങ്ങേറ്റം; ഇവറിലെ അന്ധനായ ഗുണ്ട നല്ലകാലം കൊണ്ടുവന്നു; ജനിച്ച് വീണ മണ്ണിന്റെ സിനിമയിലൂടെ മികവിന്റെ ഉന്നതിയിലും; കമ്മട്ടിപ്പാടക്കാരുടെ വിനായകന്റെ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളത്തെ കമ്മട്ടിപ്പാടത്തുകാർ ഇന്ന് ആഹ്ലാദത്തിലാണ്. അവരുടെ സ്വന്തം വിനായകൻ ഇന്ന് മലയാള സിനിയുടെ എല്ലാമെല്ലാമാണ്. സാക്ഷാൽ മോഹൻലാലിനെ വെട്ടി സംസ്ഥാന അവാർഡ് നേടിയ നായക നടൻ. ന്യൂജെൻ സിനിമയുടെ ഭാഗമായെത്തി പുതു ചരിത്രം കുറിച്ച അൽഭുത പ്രതിഭ.

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ മികച്ച നടനാകാനുള്ള അവസാന വട്ട മൽസരം നടന്നത് കമ്മട്ടിപ്പാടത്തിലെ ടി.കെ.വിനായകനും മണികണ്ഠൻ ആചാരിയും തമ്മിലായിരുന്നു. കറുത്ത യഹൂദൻ എന്ന ചിത്രത്തിലെ സലിംകുമാറിന്റെ അഭിനയവും ജൂറി പരിഗണിച്ചു. ഇവർക്കൊപ്പം മികവു കാട്ടിയ മറ്റൊരു നടൻ ഒറ്റയാൾപ്പാതയിലെ കെ.കലാധരനായിരുന്നു. മോഹൻലാലും ഉണ്ടായിരുന്നു. ഇവരിൽ കൂടുതൽ മികവു കാട്ടിയത് വിനായകനാണെന്നു ബോധ്യമായതിനെ തുടർന്നാണ് മികച്ച നടനുള്ള അവാർഡ് നൽകിയത്. കമ്മട്ടിപ്പാടത്തിലെ പ്രധാന നടന്മാർ എന്ന നിലയിൽ ദുൽഖർ, വിനായകൻ, മണികണ്ഠൻ എന്നിവരുടെ പേരുകളാണ് നിർമ്മാതാവ് അവാർഡിനായി സമർപ്പിച്ച അപേക്ഷയിൽ നൽകിയിരുന്നത്. ഇതാണ് കമ്മട്ടിപ്പാടത്തുകാരുടെ സ്വന്തം നടന് അവാർഡ് കിട്ടിയത്.

എറണാകുളം കമ്മട്ടിപ്പാടം തലങ്ങണത്തറ പരേതനായ കുട്ടപ്പന്റെ നാലു മക്കളിൽ ഇളയവനാണ് വിനായകൻ. അമ്മ: തങ്കമ്മ. ഭാര്യ: ബിനിത (ബാങ്ക് ജീവനക്കാരി), വിക്രമൻ, വിജയൻ, വിദ്യാധരൻ സഹോദരങ്ങളാണ്. ഈ മേൽവിലാസമാണ് ഇത്തവണത്തെ സിനിമാ അവാർഡിനെ ശ്രദ്ധേയമാകുന്നത്. ജനിച്ച് വീണ മണ്ണിന്റെ കഥ പറഞ്ഞ് അവാർഡ് നേടുകയായിരുന്നു വിനായകൻ. ഫയർ ഡാൻസറിൽ നിന്ന് മികച്ച നടനെന്ന നിലയിലേക്ക് മാറുകയാണ് ഈ താരം. എറണാകുളത്തെ കമ്മട്ടിപ്പാടം സിനിമയല്ല, യാഥാർത്ഥ്യമായിരുന്നു, വിനായകൻ അഭിനയിക്കുകയുമല്ലായിരുന്നു. കമ്മട്ടിപ്പാടത്തിന്റെ ചൂടുംചൂരും നിറഞ്ഞ കഥയായിരുന്നു രാജീവ് രവി സിനിമയിൽ അവതരിപ്പിച്ചത്. ഗംഗയാകാൻ വിനായകൻ എത്തിയത് പ്രതീക്ഷയോടെയായിരുന്നു. കളിച്ചു വളർന്ന മണ്ണിന്റെ കഥ എല്ലാ ഭാവുകത്വത്തോടെയും വിനായകൻ അവതരിപ്പിച്ചു.

1995 മുതൽ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി മേഖലകളിലായി 38 സിനിമകൾ. മിക്കതിലും വേഷം 'കുഴപ്പക്കാര'ന്റേത്. എല്ലാം പ്രേക്ഷക പ്രശംസ നേടി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ മാന്ത്രികത്തിലാണ് വിനായകന്റെ തുടക്കം. സ്വന്തമായി ഡാൻസ് ട്രൂപ്പ് നടത്തിയിരുന്ന വിനായകന്റെ പ്രകടനമാണ് കണ്ണന്താനത്തിന്റെ കണ്ണിലുടക്കിയത്. സിനിമയിൽ മൈക്കൽ ജാക്സന്റെ പകർപ്പായെത്തിയ വിനായകന് പിന്നീട് ഏറെ വേഷങ്ങൾ കിട്ടി.

ബിഗ് ബി, ഛോട്ടാ മുംബൈ, കലി, ആട് ഒരു ഭീകര ജീവിയാണ്. ഞാൻ സ്റ്റീവ് ലോപ്പസ്, ഇയോബിന്റെ പുസ്തകം, മസാല റിപ്പബ്ലിക്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ബാച്ച്ലർ പാർട്ടി, ബെസ്റ്റ് ആക്ടർ, പച്ചമരണത്തണലിൽ, തൽസമയം ഒരു പെൺകുട്ടി. ചിന്താമണി കൊലക്കേസ്, മകൾക്ക്, ഇവർ, ചതിക്കാത്ത ചന്തു, സ്റ്റോപ്പ് വയലൻസ്, വയലൻസ്, അഞ്ച് സുന്ദരികൾ, സാഗർ ഏലിയാസ് ജാക്കി റീ ലോഡഡ്, നമ്മൾ തമ്മിൽ, ജയം, ജൂനിയർ സീനിയർ, മകൾക്ക്, ബൈദി പീപ്പിൾ, തിമിര്(തമിഴ്), ജെയിംസ്(ഹിന്ദി) തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്തു.

ഗുണ്ടയായും നർമ്മ കഥാപാത്രമായും തിളങ്ങി. ജയറാം നായകനായ ഇവർ സിനിമയിലെ അന്ധനായ ഗുണ്ട അവിസ്മരണീയമാക്കി. മമ്മൂട്ടിയോടൊപ്പം ബെസ്റ്റ് ആക്ടറിലൂടെ മുൻനിര താരമായി മാറി. കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് വിനായകന് നോർത്ത് അമേരിക്കൻ ഫിലിം അവാർഡും സിനിമാ പാരഡീസോ വെബ് അവാർഡും ലഭിച്ചിരുന്നു. ഇതിൽ നിന്നെല്ലാം തിളക്കമേറിയതാണ് സംസ്ഥാന അവാർഡ് നേട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP