Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹം മുടങ്ങിയത് അപ്രതീക്ഷിതമായി സംഭവിച്ചത്; ഇപ്പോഴത്തെ ശ്രദ്ധ സിനിമയിൽ മാത്രം; ഞാൻ ദൈവത്തിന്റെ പുത്രി; ദൈവം എന്നെ സംരക്ഷിക്കും: തൃഷ വിവാഹം ഉപേക്ഷിക്കാനുള്ള കാരണങ്ങൾ ഇങ്ങനെ

വിവാഹം മുടങ്ങിയത് അപ്രതീക്ഷിതമായി സംഭവിച്ചത്; ഇപ്പോഴത്തെ ശ്രദ്ധ സിനിമയിൽ മാത്രം; ഞാൻ ദൈവത്തിന്റെ പുത്രി; ദൈവം എന്നെ സംരക്ഷിക്കും: തൃഷ വിവാഹം ഉപേക്ഷിക്കാനുള്ള കാരണങ്ങൾ ഇങ്ങനെ

വിവാഹം മുടങ്ങിയതിനാൽ ദു: ഖിച്ചിരിക്കാനൊന്നും തൃഷയെ കിട്ടില്ല. കൈ നിറയെ ചിത്രങ്ങളുമായി നടി തിരക്കോട് തിരക്കിലാണ്. എന്നാൽ ആരാധകരാവട്ടെ നടിയുടെ വിവാഹം മുടങ്ങിയതിന്റെ ചർച്ചകളും, കാരണങ്ങളുമൊക്കെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. വിവാഹം മുടങ്ങാനുള്ള കാരണങ്ങൾ ഇരുകൂട്ടരും ഇത് വരെ പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ അടുത്തിടെ തൃഷയുമായി നടത്തിയ ഒരഭിമുഖത്തിൽ നടി മനസ് തുറന്നതായാണ് റിപ്പോർട്ട്.

അത് തങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കാര്യമല്ലായിരുന്നു നടി വിവാഹം മുടങ്ങിയ ചോദ്യത്തിന് പ്രതികരിച്ചത്. അത് അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും തങ്ങളുടെ നിയന്ത്രണത്തിനധീതമായി എന്തെങ്കിലും സംഭച്ചാൽ നമ്മളത് അംഗീകരിക്കണമെന്നും നടി പറയുന്നു. ഇപ്പോൾ എന്റെ ശ്രദ്ധ സിനിമയിൽ മാത്രമാണ്.

എന്റെ കണ്ണുകളിലിപ്പോൾ ജോലി മാത്രമേയുള്ളൂ. എന്താണോ ദൈവം ആഗ്രഹിക്കുന്നത് അത് മാത്രമേ സംഭവിക്കൂ. ദൈവം എന്ത് തന്നെ തന്നാലും അത് ഞാൻ സ്വീകരിക്കണം. ഞാൻ ദൈവത്തിന്റെ പുത്രിയാണ്. ദൈവം എന്നെ സംരക്ഷിക്കും. ഇപ്പോൾ എനിക്കെന്റെ സിനിമകൾ ചെയ്യണമെന്നും തൃഷ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP