Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലാപരിപാടികളിൽ നിന്നുള്ള വരുമാനം കലാഭവൻ മണി നൽകിയിരുന്നതു പാവപ്പെട്ടവർക്ക്; നിഷ്‌കളങ്കമായി ഹൃദയം തുറന്നു മറ്റുള്ളവരെ സഹായിച്ച മനുഷ്യസ്‌നേഹിയെക്കുറിച്ച് ആശ ശരത്തിനു പറയാനുള്ളത്

കലാപരിപാടികളിൽ നിന്നുള്ള വരുമാനം കലാഭവൻ മണി നൽകിയിരുന്നതു പാവപ്പെട്ടവർക്ക്; നിഷ്‌കളങ്കമായി ഹൃദയം തുറന്നു മറ്റുള്ളവരെ സഹായിച്ച മനുഷ്യസ്‌നേഹിയെക്കുറിച്ച് ആശ ശരത്തിനു പറയാനുള്ളത്

ലാഭവൻ മണിയെന്ന മനുഷ്യന്റെ നന്മയെക്കുറിച്ചു എല്ലാവർക്കും ഏറെ പറയാനുണ്ടാകും. ഒപ്പം അഭിനയിച്ച കലാകാരന്മാർക്കെല്ലാം മണി എന്തായിരുന്നുവെന്നും മണിക്കുള്ളിലെ നന്മ എന്തായിരുന്നുവെന്നും അറിയാം. ഒപ്പം ഒരു ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും നടി ആശ ശരത്തിനും പറയാനുണ്ട് കലാഭവൻ മണിയിലെ മനുഷ്യസ്‌നേഹിയെക്കുറിച്ച്.

കലാപരിപാടികളിൽ നിന്നുള്ള വരുമാനം കലാഭവൻ മണി നൽകിയിരുന്നതു പാവപ്പെട്ടവർക്കാണെന്നും നിഷ്‌കളങ്കമായി ഹൃദയം തുറന്നു മറ്റുള്ളവരെ സഹായിച്ച വ്യക്തിയാണു കലാഭവൻ മണിയെന്നും ആശ ശരത് പറയുന്നു.

സിനിമയ്ക്ക് പുറത്തുള്ള കലാഭവൻ മണിയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത് അദ്ദേഹത്തിന്റെ നാട്ടുകാരിയും എന്റെ സഹായിയുമായ ശാന്തയിൽ നിന്നാണെന്ന് ആശ പറയുന്നു. മണിച്ചേട്ടനെക്കുറിച്ച് പറയുമ്പോൾ എപ്പോഴും അവർക്ക് നൂറ് നാവായിരുന്നു. പിന്നീട് പാപനാശത്തിലാണ് അദ്ദേഹവുമൊത്ത് അഭിനയിക്കാനുള്ള അവസരം കിട്ടിയത്. ആ ദിവസങ്ങളിലെല്ലാം പകൽ മുഴുവൻ നീളുന്ന ഷൂട്ടിംഗിന് ശേഷം എല്ലാ രാത്രികളിലും മണികിലുക്കം എന്ന പ്രോഗ്രാം ചെയ്യാനായി അദ്ദേഹം പോകുമായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം തന്ന മറുപടി ഹൃദയത്തിൽ തട്ടുന്നതായിരുന്നുവെന്നും ഫേസ്‌ബുക്കിലെ കുറിപ്പിൽ ആശ ഓർമിക്കുന്നു.

ആശാ ശരത്തിന്റെ കുറിപ്പിന്റെ പൂർണ രൂപം:

മ്മളോട് ഒരുപാട് അടുത്തുനിൽകുന്നവരുടെ വേർപാടിനോട് പൊരുത്തപെടാൻ കുറച്ചേറെ സമയം വേണ്ടിവന്നേക്കാം...മണിചേട്ടന്റെ വേർപാട് എല്ലാവരെയും പോലെ എനിക്കും വ്യക്തിപരമായി വാക്കുകൾകൊണ്ട് പറയാൻപറ്റുന്നതിലും വലിയ നഷ്ടമാണ്....ഏറ്റവും ആത്മാർഥമായി, നിഷ്‌കളങ്കമായ സ്‌നേഹത്തോടെയുള്ള പെങ്ങളേ എന്നുള്ള ആ വിളി ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്...ആദ്യമായി ഞാൻ മണിചേട്ടെനേ കുറിച്ച്, അദ്ദേഹം ചെയ്യുന്ന നന്മകളെ കുറിച്ച് അറിയുന്നത് മണിചേട്ടന്റെ സ്വന്തം നാട്ടുകാരിയായ എന്റെ സഹായി ശാന്ത ചേച്ചിയിൽ നിന്നാണ്...മണിച്ചേട്ടെനെ കുറിച്ച് പറയുമ്പോൾ അവർക്ക് നൂറുനാവായിരുന്നു..കഴിഞ്ഞ 16 വർഷങ്ങളായി അവരുടെ നാട്ടിലെ ഗവണ്മെന്റ് ആശുപത്രിയിൽ രോഗികൾക്കും കൂടെ വരുന്നവർക്കും ആഹാരം നൽകുന്നത് മണിചേട്ടനാണ് എന്ന അറിവ് എനിക്ക് അത്ഭുതമായിരുന്നു... പിന്നീട് അദ്ദേഹ ത്തെ കുറിച്ചുള്ള ഓരോ അറിവുകളും ആ വലിയ മനുഷ്യനോടുള്ള ബഹുമാനം കൂട്ടുന്നതായിരുന്നു..

പാപനാശം സിനിമയിലാണ് മണിചേട്ടനോടൊപ്പം അഭിനയികാനുള്ള അവസരം എനിക്ക് കിട്ടിയത്...ആ ദിവസങ്ങളിലെല്ലാം പകൽ മുഴുവൻ നീളുന്ന ഷൂട്ടിംഗിന് ശേഷവും എല്ലാ രാത്രികളിലും മണികിലുക്കം എന്ന പ്രോഗ്രാം ചെയ്യാനായി മണിചേട്ടൻ പോകാറുണ്ടായിരുന്നു....

വിശ്രമമില്ലാതെ ജോലിചെയുന്നത് കണ്ടപ്പോൾ ഞാൻ അതിനെ കുറിച്ച് മണിചേട്ടനോട് ചോദിച്ചു... അന്ന് അദ്ദേഹം എനിക്ക് തന്ന മറുപടി ഹൃദയത്തിൽ തട്ടുന്നതായിരുന്നു..സിനിമയിലൂടെ കിട്ടുന്ന പണം തന്റെ കുടുംബതിനുള്ളതാനെന്നും മറ്റു പരിപാടികളിലൂടെ പാടി കിട്ടുന്ന തുക ദാനമായി അർഹരായവർക്ക് നൽകാനുള്ളതാനെന്നും പറയുമ്പോൾ ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...

നിഷ്‌കളങ്കമായി ഹൃദയം നിറയെ മറ്റുള്ളവരെ സ്‌നേഹിച്ച, സഹായിച്ച ആ വലിയ കലാകാരന് എന്റെ ഹൃദയം നിറഞ്ഞ ആദരാജ്ഞലികൾ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP