Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രോമോഷൻ പരിപാടികളിൽ പങ്കെടുക്കാത്ത നയൻതാരയ്‌ക്കെതിരെ വിമർശനവുമായി ഹാസ്യതാരം വിവേക്; പ്രൊമോഷനിൽ പങ്കെടുക്കുന്നില്ലെങ്കിൽ പ്രതിഫലം കുറച്ച് നിർമ്മാതാവിനെ സഹായിച്ചു കൂടേയെന്നും നടൻ

പ്രോമോഷൻ പരിപാടികളിൽ പങ്കെടുക്കാത്ത നയൻതാരയ്‌ക്കെതിരെ വിമർശനവുമായി ഹാസ്യതാരം വിവേക്; പ്രൊമോഷനിൽ പങ്കെടുക്കുന്നില്ലെങ്കിൽ പ്രതിഫലം കുറച്ച് നിർമ്മാതാവിനെ സഹായിച്ചു കൂടേയെന്നും നടൻ

പ്രോമോഷൻ പരിപാടികളിൽ പങ്കെടുക്കാത്ത നയൻതാരയ്‌ക്കെതിരെ വിമർശനവുമായി ഹാസ്യതാരം വിവേക് രംഗത്ത്.കാർത്തിയും ഒന്നിക്കുന്ന കാഷ്മോരയുടെ പ്രമോഷൻ പരിപാടികൾക്കിടെയാണ് നടിയെ സഹതാരം വിവേക് വിമർശിച്ചത്. ചില നടിമാർ പ്രമോഷൻ പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്നത് വളരെ ദൗർഭാഗ്യകരമാണെന്ന് നയൻതാരയെ സൂചിപ്പിച്ച് വിവേക് പറഞ്ഞു.

ബിഗ് ബജറ്റിൽ തയ്യാറാക്കിയ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ നയൻതാര തയ്യാറായിരുന്നില്ല. ഇതാണ് താരത്തെ വിമർശനത്തിന് ഇരയാക്കിയത്. നായികമാർ പ്രമോഷൻ പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്നത് ദൗർഭാഗ്യകരമാണ് എന്നാലും ഇങ്ങനെയുള്ള നായികമാർക്ക് അധികം പ്രതിഫലം നൽകേണ്ട എന്നതിനാൽ നിർമ്മാതാവ് രക്ഷപ്പെട്ടെന്നും വിവേക് പറഞ്ഞു.

തമിഴകത്തെ നമ്പർ വൺ നായികയാണ് നയൻതാര. പ്രതിഫലത്തിലും മുന്നിൽ നയൻസാണ്. സിനിമ കരാർ ചെയ്യുന്നതിന് മുന്നോടിയായി നിർമ്മാതാവിനും സംവിധായകനും മുന്നിൽ നയൻതാര ചില നിബന്ധനകൾ വയ്ക്കാറുണ്ട്. സിനിമയുടെ പ്രചരണ ചടങ്ങുകളിലോ ചാനൽ പ്രമോഷനുകളിലോ പങ്കെടുക്കില്ലെന്നാണ് നയൻതാരയുടെ കണ്ടീഷൻ. ഈ നിബന്ധന അംഗീകരിച്ചാൽ മാത്രമേ നയൻസ് സിനിമ ഏറ്റെടുക്കാറുള്ളൂ. പ്രണയത്തകർച്ചയും ഗോസിപ്പുകളും ഉയർത്തി തനിക്ക് നേരെ ചോദ്യം ഉയരുന്നത് പതിവായതിനാലാണ് മാദ്ധ്യമങ്ങളിൽ നിന്ന് നയൻതാര ഒളിച്ചോടുന്നതെന്നാണ് സൂചന്. നയൻതാരയുടെ ഈ നിബന്ധനയെ പരസ്യമായി വിമർശിച്ചിരിക്കുകയാണ് ഹാസ്യതാരം വിവേക്.

കാശ്മോരയിൽ കാർത്തിയുടെ പിതാവിന്റെ റോളിലാണ് വിവേക് അഭിനയിക്കുന്നത്. ഗോകുൽ സംവിധാനം ചെയ്യുന്ന കാശ്മോര ദീപാവലി റിലീസായി വെള്ളിയാഴ്ച പ്രേക്ഷകരിലെത്തുകയാണ്. 70 കോടി ബജറ്റിലാണ് ചിത്രം. മൂന്ന് ഗെറ്റപ്പുകളിലാണ് കാർത്തി അഭിനയിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP