Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചരിത്ര വിജയത്തിൽ ഭാര്യയെ വാരിപ്പുണർന്ന് കോലി; വികാരഭരിതയായി അനുഷ്‌ക; വൈറലായ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ചരിത്ര വിജയത്തിൽ ഭാര്യയെ വാരിപ്പുണർന്ന് കോലി; വികാരഭരിതയായി അനുഷ്‌ക; വൈറലായ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനൊപ്പം വിജയം ആഘോഷിച്ച് വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ. കോഹ്ലിയുടെ കരിയറിൽ വീഴ്ചകൾ ഉണ്ടായപ്പോൾ പലരും അനുഷ്‌കയെയാണ് കുറ്റപ്പെടുത്തിയത്. എന്നാൽ ഇന്ന് ഓസ്‌ട്രേലിയൻ മണ്ണിൽ കോഹ്ലി പുതു ചരിത്രം എഴുതിയപ്പോൾ അതിനു കാരണക്കാരിയാകാൻ കഴിഞ്ഞതിന്റെ അഭിമാനമാണ് അനുഷ്‌കയ്ക്ക്. കോലിയെ ആലിംഗനം ചെയ്യുന്നതും ഗ്രൗണ്ടിലൂടെ ഇരുവരും കൈക്കോർത്ത് നടക്കുന്ന ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.

'വന്നു, കീഴടക്കി' എന്ന അടിക്കുറിപ്പോടെ അനുഷ്‌ക ശർമ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. കപ്പിന് മുത്തമിടുന്ന കോലിയെയും വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്റെയും ചിത്രങ്ങളാണ് അനുഷ്‌ക ആരാധകർക്കായി പങ്കുവച്ചത്. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ 2-1നാണ് ഇന്ത്യ വിജയിച്ചത്. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചപ്പോൾ പേർത്തിൽ ഓസീസ് തിരിച്ചുവന്നു. എന്നാൽ മെൽബണിൽ വിജയിച്ച് ഇന്ത്യ ലീഡ് നേടി. സിഡ്‌നിയിൽ മഴ കളിമുടക്കിയതോടെ സമനിലയിൽ അവസാനിക്കുകയായിരുന്നു.

മത്സരശേഷം അനുഷ്‌കയെയും കൊണ്ടാണ് കോഹ്ലി സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം സമ്മാനിച്ച ഇന്ത്യൻ നായകന്റെ ഭാര്യയെന്ന അഭിമാനത്തോടെയാണ് കോഹ്ലിയുടെ കൈപിടിച്ച് അനുഷ്‌ക മൈതാനത്തേക്ക് എത്തിയത്. ഒരു ഘട്ടത്തിൽ വികാരഭരിതയായ അനുഷ്‌കയെ കോഹ്ലി വാരിപ്പുണരുകയും ചെയ്തു.

ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനാണ് വിരാട് കോലി. ഏഷ്യയിൽ നിന്നുള്ള മറ്റൊരു ടീമിനും ഓസ്‌ട്രേലിയയിൽ പരമ്പര വിജയിക്കാനായിട്ടില്ല. മുൻപ് 11 തവണ ഇന്ത്യ ഓസ്‌ട്രേലിയയിൽ പര്യടനത്തിനെത്തിയിരുന്നെങ്കിലും ഇതിൽ ഒമ്പതിലും ഓസീസിനായിരുന്നു വിജയം. രണ്ട് പരമ്പരകൾ സമനിലയിൽ അവസാനിച്ചു. 1977-98ൽ ബിഷൻ സിങ് ബേദിയുടെയും 2003ൽ സൗരവ് ഗാംഗുലിയുടെയും നേതൃത്വത്തിൽ പോയ ടീമാണ് സമനില പിടിച്ചത്.

പരമ്പരയിൽ വിജയിച്ചതോടെ ഓവർസീസിൽ 12 വിജയങ്ങളായി കോലിയുടെ പേരിൽ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ പിന്തള്ളി ഏറ്റവും കൂടുതൽ ഓവർസീസ് വിജയങ്ങളെന്ന പേരും കോലി സ്വന്തമാക്കി. ഓസ്‌ട്രേലിയയിൽ കോലിക്ക് മൂന്ന് ടെസ്റ്റ് വിജയങ്ങളായി. ഇത്രയും വിജയങ്ങൾ സ്വന്തമാക്കുന്ന മൂന്നാമത്തെ ഏഷ്യൻ ക്യാപ്റ്റനാണ് കോലി. ബിഷൻ സിങ് ബേദി, മുഷ്താഖ് മുഹമ്മദ് (പാക്കിസ്ഥാൻ) എന്നിവരാണ് മറ്റു ക്യാപറ്റന്മാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP