Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിനീത് ശ്രീനിവാസൻ ഒരിക്കലേ വിളിക്കു, അവസരം തട്ടികളയേണ്ടതില്ല എന്നു പറഞ്ഞത് ഭർത്താവ്; വിനീത് ശ്രീനിവാസൻ എന്ന ബ്രാൻഡ് നെയിം തുണയായി; ആനന്ദത്തിൽ ലൗവിലി മിസായെത്തിയ വിനിതാ കോശിക്ക് പറയാനുള്ളത്

വിനീത് ശ്രീനിവാസൻ ഒരിക്കലേ വിളിക്കു, അവസരം തട്ടികളയേണ്ടതില്ല എന്നു പറഞ്ഞത് ഭർത്താവ്; വിനീത് ശ്രീനിവാസൻ എന്ന ബ്രാൻഡ് നെയിം തുണയായി; ആനന്ദത്തിൽ ലൗവിലി മിസായെത്തിയ വിനിതാ കോശിക്ക് പറയാനുള്ളത്

ടനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം ആനന്ദം  തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. തട്ടത്തിൻ മറയത്ത് മുതൽ ജേക്കബിന്റെ സ്വർഗരാജ്യംവരെ വിനീതിന്റെ സംവിധാന സഹായിയായിരുന്ന ഗണേശ് രാജ് ആദ്യമായി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രവുമാണ് ആനന്ദം. ചിത്ത്രതിലെ നായകന്മാരും നായികമാരുമെല്ലാം പുതുമുഖങ്ങളാണ്. പുതുമുഖുങ്ങളുടെ കുട്ടുത്തിൽ ലൗവ്‌ലി മിസായെത്തി കൈയടി നേടിയ വിനീത കോശി തനിക്ക് അവസരം തുറന്നതിനെക്കുറിച്ച് മനോരമയ്ക്ക് നല്കിയ അഭിമുഖത്തിൽ വ്യക്തമാക്കി.

സിനിമ തുടങ്ങുന്നതിന്റെ ഒരു ദിവസം മുൻപ് മാത്രമാണ് വിനിത് ശ്രീനിവാസൻ തന്നെ വിളിക്കുന്നതെന്നും ആ സമയത്ത് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും വിനീത പറയുന്നു.മുൻപ് ചില ഡബ്സ്മാഷ് വീഡിയോകളൊക്കെ താൻ യൂട്യൂബിൽ അപ് ലോഡ് ചെയ്തിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ടിട്ടാകാം ഒരു പക്ഷേ വിനീത് വിളിച്ചത്.

.അദ്ദേഹം നിർമ്മിക്കുന്ന സിനിമയിൽ ഒരു ടീച്ചറിന്റെ വേഷം ഉണ്ടെന്നും അഭി
നയിക്കാൻ താൽപര്യമുണ്ടോ എന്നും ചോദിച്ചായിരുന്നു വിളി. തയ്യാറാണെങ്കിൽ നാളെ തന്നെ ഷൂട്ടിങിനു എത്തേണ്ടി വരുമെന്നും പറഞ്ഞു.ആ സമയത്ത് ഭർത്താവിനൊപ്പം സിംഗപ്പൂരി ലായിരുന്നു. കഥ കേട്ടപ്പോൾ ഒരുപാട് രസകരമായി തോന്നി. ഒരു തീരുമാനമെടുക്കാനോ ആലോചിക്കാനോ പോലും സമയമില്ലായിരുന്നു എന്നും വിനീത പറയുന്നു.

വിനീത് ശ്രീനിവാസൻ ഒരിക്കലേ വിളിക്കു, അവസരം തട്ടികളയേണ്ടതില്ല എന്നു പറഞ്ഞത് എന്റെ ഭർത്താവാണ്. സാധാരണഗതിയിൽ എന്റെ വീട്ടുകാരും കുടുംബക്കാരുമൊന്നും സിനിമയിൽ അഭിനയിക്കാൻ സമ്മതിക്കേണ്ടതല്ല.അവിടെയാണ് വിനീത് ശ്രീനിവാസൻ എന്ന ബ്രാൻഡ് നെയിം എനിക്കു തുണയായത്. വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന പടമായതു കൊണ്ടാണ് എല്ലാവരും കണ്ണുംപൂട്ടി സമ്മതം മൂളിയതെന്നും വിനീത പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP