Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെഹ്ബൂബയെ കണ്ടതിനു സൈബർ ആക്രമണത്തിനിരയായ സൈറയ്ക്കു പിന്തുണയുമായി ഗൗതം ഗംഭീർ; ആമിറോ, സൽമാനോ ആയിരുന്നെങ്കിൽ വാ തുറക്കാൻ പേടിക്കുന്നവർ പെൺകുട്ടിയെ ആക്രമിക്കുന്നത് എന്തിനെന്നു മുൻ ക്രിക്കറ്റ് താരത്തിന്റെ ചോദ്യം

മെഹ്ബൂബയെ കണ്ടതിനു സൈബർ ആക്രമണത്തിനിരയായ സൈറയ്ക്കു പിന്തുണയുമായി ഗൗതം ഗംഭീർ; ആമിറോ, സൽമാനോ ആയിരുന്നെങ്കിൽ വാ തുറക്കാൻ പേടിക്കുന്നവർ പെൺകുട്ടിയെ ആക്രമിക്കുന്നത് എന്തിനെന്നു മുൻ ക്രിക്കറ്റ് താരത്തിന്റെ ചോദ്യം

ശ്രീനഗർ: ജമ്മുകാഷ്മീർ മുഖ്യമന്ത്രി മെഹ്ബുബ മുഫ്തിയെ സന്ദർശിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ആക്രമണത്തിന് ഇരയായ ചലച്ചിത്ര ബാലതാരം സൈറ വസീമിനു പിന്തുണയുമായി മുൻ ക്രിക്കറ്റർ ഗൗതം ഗംഭീറും. ട്വിറ്ററിലൂടെയാണ് സൈറയ്ക്ക് പിന്തുണയുമായി ഗംഭീർ രംഗത്തെത്തിയത്.

മെഹ്ബൂബ മുഫ്തിയെ സന്ദർശിച്ചതിന്റെയും ദംഗലിൽ അഭിനയിച്ചതിന്റെയും പേരിൽ സൈറയെ ഇസ്ലാംവിരുദ്ധ എന്ന് വിളിച്ചത് നഗ്നമായ അടിച്ചമർത്തലാണെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു. പെൺകുട്ടിയായതിനാലാണ് സൈറ ഇങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വന്നത്. ആമിർ ഖാനോ സൽമാൻ ഖാനോ ഷാരൂഖ് ഖാനോ ആയിരുന്നു സൈറയുടെ സ്ഥാനത്തെങ്കിൽ ഒരൊറ്റയാളും വായ തുറക്കില്ലായിരുന്നുവെന്നും ഗംഭീർ കുറിച്ചു.

അമീർഖാന്റെ ഏറ്റവും പുതിയ ഹിറ്റ് ചിത്രത്തിൽ ഗീത ഫൊഗട്ടിന്റെ കുട്ടിക്കാലം അവതരിപ്പിച്ച് പ്രശസ്തയായ സൈറ ശനിയാഴ്ചയാണ് മെഹ്ബൂബയെ കണ്ടത്. മെഹ്ബൂബയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ ഇതിനെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ഒട്ടേറെ ട്രോളുകൾ പ്രചരിച്ചു. ഇതേത്തുടർന്നു 16കാരിയായ സൈറ ക്ഷമ ചോദിക്കുകയുമുണ്ടായി.

സൈറയുടെ വിദ്യാഭ്യാസത്തെക്കുറിച്ചും മറ്റ് താത്പര്യങ്ങളെക്കുറിച്ചും മെഹ്ബൂബ അന്വേഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. എന്നാൽ, കശ്മീരികളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് താൻ ക്ഷമചോദിക്കുന്നതായി സമൂഹമാദ്ധ്യമത്തിലൂടെത്തന്നെ തിങ്കളാഴ്ച സൈറ അറിയിക്കുകയായിരുന്നു. ആറുമാസത്തിനിടെയുണ്ടായ സംഭവങ്ങളാണ് താൻ മെഹ്ബൂബയെ കണ്ടതിൽ പലരെയും അസ്വസ്ഥരാക്കിയതെന്നും സൈറ പോസ്റ്റിൽ പറയുന്നു.

ശ്രീനഗർ സ്വദേശിയായ സൈറ മെഹബൂബയുമായുള്ള കൂടിക്കാഴ്ചയിൽ പെൺകുട്ടികൾക്ക് വിദ്യഭ്യാസം നൽകേണ്ട ആവശ്യകതയെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചുമാണ് സംസാരിച്ചത്. മാത്രമല്ല കാശ്മീരി യുവാക്കൾക്ത് പിന്തുടരാൻ പറ്റിയ മാതൃകയാണ് സൈറയെന്ന് മെഹബൂബ പറഞ്ഞിരുന്നു. തുടർന്ന് സോഷ്യൽ മീഡിയകളിൽ സൈറക്കെതിരെ പരിഹാസ വർഷമായിരുന്നു.

തനിക്കെതിരെയുള്ള ശകാരവർഷം കൂടിയപ്പോൾ സൈറാ ട്വിറ്ററിൽ തുറന്ന കത്ത് പോസ്റ്റ് ചെയ്തിരുന്നു. മാപ്പ് ചോദിച്ചായിരുന്നു സൈറയുടെ കത്ത്.

ഈ അടുത്ത് ഞാൻ ചെയ്ത ചില പ്രവർത്തികൾ നിങ്ങളിൽ വിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നു. അതിനാൽ ഞാൻ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. എനിക്ക് നിങ്ങളുടെ വികാരം തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഞാൻ കാശ്മീർ യുവജനങ്ങൾക്ക് മാതൃകയാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ നിങ്ങളാരും എന്നെ മാതൃകയാക്കേണ്ട. എന്റെ പാത പിന്തുടരുകയും വേണ്ടെന്നും സൈറ കൂട്ടിച്ചേർത്തു.

നേരത്തേ സൈറയ്ക്ക് പിന്തുണയുമായി കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, നടൻ ആമിർ ഖാൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP