Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്വിറ്ററിലെ വിനീത് ശ്രീനിവാസന്റെ അക്കൗണ്ടിന് കാൽലക്ഷത്തോളം ഫോളോവേഴ്‌സ്; വ്യാജമെന്ന് വിനീത് ഫേസ്‌ബുക്കിൽ; എന്ത് ചെയ്യണമെന്നും വ്യാജനോട് താരത്തിന്റെ ചോദ്യം

ട്വിറ്ററിലെ വിനീത് ശ്രീനിവാസന്റെ അക്കൗണ്ടിന് കാൽലക്ഷത്തോളം ഫോളോവേഴ്‌സ്; വ്യാജമെന്ന് വിനീത് ഫേസ്‌ബുക്കിൽ; എന്ത് ചെയ്യണമെന്നും വ്യാജനോട് താരത്തിന്റെ ചോദ്യം

ട്വിറ്ററിലും ഫേസ്‌ബുക്കിലും താരങ്ങളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ സാധാരണമാണ്. പലരും അത്തരം അക്കൗണ്ടുകൾക്കെതിരെ രംഗത്തെത്താറുണ്ടെങ്കിലും അതുകൊണ്ട് പ്രത്യേകം പ്രയോജനമൊന്നും ലഭിക്കാറില്ല. വിനീത് ശ്രീനിവാസനും ഇതുപോലെ പണി കിട്ടി. ട്വിറ്ററിലൂടെയാണ് വിനീതിന് പണി കിട്ടിത്.

വിനീത് ശ്രീനിവാസനാണ് ട്വിറ്ററിൽ തന്റെ പേരിൽ സജീവമായ അക്കൗണ്ട് വ്യാജമാണെന്ന വിശദീകരണവുമായി എത്തിയത്. ഫേസ്‌ബുക്കിൽ ഇതേക്കുറിച്ച് വിനീത് പോസ്റ്റിട്ടു. എനിക്ക് ട്വിറ്ററിൽ അക്കൗണ്ട് ഇല്ല. എന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ ഇരുപത്തിനാലായിരം ഫോളോവേഴ്‌സ് ഉള്ളതായി കാണുന്നു. വ്യാജൻ ഭംഗിയായി അക്കൗണ്ട് കൈകാര്യം ചെയ്യുന്നുമുണ്ട്. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്നാണ് വിനീത് ചോദിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ വ്യാജ ട്വിറ്റർ അക്കൗണ്ടിനെ ഫോളോ ചെയ്യുന്നവരിൽ പല പ്രമുഖരുമുണ്ട്. ബിജോയ് നമ്പ്യാർ, വിജയ് യേശുദാസ്, ഫഹദ് ഫാസിൽ, മംമ്താ മോഹൻദാസ് എന്നിവർ വിനീതിനെ ട്വിറ്ററിൽ പിന്തുടരുന്നവരാണ്. വിശ്വസനീയമായ രീതിയിലാണ് വ്യാജ അക്കൗണ്ട്. അൽഫോൻസ് പുത്രന്റെ സജീവമായ ഫേസ്‌ബുക്ക് പേജും, വിജയ് ചിത്രത്തിൽ നായികയാകുന്നുവെന്ന് ട്വീറ്റ് ചെയ്ത മിയയുടെ വ്യാജ ട്വിറ്റർ ഐഡിയും അലിയാ ഭട്ടിനെ പണി കൊടുത്ത ഫേസ്‌ബുക്ക് പ്രൊഫൈലുമെല്ലാം നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

I don't have a Twitter account.. And i just found out that i have 24,000 followers on Twitter.. the Faker seems to be doing an awesome job.. Now what should i do about u FAKER??

Posted by Vineeth Sreenivasan on Monday, January 25, 2016

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP