Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദേശീയ അവാർഡ് നേടിയ സുരഭി എന്തിന് ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കുന്നു; വീട്ടിൽ അമ്മയും അമ്മൂമ്മയും സഹോദരങ്ങളും മാത്രമെന്നു പറയുന്ന നടി വിവാഹിതയായത് രണ്ടരവർഷം മുമ്പ് ഗുരുവായൂർ അമ്പലനടയിൽവച്ച്

ദേശീയ അവാർഡ് നേടിയ സുരഭി എന്തിന് ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കുന്നു; വീട്ടിൽ അമ്മയും അമ്മൂമ്മയും സഹോദരങ്ങളും മാത്രമെന്നു പറയുന്ന നടി വിവാഹിതയായത് രണ്ടരവർഷം മുമ്പ് ഗുരുവായൂർ അമ്പലനടയിൽവച്ച്

കോഴിക്കോട്: എം80 മൂസയിലെ പ്രധാനകഥാപാത്രമായ പാത്തുവിനെ അവതരിപ്പിച്ച സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചുവെന്ന വാർത്ത കുടുംബ പ്രേഷകരെ ഞെട്ടിക്കുന്നതായിരുന്നു. ദേശീയ പുരസ്‌കാരം നേടിയശേഷമാണ് സുരഭിയെന്ന നടിയെ പലരും അറിയുന്നത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിനാണ് സുരഭി അവാർഡ് സ്വന്തമാക്കിയത്.

അവാർഡ് ലഭിച്ചശേഷം പല മാധ്യമങ്ങൾക്കും നല്കിയ അഭിമുഖത്തിൽ വീട്ടിൽ ആരൊക്കെയുണ്ട് എന്ന ചോദ്യം ചോദിച്ചിരുന്നു. മുത്തശ്ശിയും അമ്മയും സഹോദരങ്ങളും മാത്രം എന്നായിരുന്നു നടിയുടെ മറുപടി. സുരഭി വിവാഹിതയാണോ അതോ വേർപിരിഞ്ഞോ എന്നതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയർന്നുകേൾക്കുന്ന ചോദ്യം.

40 ൽ പരം സിനിമകളിൽ അഭിനയിച്ചുവെങ്കിലും സുരഭി പരിചിതയായിരുന്നില്ല പലർക്കും. അതുകൊണ്ട് തന്നെ സുരഭിയുടെ വിവാഹം കഴിഞ്ഞ കാര്യവും എം80 മൂസയുടെ തീവ്ര ആരാധകരല്ലാതെ അധികമാരും അറിഞ്ഞിരുന്നില്ല. അടുത്തിടെ മംഗളത്തിന് നൽകിയ അഭിമുഖത്തിലും ഭർത്താവിനെ കുറിച്ച് പറയാൻ സുരഭി തയ്യാറായില്ല.

വീട്ടിൽ അമ്മയും അമ്മൂമ്മയും സഹോദരങ്ങളും മാത്രമേ ഉള്ളൂ എന്നായിരുന്നു നടിയുടെ പ്രതികരണം. വിവാഹം എപ്പോൾ നടന്നു? 2014 ഒക്ടോബര്10 ന് ഗുരുവായൂർ അമ്പലനടയിൽ വച്ചായിരുന്നു അന്ന് പാത്തുവായി അറിയപ്പെട്ട സുരഭി ലക്ഷ്മിയുടെ വിവാഹം.

വിപിനുമായുള്ള വിവാഹം വളരെ ലളിതമായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ ശേഷം സുഹൃത്തുക്കൾക്ക് വേണ്ടി സത്കാരവും നടത്തിയിരുന്നു. എന്നാൽ വിവാഹം നടന്ന കാര്യം സുരഭി എന്തിനാണ് മറച്ചുവയ്ക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. സുരഭി തന്നെ അതിനുത്തരം നൽകണമെന്നാണ് ആരാധകരുടെ ആവശ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP