Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ സംഗീതത്തിന് പിന്നിലെ സ്ത്രീ എന്ന കുറിപ്പോടെ കാമുകി ഹിരൺമയുടെ ചിത്രം പങ്ക് വച്ച് ഗോപി സുന്ദർ; നീ എന്റെ ലോകസുന്ദരീ എന്ന് കുറിച്ച് നയൻതാര ചിത്രവുമായി വിഘ്‌നേശ്; സുചിത്രയ്‌ക്കൊപ്പമുള്ള ഫോട്ടോയും ആശംസകളുമായി മോഹൻലാലെത്തിയപ്പോൾ ഡിക്യു കുഞ്ഞു മറിയത്തിന് ആശംസയുമായെത്തി; താരങ്ങളുടെ വനിതാ ദിനാശംസകൾ ഇങ്ങനെ

എന്റെ സംഗീതത്തിന് പിന്നിലെ സ്ത്രീ എന്ന കുറിപ്പോടെ കാമുകി ഹിരൺമയുടെ ചിത്രം പങ്ക് വച്ച് ഗോപി സുന്ദർ; നീ എന്റെ ലോകസുന്ദരീ എന്ന് കുറിച്ച് നയൻതാര ചിത്രവുമായി വിഘ്‌നേശ്; സുചിത്രയ്‌ക്കൊപ്പമുള്ള ഫോട്ടോയും ആശംസകളുമായി മോഹൻലാലെത്തിയപ്പോൾ ഡിക്യു കുഞ്ഞു മറിയത്തിന് ആശംസയുമായെത്തി; താരങ്ങളുടെ വനിതാ ദിനാശംസകൾ ഇങ്ങനെ

നിതാ ദിനമായിരുന്ന ഇന്നലെ നിരവധി പേരാണ് സോഷ്യൽമീഡിയ വഴിയും അല്ലാതെ ആശംസകളുമായെത്തിയത്. നിരവധി പേരുടെ ചിത്രങ്ങളും കഥകളും പങ്ക് വച്ച് ആശംസകൾ നിറഞ്ഞപ്പോൾ സിനിമാ താരങ്ങളും ആശംസകളുമായെത്തി. മോഹൻലാൽ സുചിത്രയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്ക് വച്ച് ആശംസ നേര്ന്നപ്പോൾ ദുൽഖർ കുഞ്ഞുമറിയത്തിനൊപ്പമുള്ള പങ്ക് വച്ച് ആശംസയുമായെത്തിയതും ആരാധകർ ഏറ്റെടുത്തു.

ഹാപ്പി വുമൺസ് ഡേ എന്ന തലക്കെട്ടിന് താഴെയാണ് ഭാര്യയ്‌ക്കൊപ്പം നിൽക്കുന്ന മനോഹരചിത്രം മോഹൻലാൽ പങ്ക് വച്ചിരിക്കുന്നത്. ആരാധകർ സന്തോഷത്തോടെയാണ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ലാൽ എന്ന പ്രതിഭയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചയാൾ എന്ന വിശേഷണമാണ് ഈ ചിത്രത്തിന് താഴെ എല്ലാവരും കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ലാലിനും സുചിത്രയ്ക്കും വനിതാ ദിന ആശംസകൾ നേർന്നു കൊണ്ടാണ് ആരാധകരുടെ പ്രതികരണം. നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ലാൽ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

തിളങ്ങുക പൊന്മകളേ എന്ന് കുറിച്ച് കുഞ്ഞു മറിയത്തിന് വനിതാദിനാശംസകൾ നേർന്ന് എത്തിയ ദുൽഖർ സൽമാൻ പോസ്റ്റും വൈറലായി കഴിഞ്ഞു. ദിനംപ്രതി അവൾ പുതിയ ജീവിതപാഠങ്ങൾ പഠിപ്പിക്കുകയാണ് എന്നും ദുൽഖർ കുറിപ്പിൽ പറയുന്നു.

വിശേഷ ദിവസങ്ങളിലും സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പങ്ക് വയ്ക്കാറുള്ള വിഘ്‌നേശും നയൻതാരയ്ക്ക് ആശംസയുമായെത്തി.പൂക്കൾ നിറച്ച ബൊക്കൈകളാണ് ഇത്തവണ നയൻസിന് സമ്മാനമായി കൊടുത്തിരിക്കുന്നത്. ഈ ചിത്രം പങ്കുവെച്ച് കൊണ്ട് നീ എന്റെ ലോകസുന്ദരീ.. നിന്നെ പോലെ മറ്റാരുമില്ല. വനിതാദിനാശംസകൾ എന്നുമാണ് ഇൻസ്റ്റാഗ്രാമിൽ വിഘ്നേശ് ശിവൻ കുറിച്ചിരിക്കുന്നത്. സ്വന്തം കഴിവുകളിൽ ഉറച്ച വിശ്വാസമുള്ള കരുത്തായ എല്ലാ സ്ത്രീകൾക്കും ആശംസകൾ. ഈ ഭൂമി മനോഹരമാക്കുന്നത് നിങ്ങളാണെന്നും താരം പറയുന്നു.

വനിതാ ദിനത്തിൽ ഗായിക അഭയ ഹിരൺമയിയുടെ ചിരിക്കുന്ന ഫോട്ടോ പങ്കുവച്ച് ഗോപി സുന്ദറിന്റെ വനിതാ ദിന ആശംസയും എത്തി. . എന്റെ എല്ലാ സംഗീതത്തിന് പിന്നിലെയും സ്ത്രീ എന്ന കുറിപ്പോടെയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ ചിത്രം പങ്കുവച്ചത്. ഇന്റ്റഗ്രാമിലൂടെ യാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

'തന്റെ എല്ലാ സംഗീതത്തിനും പിന്നിലെ സ്ത്രീ' കുറിപ്പിന് താഴെ നിരവധി കമെന്റുകളാണ് നിറയുന്നത്. 'ഏതൊരാളുടെയും വിജയത്തിനു പിന്നിൽ എപ്പോഴും ഒരു സ്ത്രീയുണ്ടാകും. നമ്മളെ മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ. താങ്കളുടെ ജീവിതത്തിൽ ഇവർ ഒരു വിളക്കാകട്ടെ ഒരാൾ കുറിച്ചു'. മുമ്പ് ഗോപി സുന്ദറും ഹിരൺമയിയും ഒരുമിച്ച് നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു.

നിരവധി പൊതുപരിപാടികളിലും ഇവർ ഒരുമിച്ച് എത്തിയിരുന്നു. ഗോപി സുന്ദർ സംഗീതം നൽകിയ 'ഖൽബിലെ തേനൊഴുകണ കോഴിക്കോട്' എന്ന ഗാനം ആലപിച്ചത് ഹിരൺമയിയാണ്. ഗോപി സുന്ദറുമായിള്ള ബന്ധത്തെക്കുറിച്ച് മുമ്പ് ഹിരൺമയി തുറന്നു പറഞ്ഞിരുന്നു. താൻ നിയമപരമായി വിവാഹിതനായ ഒരാളുമായി എട്ട് വർഷമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കുകയാണെന്നും ഗോപി സുന്ദറുമായുള്ള ചിത്രം പങ്കുവച്ച് ഹിരൺമയി വെളിപ്പെടുത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP