Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിവിതത്തിൽ എന്നും ഓർമ്മയിൽ നില്ക്കുന്ന ഓണാഘോഷം മോനിഷയ്‌ക്കൊപ്പമുള്ളത്; നഖക്ഷതങ്ങളുടെ സെറ്റിലുള്ളവർക്കായി മോനിഷയുടെ വീട്ടിൽ ഓണസദ്യ ഒരുക്കിയിരുന്നു; നടി മോനിഷയുടെ ഓർമ്മകൾ പങ്കുവച്ച്‌ വിനിത്

ജിവിതത്തിൽ എന്നും ഓർമ്മയിൽ നില്ക്കുന്ന ഓണാഘോഷം മോനിഷയ്‌ക്കൊപ്പമുള്ളത്; നഖക്ഷതങ്ങളുടെ സെറ്റിലുള്ളവർക്കായി മോനിഷയുടെ വീട്ടിൽ ഓണസദ്യ ഒരുക്കിയിരുന്നു; നടി മോനിഷയുടെ ഓർമ്മകൾ പങ്കുവച്ച്‌ വിനിത്

ലയാള ചലച്ചിത്രലോകത്തേക്ക് ഒരു മാലാഖയെപ്പോലെ വന്നു പോയ മോനിഷ വിടപറഞ്ഞിട്ട് 23 വർഷം പിന്നിട്ടു.കാറപകടത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുത്തപ്പോൾ മോനിഷ എന്ന അഭിനേത്രിക്ക് വയസ്സ് 21. അത്ര തന്നെ വർഷങ്ങൾ...അത്ര തന്നെ വർഷങ്ങൾ പിന്നിട്ടിട്ടും മോനിഷയെ മറക്കാൻ മലയാളി പ്രേക്ഷകനായിട്ടില്ല. മോനിഷ വിനീത് ജോഡികൾ അന്ന് മലയാള സിനിമയിലെ ഇഷ്ട ജോഡികളായിരുന്നു. ഇപ്പോൾ ഓണക്കാലത്ത് മോനിഷയുടെ ഓർമ്മകൾ പങ്ക് വച്ചിരിക്കുകയാണ് നടൻ വിനീത്.

ജീവിതത്തിൽ എന്നും ഓർമ്മിക്കുന്ന ഓണാഘോഷം മോനിഷയോടൊപ്പം ഉള്ളതാണെന്ന് വിനീത് പറയുന്നു. ഷോർണൂരിൽ നഖക്ഷതങ്ങളുടെ ചിത്രീകരണത്തിനിടയിലായിരുന്നു അത്. ചിത്രീകരണത്തിനിടയിൽ സെറ്റിലുള്ളവർ ഓണസദ്യ കഴിക്കാനായി മോനിഷയുടെ വീട്ടിൽ എത്തി. മോനിഷയുടെ അച്ഛന്റെ തറവാട്ടിലായിരുന്നു സെറ്റിലുള്ള എല്ലാവർക്കും വേണ്ടി ഓണസദ്യ ഒരുക്കിരുന്നത്. എല്ലാവരും പുതുവസ്ത്രങ്ങളണിഞ്ഞായിരുന്നു എത്തിയത് എന്നും വിനീത് ഓർക്കുന്നു.

കുട്ടിക്കാലത്ത് ജന്മനാടായ തലശ്ശേരിയിൽ പത്തുദിവസവും തനിയെ വരച്ചു പൂക്കളം ഇടാറുണ്ടായിരുന്നു എന്ന് വിനീത് പറയുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായി ഒട്ടേറെ പേർ ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തും. പിന്നീട് വിവാഹശേഷമുള്ള ഓണാഘോഷങ്ങളും എന്നും ഓർമ്മിക്കുന്നവയാണെന്ന് നടൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP