Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാനെന്തിനാണ് രാഹുൽ ഗാന്ധിയുടെ ജീവിതം സിനിമയാക്കുന്നത്? അത്രത്തോളം ശ്രദ്ധാർഹമായ എന്ത് കാര്യമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്? അദ്ദേഹത്തിന്റെ കഥയെങ്കിൽ ഷൂട്ടിങ് ഭൂരിഭാഗവും തായ്‌ലൻഡിൽ വേണ്ടിവരും; രാഹുൽ ഗാന്ധിക്ക് നേരെ പരിഹാസവുമായി വിവേക് ഒബ്‌റോയ്

ഞാനെന്തിനാണ് രാഹുൽ ഗാന്ധിയുടെ ജീവിതം സിനിമയാക്കുന്നത്? അത്രത്തോളം ശ്രദ്ധാർഹമായ എന്ത് കാര്യമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്? അദ്ദേഹത്തിന്റെ കഥയെങ്കിൽ ഷൂട്ടിങ് ഭൂരിഭാഗവും തായ്‌ലൻഡിൽ വേണ്ടിവരും; രാഹുൽ ഗാന്ധിക്ക് നേരെ പരിഹാസവുമായി വിവേക് ഒബ്‌റോയ്

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബോളിവുഡ് താരം വിവേക് ഒബ്റോയി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥപറയുന്ന ചിത്രത്തിൽ മോദിയായി വേഷമിടുന്നത് വിവേകാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രാഹുലിനെതിരെയുള്ള പരിഹാസം.

മോദിയായതിന് പിന്നാലെ എന്നാണ് രാഹുൽ ഗാന്ധിയാകുന്നതെന്ന ചോദ്യത്തിനാണ് അദ്ദേഹ പരിഹാസ രൂപേണ മറുപടി നല്കിയത്. ഞാനെന്തിനാണ് രാഹുൽ ഗാന്ധിയുടെ ജീവിതം സിനിമയാക്കുന്നത്? അത്രത്തോളം ശ്രദ്ധാർഹമായ എന്ത് കാര്യമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്? ......
രാഹുലിന്റെ ജീവിതമാണ് കഥയെങ്കിൽ സിനിമയുടെ ഷൂട്ടിങ് ഭൂരിഭാഗവും തായ്‌ലൻഡിൽവേണ്ടി വരുമെന്നും രാഹുലിനെ ട്രോളി വിവേക് ഒബ്റോയി പറഞ്ഞു.

തന്റെ സിനിമയ്ക്കോ റിലീസിനോ വരാൻ പോകുന്ന തിരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലെന്നും വിവേക് വ്യക്തമാക്കി. ''എനിക്കെപ്പോഴാണോവേണ്ടത് അപ്പോൾ സിനിമ റിലീസ് ചെയുക എന്നത് എന്റെ അവകാശമാണ്. അവരവർക്ക് വിശ്വാസമുള്ള സിനിമ ചെയ്യാനുള്ള സ്വാതന്ത്യം ഭരണഘടനയിലുണ്ട്. അവർ അത് റിലീസ് ചെയ്യുമ്പോൾ അത് കാണണോ സ്വീകരിക്കണോ എന്നതെല്ലാം പ്രേക്ഷകരുടെ അവകാശമാണ്. ദീപാവലിക്കും ഈദിനുമെല്ലാം എന്തുകൊണ്ടാണ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നത് എന്ന് ഏതെങ്കിലും താരങ്ങളോട് ചോദിച്ചിട്ടുണ്ടോ.' വിവേക്ചോദിക്കുന്നു.

താൻ നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണെന്നും വിവേക് ഒബ്റോയ് പറയുന്നു. 'റെയിൽവെ സ്റ്റേഷനിൽ ചായ വിറ്റ് നടന്നിരുന്ന ഒരു ചെറുപ്പക്കാരൻ ഒരു ജാതിയുടെയോ സംഘടനയുടെയോ പിൻബലമില്ലാതെ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഇന്ന് അമേരിക്കൻ പ്രസിഡന്റുമായും ജപ്പാൻ പ്രധാനമന്ത്രിയുമായും മുഖാമുഖം സംസാരിക്കുന്ന ലോകനേതാവാണ് അദ്ദേഹം. ഇതുപോലൊരു കഥാപാത്രം എപ്പോഴും ചെയ്യാൻ സാധിക്കുന്ന ഒന്നല്ല.' അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് വീണ്ടും മാറ്റി. ഈ മാസം 12 ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. തfരഞ്ഞെടുപ്പിന് ആഴ്ചകൾക്കു മുമ്പ് ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP