Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

22 ഫീമെയിൽ കോട്ടയം വഴി സാൾട്ട് ആൻഡ് പെപ്പർ അവതരിക്കുമോ?

22 ഫീമെയിൽ കോട്ടയം വഴി സാൾട്ട് ആൻഡ് പെപ്പർ അവതരിക്കുമോ?

ഴിഞ്ഞ വർഷം മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ചിത്രം സാൾട്ട് ആൻഡ് പെപ്പർ ആയിരുന്നു എന്നു തീർച്ച. സാൾട്ട് ആൻഡ് പെപ്പറിനു ശേഷം ആഷിക് അബു അണിയിച്ചൊരുക്കുന്ന 22 ഫീമെയിൽ കോട്ടയം വിഷുവിന് തീയറ്ററിൽ എത്തുമ്പോൾ എങ്ങും അതേ പ്രതീക്ഷ തന്നെയാണ്.

നഴ്‌സിങ് പഠിക്കുന്ന പെൺകുട്ടിയുടെ കഥ പറയുന്ന സിനിമയിൽ റീമ കല്ലിങ്കലാണ് നായിക. ചാപ്പാ കുരിശിലൂടെ മലയാള സിനിമയിലെ പുത്തൻ താരോദയമായി മാറിയിരിക്കുന്ന ഫഹദ് ഫാസിലും പ്രധാനവേഷത്തിലെത്തുന്ന സിനിമ വൻ പ്രതീക്ഷയാണ് പകരുന്നത്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ ഇതരജോലികൾ തുടങ്ങി. ബംഗളൂരുവിൽ സാൾട്ട് ആൻഡ് പെപ്പറിൽനിന്നു വ്യത്യസ്തമായി സസ്‌പെൻസ് ത്രില്ലറായാണ് ആഷിക് പുതിയ സിനിമ അവതരിപ്പിക്കുന്നത്.

അഭിലാഷ്‌കുമാറും ശ്യാം പുഷ്‌കരനും തിരക്കഥയെഴുതിയ സിനിമയ്ക്ക് ബിജിബാലും റെക്‌സ് വിജയനും സംഗീതം പകരും. ഒ ജി സുനിലാണ് നിർമാണം. വിഷുവിനു തിയറ്ററുകളിൽ എത്തുന്ന സിനിമ അണിയറ പ്രവർത്തകരിൽ ഇപ്പോഴെ ആത്മ വിശ്വാസം പകർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP