Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോളിവുഡ് സിനിമയിൽ ടോപ്ലെലാസി അരങ്ങേറ്റം കുറിക്കാൻ ബംഗാളി നടി; അർപ്പിതയുടെ തീരുമാനം ഭർത്താവായ തെലുങ്ക് നടന്റെ സമ്മതത്തോടെ

ബോളിവുഡ് സിനിമയിൽ ടോപ്ലെലാസി അരങ്ങേറ്റം കുറിക്കാൻ ബംഗാളി നടി; അർപ്പിതയുടെ തീരുമാനം ഭർത്താവായ തെലുങ്ക് നടന്റെ സമ്മതത്തോടെ

ന്യഭാഷാ നടിമാർ ബോളിവുഡിലേക്ക് എത്തുന്നത് പുതുമയുള്ള വാർത്തയല്ല. എന്നാൽ, ബംഗാളി നടി അർപ്പിതയുടെ ബോളിവുഡ് അരങ്ങേറ്റം അല്പം കടന്നുപോയോ എന്നാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്.

തെലുങ്ക് നടൻ പ്രോസൻജിത്തിന്റെ ഭാര്യയും ബംഗാളി നടിയുമായ അർപ്പിത ചാറ്റർജി ബോളിവുഡ് സിനിമയിൽ അരങ്ങേറുന്നത് കുറച്ച് വ്യത്യസ്തമായാണ്. നവാഗതനായ ഒനിർ സംവിധാനം ചെയ്യുന്ന ഷാബ് എന്ന പേരിട്ടിരിക്കുന്ന സിനിമയിലെ ഒരു രംഗത്തിൽ ടോപ്‌ലെസായാണ് അർപ്പിത എത്തുന്നതെന്നാണ് റിപ്പോർട്ട്.

തിരക്കഥ ആവശ്യപ്പെട്ടതിനാലാണ് ഇത്തരമൊരു വേഷത്തിൽ അഭിനയിക്കാൻ തയ്യാറായതെന്ന് അർപ്പിത പറഞ്ഞു. ഈ രംഗത്തിൽ അഭിനയിച്ചപ്പോൾ തനിക്ക് അസുഖകരമായി യാതൊന്നും തോന്നിയില്ലെന്നും അവർ പറഞ്ഞു.അർപ്പിതയുടെ ഭർത്താവ് പ്രോസൻജിത്തിന്, ഭാര്യ നഗ്‌നരംഗത്തിൽ അഭിനയിക്കുന്നതിനോട് ആദ്യം എതിർപ്പായിരുന്നു. എന്നാൽ, കഥ ആവശ്യപ്പെടുന്നതിനാൽ അത്തരമൊരു സീൻ അനിവാര്യമാണെന്ന കാര്യം മനസിലാക്കി നടൻ കൂടിയായ പ്രോസൻജിത്ത് സമ്മതം മൂളുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

വലിയ ഒരു അവസരം മുന്നിൽ നിൽക്കേ തിരക്കഥ ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്ന നിലയിൽ അദ്ദേഹത്തിന് അക്കാര്യം മനസ്സിലാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അവരവരുടെ ജോലികളിൽ തങ്ങൾ പരസ്പരം ഇടപെടാറില്ലെന്നും അർപ്പിത പറഞ്ഞു.നാലു പേരുടെ കഥയാണ് സിനിമയാണ് പറയുന്നത്. രവീണ ടണ്ടൻ, ആശിഷ് ബിഷി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ബംഗാളി സിനിമാ രംഗത്ത് പരിചിത മുഖമായ അർപ്പിത, 1999ൽ തുമി ഇലെ തായ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. ദേബ്, ദേബ്ദാസ്, ദാദ ഥാക്കൂർ, അനുപമ തുടങ്ങിയ സിനിമകളിലൂടെ തെലുങ്കിലും സാന്നിദ്ധ്യം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP