Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ സിനിമയിൽ വന്നത് എന്നെത്തന്നെ വിൽക്കാനല്ല; രാഹുലിന് എന്റെ ഇപ്പോഴത്തെ അവസ്ഥ ഊഹിക്കാൻ കൂടി ആവില്ല; ആത്മഹത്യ ചെയ്ത നടി പ്രത്യുഷ ബാനർജിയുടെ ആവസാന വാട്‌സാപ്പ് സന്ദേശം പുറത്ത്; കാമുകൻ രാഹുലിനെതിരേ കുരുക്ക് മുറുകുന്നു

ഞാൻ സിനിമയിൽ വന്നത് എന്നെത്തന്നെ വിൽക്കാനല്ല; രാഹുലിന് എന്റെ ഇപ്പോഴത്തെ അവസ്ഥ ഊഹിക്കാൻ കൂടി ആവില്ല; ആത്മഹത്യ ചെയ്ത നടി പ്രത്യുഷ ബാനർജിയുടെ ആവസാന വാട്‌സാപ്പ് സന്ദേശം പുറത്ത്; കാമുകൻ രാഹുലിനെതിരേ കുരുക്ക് മുറുകുന്നു

ആത്മഹത്യ ചെയ്ത നടി പ്രത്യുഷ ബാനർജിയുടെ ആവസാന വാട്‌സാപ്പ് സന്ദേശം വൈറലാകുന്നു. ബാലികവധു എന്ന സീരിയലിലൂടെ പ്രശസ്തയായ നടി പ്രത്യുഷ ബാനർജിയുടെ ആത്മഹത്യയിൽ ഞെട്ടിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. 24 വയസ് മാത്രം ഉണ്ടായിരുന്ന ബംഗാളി സുന്ദരി പ്രണയത്തകർച്ചയെത്തുടർന്നാണ് ആത്മഹത്യ ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. പ്രത്യുഷയുടെ അവസാന വാട്‌സാപ്പ് സന്ദേശങ്ങളിൽ നിന്നും ഇതുതന്നെയാണ് വ്യക്തമാകുന്നത്.

കാമുകൻ രാഹുൽരാജുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്. ഈ വർഷം ഏപ്രിൽ രണ്ടിന് ആത്മഹത്യ ചെയ്യുന്നതിന് മിനിറ്റുകൾക്കുമുമ്പുള്ള സംഭാഷണമാണ് പുറത്തായത്. രാഹുൽരാജ് പ്രത്യുഷയെ ലൈംഗികവൃത്തിക്കു നിർബന്ധിച്ചിരുന്നതായിട്ടാണ് സൂചന. മൂന്നുമിനിറ്റ് നീളുന്ന സംഭാഷണത്തിലുടനീളം പ്രത്യുഷ കാമുകനോട് കയർക്കുകയാണ്.

'മരണത്തിന് ശേഷവും നിന്നിൽ നിന്നും ഞാൻ മുഖം തിരിക്കില്ല'. ഒരു സ്‌മൈലി ചിഹ്നത്തോടെ ഈ വാക്കുകളാണ് നടിയുടെ അവസാനത്തെ വാട്‌സാപ്പ് സ്റ്റാറ്റസ്. മുംബൈ ബംഗൂർ നഗറിലെ സ്വന്തം വീട്ടിൽ വച്ച് തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു പ്രത്യുഷ. ബന്ധുക്കൾ ഉടൻ തന്നെ പ്രത്യുഷയെ കോകിലാബെൻ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.

ജീവിതത്തിൽ ഞാൻ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. ജീവിതത്തിലുടനീളം അഭിനയത്തിലും ജോലിയിലുമെല്ലാം. ഞാൻ ഇവിടെ വന്നത് എന്നെത്തന്നെ വില്ക്കാനല്ല, അഭിനയിക്കാനാണ്. ജോലി ചെയ്തു ജീവിക്കാനാണ്. രാഹുൽ, എന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നിങ്ങൾക്കു ഊഹിക്കാൻ പോലുമാകില്ല. എന്നാണ് പ്രത്യുഷ പറയുന്നത്.

കാമുകൻ രാഹുൽ രാജു സിംഗുമായുള്ള പ്രണയ ബന്ധത്തിലെ ചില പ്രശ്നങ്ങളായിരുന്നു നടി ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടെയും വിവാഹം തീരുമാനിച്ചതിന് ശേഷമാണ് നടി ആത്മഹത്യ ചെയ്തത്. ഇതോടെ രാഹുലിന്റെ മേലുള്ള കുരുക്കു കൂടുതൽ മുറുകുമെന്ന് ഉറപ്പായിട്ടുണ്ട്.

പ്രത്യുക്ഷ മരിക്കുന്നതിന്റെ ദിവസങ്ങൾക്ക് മുമ്പ് ഗർഭം അലസിപ്പിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട് വന്നിരുന്നു. ഹിസ്റ്റോപോളജിക്കൽ പരിശോധനയ്ക്ക് ശേഷമാണ് നടി ഗർഭം അലസിപ്പിച്ചതായി കണ്ടത്തിയത്. കളേഴ്സ് ടിവിയിലെ ബാലിക വധു എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് നടി പ്രശസ്തയാകുന്നത്. തുടർന്ന് കളേഴ്സ് ടിവിയിലെ തന്നെ കിറ്റ്ചൺ ചാമ്പ്യൻ ഫോർ, ജാലക് ദികല ജാ ഫൈവ് എന്നീ റിയാലിറ്റി ഷോകളിലും പ്രത്യുക്ഷ പങ്കെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP